1 GBP = 95.50 INR                       

BREAKING NEWS

ബ്രിസ്റ്റോളിലെ 41 കുടുംബങ്ങളില്‍ ഓണപ്പായസവുമായി സ്‌നേഹം പങ്കിടാന്‍ എത്തിയത് മാവേലി; കൊ റോണാക്കാലത്തും ഓണമാഘോ ഷിച്ച് സ്‌നേഹാ അയല്‍ക്കൂട്ടം

Britishmalayali
kz´wteJI³

ബ്രിസ്റ്റോള്‍: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുതന്നെ ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സിലുള്ള 'സ്‌നേഹാ അയല്‍ക്കൂട്ടം' ഓണം ആഘോഷിച്ചു. അയല്‍ക്കൂട്ടത്തിലുള്ള 41 കുടുംബങ്ങളിലും 'ഓണപ്പായസം' എത്തിച്ചാണ് ഇത്തവണ സന്തോഷം പങ്കുവച്ചത്. ഇതിനായി രാവിലെ നാലു മണി മുതല്‍ കമ്മറ്റിയംഗങ്ങള്‍ ഒത്തു ചേര്‍ന്ന് ആറു മണിക്കൂറിനുള്ളില്‍ പായസം റെഡിയാക്കി. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാവേലിയോടൊപ്പം എല്ലാ ഭവനങ്ങളിലുമെത്തി പായസം വിതരണം ചെയ്തു.

കണ്‍വീനര്‍ റെജി മാണികുളം, റോജി ചങ്ങനാശ്ശരി, ജോമോന്‍ സെബാസ്റ്റ്യന്‍, ജയിംസ് ഫിലിപ്പ്, പി.കെ.രാജുമോന്‍, മാനുവല്‍ മാത്യു എന്നിവരുള്‍പ്പെട്ട കമ്മറ്റിയാണ് ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോവിഡ് കാലത്ത് ലഭിച്ച അപ്രതീക്ഷ സന്തോഷത്തിലൂടെ ബന്ധങ്ങള്‍ കൂടൂതല്‍ ഊഷ്മളമാകുമെന്ന് കണ്‍വീനര്‍ റെജി മാണികുളവും മറ്റു കമ്മറ്റിയംഗങ്ങളും പറയുന്നു.

എല്ലാ അംഗങ്ങളുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള മാവേലിയുടെ തീരുമാനം പ്രജകള്‍ക്കെല്ലാം ആവേശം പകര്‍ന്നു.  രാവിലെ പത്തുമണിക്ക് ആരംഭിച്ച മാവേലിയുടെ സന്ദര്‍ശനം വൈകിട്ട് അഞ്ചു മണിയോടെ പര്യവസാനിച്ചപ്പോള്‍ ഓണാഘോഷ ചരിത്രത്തില്‍ ഒരു പുത്തന്‍ അദ്ധ്യായം എഴുതിച്ചേര്‍ക്കാന്‍ 'സ്‌നേഹാ അയല്‍ക്കൂട്ടത്തിനായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category