1 GBP = 95.50 INR                       

BREAKING NEWS

സമീക്ഷ യുകെ നാലാം വാര്‍ഷിക സമ്മേളനം: പൊതു സമ്മേളനം ഒക്ടോബര്‍ നാലിന്; പ്രതിനിധി സമ്മേളനം 11നും; ചര്‍ച്ചകളില്‍ നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും

Britishmalayali
ബിജു ഗോപിനാഥ്

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നാലാം വാര്‍ഷിക സമ്മേളനം ഒക്ടോബറില്‍ നടത്തുമെന്ന് സമീക്ഷ യുകെ ദേശീയ സമിതി അറിയിച്ചു. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ കരുതലുകള്‍ മുന്‍നിര്‍ത്തി വെബിനാര്‍ ആയി ആണ് സമ്മേളനം നടത്തുന്നത്.  

ഒക്ടോബര്‍ നാലിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ കലാസാഹിത്യ രംഗങ്ങളില്‍ പ്രശസ്തരായ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. 

കഴിഞ്ഞ ദേശിയ സമ്മേളനത്തിന് ശേഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുവാനുമുള്ള പ്രതിനിധി സമ്മേളനം ഒക്ടോബര്‍ 11നു നടക്കും. സമീക്ഷയുടെ പ്രാഥമിക ഘടകമായ ബ്രാഞ്ചുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 100 ഓളം പ്രതിനിധികള്‍ ആണ് പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുക.

ദേശീയ സമ്മേളനത്തിന് മുന്നോടിയായി യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള സമീക്ഷ യുകെയുടെ 24 ബ്രാഞ്ചുകളുടെയും സമ്മേളനം സെപ്തംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കും.

സമ്മേളനങ്ങളുടെ വിജയത്തിനായി യുകെയിലെ മലയാളി പ്രവാസി സമൂഹത്തിന്റെ പൂര്‍ണ്ണ സഹകരണം ഉണ്ടാവണമെന്നു സമീക്ഷ യുകെ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പ്രസിഡന്റ് സ്വപ്ന പ്രവീണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category