1 GBP = 95.50 INR                       

BREAKING NEWS

അടപ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളുമായി ഓണസമ്മാനം പടിവാതിലില്‍ എത്തിച്ചു; ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ പൊന്നോണ ആഘോഷം ഇങ്ങനെ

Britishmalayali
kz´wteJI³

ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ് എന്ന മഹാ വിപത്ത് മൂലം ആഘോഷ പരിപാടികള്‍ ഒഴിവാക്കേണ്ടിവന്ന ഈ വേളയില്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍, പൊന്നോണ ദിനത്തില്‍ സമാജാംഗങ്ങളുടെ പടിവാതിലില്‍ ചൂട് അടപ്രഥമനുള്‍പ്പെടുന്ന ഓണസമ്മാനവുമായെത്തി.

കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ഈ ഉദ്യമത്തില്‍, പ്രസിഡന്റ് - റെമി ജോസഫ്, സെക്രട്ടറി ഉല്ലാസ് ശങ്കരന്‍, ട്രഷറര്‍ ജെയ്‌മോന്‍ സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് ലീന ലാലിച്ചന്‍, ജോയിന്റ് സെക്രട്ടറി ബോബി അഗസ്റ്റിന്‍, വിമന്‍സ് റെപ്പ് ജോളി വിന്‍സെന്റ്, മറ്റ് കമ്മിറ്റി അംഗങ്ങളായ സതീഷ് സ്‌കറിയ, ജിന്നി ചാക്കോ, ഷിനു സിറിയക്ക്, ജോയി ചാക്കോ, ചിക്കു ജോര്‍ജ്, അപര്‍ണ ലാല്‍, അനോജ് ചെറിയാന്‍, ലൂയിസ് സജി, സമാജാംഗങ്ങളായ ഷീല വിവേകാനന്ദ്, സുനില്‍ ലാല്‍, നൈസണ്‍ ജോസഫ്, ലൂക്കാസ് മാത്യു, ലാലിച്ചന്‍, വിന്‍സെന്റ് മത്തായി, റോബിന്‍ ജോസഫ് തുടങ്ങിയവരും നിസ്വാര്‍ത്ഥ സഹകരണത്താല്‍ ഉദ്യമം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു.

യുകെയിലെ മറ്റ് അസോസിയേഷനുകളില്‍ നിന്നും എക്കാലത്തും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുള്ള ജിഎംഎ കോവിഡ് കാലഘട്ടത്തില്‍ നടത്തിയ സൗജന്യ അരിവിതരണവും, സമാജത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലതവണ നടത്തിയ മത്സ്യമുള്‍പ്പെടെ മറ്റ് അവശ്യവസ്തുക്കളുടെ വിതരണവും സമാജാംഗങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായി.

കൂടാതെ ലോക്ക്ഡൗണ്‍ കാലയളവില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വേളയില്‍ കൂട്ടിനുള്ളിലെ കുടുംബവിശേഷം എന്ന മീഡിയ കൂട്ടായ്മയിലൂടെ കുടുംബാംഗങ്ങളുടെ കഴിവുകളെയും നേരമ്പോക്കുകളെയും പരസ്പരം പരിചയപ്പെടുത്തുവാന്‍ അസോസിയേഷന് സാധിച്ചു.

പ്രശംസാവഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിസ്വാര്‍ത്ഥമായി സഹകരിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും പ്രസിഡന്റ് റെമി ജോസഫ് നന്ദി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category