1 GBP = 98.50INR                       

BREAKING NEWS

സ്റ്റുഡന്റ് വിസയില്‍ എത്തിയ ജീമോന്‍ കോടീശ്വരന്‍ ആയതില്‍ സമയവും ഭാഗ്യവും ഒന്നുപോലെ സഹായമായി: 15 വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ സ്ഥാപനത്തിലിപ്പോള്‍ 350 ലേറെ ജീവനക്കാര്‍; ലണ്ടനിലെ ഏറ്റവും തിരക്കുള്ള ലിവര്‍പൂള്‍ സ്ട്രീറ്റില്‍ കോളേജ് കാംപസ്; ഒരു വര്‍ഷത്തെ വാടക തന്നെ രണ്ടു മില്യണ്‍ പൗണ്ട്; ജീമോന്‍ ജോസഫിന്റെ ജീവിതവും മരണവും പ്രവാസി ലോകത്തും ചര്‍ച്ചയാകുന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വെറും ഒന്നര പതിറ്റാണ്ട് മുന്‍പ് ബ്രിട്ടനില്‍ എത്തിയ ഒരു മലയാളി ഒടുവില്‍ 350 പേര്‍ക്ക് ശമ്പളം നല്‍കുന്ന സ്ഥാപന ഉടമയായി മാറുക. പതിനായിരക്കണക്കിന് യുകെ മലയാളികളില്‍ ഇങ്ങനെ ഒരേയൊരാളെ മാത്രമേ കണ്ടെത്താനാകൂ, അതാരെന്നു ചോദിച്ചാല്‍ മിക്ക മലയാളികളും ഇപ്പോള്‍ തിരിച്ചറിയും, അകാലത്തില്‍ മരണത്തിനൊപ്പം കൈപിടിച്ച് പോയ യുകെ കോളേജ് ഓഫ് ബിസിനസ് ആന്‍ഡ് കമ്പ്യൂട്ടിംഗ് ഉടമ ജീമോന്‍ ജോസഫ് പന്തിരുവേലില്‍.

അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ ബിസിനസ് വളര്‍ച്ചയുടെ കഥകള്‍. ആ വളര്‍ച്ച അത്ഭുതത്തോടെ മിക്കവരും കണ്ടുനിന്നപ്പോള്‍ അതില്‍ കഠിനാധ്വാനത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും പോരാട്ടം നടത്തിയ വെല്ലുവിളികളെ കുറിച്ച് അധികമാരും ഇന്നും അറിഞ്ഞിട്ടില്ല. തുടക്ക കാലത്തു സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് ഒക്കെ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്ത ജീമോന്‍ സാവധാനം തന്റെ ബിസിനസിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ ഒതുങ്ങിക്കൂടുകയായിരുന്നു എന്നതാണ് വാസ്തവം. 

നിരന്തരം യാത്രകളും വളര്‍ന്നു പടരുന്ന ബിസിനസിന്റെ താഴ് വേരുകള്‍ കൂടുതല്‍ ആഴത്തില്‍ ഇറങ്ങാന്‍ പാകത്തില്‍ നിലമൊരുക്കുന്നതിലും ശ്രദ്ധ നല്‍കിയ ജീമോന്‍ ഡേവിഡ് കാമറോണും തെരേസ മേയും അധികാരത്തില്‍ എത്തിയ കാലങ്ങളില്‍ നടപ്പാക്കിയ കര്‍ക്കശമായ കുടിയേറ്റ നിയന്ത്രണ നിയമത്തില്‍ അകപ്പെട്ട് അടിമുടി പതറിയെങ്കിലും തോറ്റു പിന്മാറാന്‍ ഒരുക്കമില്ലാതെ പിടിച്ചു നില്‍ക്കാന്‍ ധൈര്യം കാട്ടിയതാണ് അദ്ദേഹത്തെ ദശ കോടികളുടെ അധിപനാക്കി മാറ്റിയത്. അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ എത്രയെന്നു സാധാരണ ഓരോ മലയാളിയും കൗതുകത്തോടെ ആലോചിക്കുമെങ്കിലും ഒരുപക്ഷെ അതിന്റെ മൂല്യം ജീമോന്‍ പോലും ചിന്തിച്ചിരിക്കില്ല. 
കാരണം ലണ്ടനിലെ ഏറ്റവും തിരക്കേറിയ ലിവര്‍പൂള്‍ സ്ട്രീറ്റിലെ അഞ്ചു നില കെട്ടിടം ഉള്‍പ്പെടുന്ന പ്രധാന കാമ്പസ്, ലണ്ടനിലും സമീപ പ്രദേശത്തുമായി സ്ഥാപിച്ച വേറെയും ആറു കാമ്പസുകള്‍, ലണ്ടനില്‍ ശതകോടീശ്വരന്മാര്‍ താമസിക്കുന്ന അപ്മിസിനിസ്റ്ററില്‍ കേരളീയ മാതൃകയില്‍ തോന്നിപ്പിക്കുന്ന മനോഹരമായ വീട്, കാഞ്ഞിരപ്പള്ളിയില്‍ 20000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കൊട്ടാര സാദൃശ്യമായ വീട്, ദുബായിലെ വിദ്യാഭ്യാസ സ്ഥാപനം, കൊച്ചിയിലെ ഐ ടി കമ്പനി, കേരളത്തിലെ പലയിടത്തായുള്ള ഏലത്തോട്ടം അടക്കമുള്ള പ്ലാന്റേഷന്‍ ബിസിനസ് തുടങ്ങി ഒന്നിനു പിന്നാലെ ഒന്നായി വളര്‍ത്തിയെടുത്ത മുഴുവന്‍ ബിസിനസിനും ജീവവായു ആയി മാറിയത് യുകെയില്‍ അദ്ദേഹം രാപ്പകല്‍ ഇല്ലാതെ നടത്തിയ പരിശ്രമമാണ്.

ഏതു ബിസിനസിനും ഒരു മികച്ച തുടക്കം ആവശ്യമാണ് എന്ന സത്യം മുന്നില്‍ വരുമ്പോള്‍ സ്റ്റുഡന്റ് വിസയില്‍ എത്തി യുകെയിലെ ബിസിനസ് അന്തരീക്ഷം പഠിച്ച ജീമോന്‍ തുടക്കകാലത്ത് അനേകം മലയാളികളെ സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിക്കുന്ന ബിസിനസ് ചെയ്തിരുന്നതായി പറയപ്പെടുന്നു. പിന്നീട് കേരളത്തിലെ സ്വകാര്യ പാരലല്‍ കോളേജ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യുകെയിലും ഉണ്ടെന്നു മനസിലാക്കിയ ജീമോന്‍ വെറും 15 വിദ്യാര്‍ഥികളുമായാണ് ആദ്യ ക്യാംപസ് സ്ഥാപിക്കുന്നത്.

പിന്നീട് ആ സ്ഥാപനത്തില്‍ നിന്നും ഒരേ സമയം ആയിരക്കണക്കിന് വിദ്യാര്‍ഥികളിലേക്കുള്ള വളര്‍ച്ചയാണ് യുകെ കോളേജ് ഓഫ് ബിസിനസ് ആന്‍ഡ് കംമ്പ്യൂട്ടിംഗ് എന്ന സ്ഥാപനം. ഇപ്പോള്‍ ലണ്ടനിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളില്‍ ഒന്നായ ലിവര്‍പൂള്‍ സ്ട്രീറ്റിലെ പ്രധാന കോളേജ് കെട്ടിടത്തിന് ജീമോന്റെ സ്ഥാപനം പ്രതിവര്‍ഷം നല്‍കുന്ന വാടക പോലും രണ്ടു മില്യണ്‍ പൗണ്ടിലേറെയാണ് എന്നതും മലയാളികള്‍ കൗതുകത്തോടെയാണ് കേള്‍ക്കുന്നത്. 

തുടക്കകാലത്ത് ഇന്ത്യ, ആഫ്രിക്ക, ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ ഉണ്ടായിരുന്നതെങ്കില്‍ പിന്നീട് ബ്രിട്ടീഷുകാരായ വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞതോടെയാണ് വളര്‍ച്ചയ്ക്ക് ഗതിവേഗം കൂടിയത്. വിദേശ വിദ്യാര്‍ത്ഥികളെ മാത്രം കയ്യില്‍ വച്ച് മുന്നോട്ടു പോകാന്‍ ആകില്ലെന്ന് കാമറോണിന്റെയും തെരേസയുടെയും നയങ്ങള്‍ വഴി മനസിലാക്കിയ ജീമോന്‍ മുന്നിലെത്തിയ പ്രതിസന്ധിയെ അവസരമാക്കി വളര്‍ന്ന വ്യക്തിയാണ്.

അത്തരം ഒരു കുടിയേറ്റ നിയന്ത്രണം ഉണ്ടായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ ജീമോന്റെ സ്ഥാപനം ഇത്രയും ഉയര്‍ന്ന വളര്‍ച്ച സ്വന്തമാക്കുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് ബ്രിട്ടീഷുകാരായ അനേകം അധ്യാപകരും മറ്റു ജീവനക്കാരും ജീമോന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായി മാറുന്നത്. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്‍, ബാത്ത് സ്പാ യൂണിവേഴ്‌സിറ്റി എന്നിവയുമായി സഹകരിച്ചാണ് ജീമോന്റെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. യുകെയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യസ വിദഗ്ധരില്‍ ചിലരാണ് ജീമോന്റെ സ്ഥാപനങ്ങളുടെ ഉപദേശക നിരയില്‍ ഉള്ളത് എന്നതും ഈ മലയാളിയുടെ നേട്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ ചെറുതായി കാണാനാകില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category