1 GBP = 95.50 INR                       

BREAKING NEWS

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ഏകദിന ഉപവാസ പ്രാര്‍ത്ഥനാ ധ്യാനം നാളെ

Britishmalayali
ബാബു ജോസഫ്

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും വേണ്ടി അവരുടെ മാതാപിതാക്കള്‍ക്കുമായി അഭിഷേകാഗ്നി ഗ്ലോബല്‍, ലിറ്റില്‍ ഇവാഞ്ചലിസ്റ്റ്, മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനാ ധ്യാനം ഓണ്‍ലൈനില്‍ നാളെ വെള്ളിയാഴ്ച നടക്കും.

അഭിഷേകാഗ്‌നി മിനിസ്ട്രി ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുകെ സമയം രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയുള്ള ശുശ്രൂഷകള്‍ ഓസ്ട്രേലിയയില്‍ രാത്രി 8.30 മുതല്‍ 10.30 വരെയും ഇന്ത്യയില്‍ വൈകിട്ട് നാലു മുതല്‍ ആറു വരെയും സെന്‍ട്രല്‍ സമയം രാവിലെ അഞ്ചു മുതല്‍ ഏഴു വരെയുമാണ്. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയാണ് ധ്യാനം നയിക്കുക. 

വിവിധ പരിപാടികളും  ഈ പ്രത്യേക ഉപവാസ പ്രാര്‍ത്ഥന ധ്യാനത്തിന്റെ ഭാഗമാകും. ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി എല്ലാ മാതാപിതാക്കളെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
തോമസ് 07877508926 (യുകെ), സിബി 0061401960133 (ഓസ്ട്രേലിയ), ഷിബു 00353877740812 (അയര്‍ലന്‍ഡ്)
ഓണ്‍ലൈനില്‍ 84547548386 എന്ന നമ്പറില്‍ സൂം ആപ്പ് വഴിയാണ് ശുശ്രൂഷകളില്‍ പങ്കെടുക്കേണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category