1 GBP = 94.70 INR                       

BREAKING NEWS

സൂപ്പര്‍താരം ലയണല്‍ മെസ്സി ബാഴ്സലോണയില്‍ തുടരും; ബാഴ്സയില്‍ തുടരാന്‍ തനിക്ക് താല്‍പര്യമില്ലെങ്കിലും നിയമപ്രശ്നങ്ങള്‍ കാരണം ക്ലബ് വിടുന്നില്ലെന്ന് മെസ്സി; ബാര്‍തമ്യൂ നയിക്കുന്ന ക്ലബ് മാനേജ്മെന്റ് ദുരന്തമാണെന്നും തുറന്നടിച്ചു ഫുട്ബോള്‍ മിശിഹ; ഫുട്‌ബോള്‍ ലോകത്തെ പിടിച്ചുകുലുക്കിയ മെസ്സിയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ വിരാമം

Britishmalayali
kz´wteJI³

ബാഴ്സലോണ: ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയില്‍ തുടരും. ഫുട്ബോള്‍ ലോകത്തെ നടുക്കിയ മെസ്സിയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ വിരാമമായി. താന്‍ ബാഴ്സലോണ വിടില്ലെന്ന് മെസ്സി വ്യാകത്മാക്കി. നിയമ പ്രശ്നങ്ങളില്‍ കുരുങ്ങിയാണ് മെസ്സിയുടെ ട്രാന്‍സ്ഫര്‍ നടക്കാതെ പോയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതോടെ സൂപ്പര്‍താരം ലയണല്‍ മെസ്സി 2021വരെ ബാഴ്സലോണയില്‍ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാഴ്സലോണ ക്ലബ് അധികൃതര്‍ക്ക് അയച്ച ഫാക്സ് സന്ദേശത്തിലാണ് മെസ്സി തന്റെ തീരുമാനം അറിയിച്ചത്. ''ബാഴ്സയില്‍ തുടരാന്‍ തനിക്ക് താല്‍പര്യമില്ലെങ്കിലും നിയമപ്രശ്നങ്ങള്‍ കാരണം ക്ലബ് വിടുന്നില്ല. ബാര്‍തമ്യൂ നയിക്കുന്ന ക്ലബ് മാനേജ്മെന്റ് ദുരന്തമാണ്'' - അന്താരാഷ്ട്ര ഫുട്‌ബോള്‍ വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോമിന് വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തില്‍ മെസ്സി തുറന്നടിച്ചു.

മെസ്സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറിയേക്കുമെന്ന് കനത്ത അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. മെസ്സിയുടെ പിതാവും ഏജന്റുമായ ഹോര്‍ഹെ മെസ്സിയുമായി ബാഴ്സ പ്രസിഡന്റ് ജോസപ് മരിയ ബര്‍തമ്യൂ നടത്തിയ ചര്‍ച്ചയില്‍ ടീമില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനമായതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടക്കത്തില്‍ ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാതിരുന്ന മെസ്സി വമ്പന്‍ തുക റിലീസ് ക്ലോസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്സയുടെ കടുത്ത തീരുമാനത്തിനുമുമ്പില്‍ മുട്ടുമടക്കുകയായിരുന്നു. ടീമുമായുള്ള പടലപ്പിണക്കങ്ങള്‍ വരും സീസണുകളില്‍ മെസ്സിയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരേ 8-2ന്റെ കൂറ്റന്‍ തോല്‍വി വഴങ്ങി ബാഴ്സലോണ പുറത്തായതിന് പിന്നാലെയാണ് മെസ്സി ടീം വിടുകയെന്ന കടുത്ത തീരുമാനത്തിലെത്തിയത്. എന്നാല്‍ മെസ്സിയെ വിടാന്‍ ബാഴ്സ ഒരുക്കമായിരുന്നില്ല. ഇതിന് പിന്നാലെ ബാഴ്സയുടെ പരിശീലനവും കോവിഡ് പരിശോധനയും മെസ്സി ബഹിഷ്‌കരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category