1 GBP = 96.00 INR                       

BREAKING NEWS

യുകെ മലയാളികളുടെ കരുണയ്ക്കായി കാത്തുനിന്നില്ല; രണ്ടു കാന്‍സര്‍ രോഗങ്ങള്‍ക്കൊപ്പം ന്യൂമോണിയയും ബാധിച്ചപ്പോള്‍ പൊരുതി തോല്‍പ്പിക്കാനാകാതെ ലോകത്തോട് വിടപറഞ്ഞ് ആഷ്‌ന

Britishmalayali
kz´wteJI³

ണനാളില്‍ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം തേടി എത്തിയ ആഷ്‌ന എന്ന പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. സഹായം തേടിയ ദിവസങ്ങളില്‍ രണ്ടു കാന്‍സര്‍ രോഗങ്ങള്‍ക്കൊപ്പം ന്യൂമോണിയ കൂടി ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരുവാനുള്ള പോരാട്ടത്തിലായിരുന്നു ആ 24 കാരി. എന്നാല്‍, എല്ലാ കണ്ണിമ ചിമ്മാതെ മകളുടെ തിരിച്ചു വരവ് കാത്തിരുന്ന അമ്മയേയും അച്ഛനേയും സഹോദരങ്ങളെയും കണ്ണീരിലാഴ്ത്തി ഇന്നലെയാണ് ആഷ്‌ന മരണത്തിനു കീഴടങ്ങിയത്.

കൊച്ചിയിലെ ആംസ്റ്റര്‍ മെഡിസിറ്റിയില്‍ മരണത്തെ അതിജീവിക്കാന്‍ പ്രയാസപ്പെട്ടു വെന്റിലേറ്ററില്‍ കഴിയവേയാണ് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം തേടി ആഷ്‌ന എത്തിയത്. ആരോരുമില്ലാത്ത കുടുംബത്തെ കാക്കാന്‍ നഴ്സിംഗ് പഠിച്ചെങ്കിലും വിധി വിടാതെ പിന്തുടര്‍ന്ന ഈ പാവം നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജീവിതത്തില്‍ പ്രതീക്ഷയുടെ പുല്‍നാമ്പുകളെ പുണരാന്‍ ശ്രമിക്കവേയാണ് രണ്ടു കാന്‍സര്‍ രോഗങ്ങള്‍ ബാധിച്ചുവെന്ന വിവരം അറിയുന്നത്.
വളരെ പ്രതീക്ഷയോടെയാണ് കോതമംഗലം പല്ലാരിമംഗലം പഞ്ചായത്തിലെ നെല്ലിമറ്റം സ്വദേശി ജോളി തന്റെ രണ്ട് പെണ്‍മക്കളെ നഴ്‌സിങ് പഠനത്തിന് വിട്ടത്. പഠിക്കാന്‍ സമര്‍ത്ഥരായ രണ്ടു പെണ്‍കുട്ടികളും ബി.എസ്.സി നഴ്‌സിങ് മികച്ച മാര്‍ക്കോടെ പൂര്‍ത്തിയാക്കിയപ്പോള്‍ കുടുംബത്തിന്റെ ജീവിതപ്രയാസങ്ങളൊക്കെ അവസാനിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ നല്ല ജീവിതം സ്വപ്നം കണ്ടു തുടങ്ങിയവരെ കാത്തിരുന്നത് വിധിയുടെ വിളയാട്ടമായിരുന്നു.

നെല്ലിമറ്റത്തെ ഒരു മീന്‍കടയില്‍ ജോലി ചെയ്തുകിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഒരു ആണ്‍കുട്ടി അടക്കം മൂന്നു മക്കളെ നിര്‍ധനരായ മാതാപിതാക്കള്‍ വളര്‍ത്തി വലുതാക്കിയത്. മൂത്ത പെണ്‍കുട്ടിയായ ആഷ്‌ന മുമ്പേ മംഗലാപുരത്ത് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. നാലു മാസം മുമ്പ് മുംബൈയിലെ ഒരു ഹോസ്പിറ്റലില്‍ ജോലി ശരിയായപ്പോള്‍ അവിടെയെത്തി ജോലിയില്‍ പ്രവേശിക്കുവാനായി മെഡിക്കല്‍ ചെക്കപ്പ് നടത്തിയപ്പോഴാണ് രക്തത്തിലെ ഹീമോഗ്ലോബിന്റേ അളവ് ക്രമാതീതമായി കുറവാണെന്ന് കണ്ടത്. കൂടെ കലശലായ തൊണ്ടവേദന അനുഭവപ്പെടുകയും ചെയ്തു.

അതോടെ ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യവും വന്നു. അതിനാല്‍ തന്നെ ഉടന്‍ നാട്ടില്‍ തിരിച്ചെത്തി പരിശോധനകള്‍ നടത്തിയപ്പോഴാണ് തൊണ്ടയ്ക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞത്. കൂടാതെ ശരീരത്തിലെ മജ്ജയെ ബാധിക്കുന്ന അപൂര്‍വ്വ ഇനം ക്യാന്‍സര്‍ ആയ ഫാന്‍കോണി അനീമിയ എന്ന അസുഖവും കണ്ടെത്തി.

വെറും 24 കാരിയായ, ചുറുചുറുക്കോടെ നടന്നുകൊണ്ടിരുന്ന ആഷ്‌നക്ക് അസുഖം ബാധിച്ചത് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആകെ 28 സെന്റ് സ്ഥലവും ഒരു പഴയ വീടും മാത്രമുള്ള ഈ നിര്‍ധന കുടുംബം കടവും ലോണുമൊക്കെ സംഘടിപ്പിച്ചാണ് രണ്ടു പെണ്‍കുട്ടികളുടെ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയത്. അതിനിടയിലാണ് ഒരു വെള്ളിടി പോലെ ആഷ്‌നയ്ക്ക് അസുഖവും വന്നുചേരുന്നത്.

ക്യാന്‍സറിനു ശമനം വരുത്തുവാന്‍ നിരവധി കീമോ തെറാപ്പികള്‍ക്ക് വിധേയയാകേണ്ടി വന്നു ആഷ്‌നയ്ക്ക്. എന്നാല്‍ തിരുവോണ നാളുകള്‍ക്ക് മൂന്നുനാലു ദിവസം മുമ്പ് ന്യുമോണിയ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദിവസം ഒന്നര ലക്ഷം രൂപയോളമായിരുന്നു ആശുപത്രി ചെലവ്. വളരെ ചെറിയ പ്രായമായതിനാല്‍ തന്നെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ഈ പെണ്‍കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടര്‍മാര്‍. അതിനുവേണ്ടി ആഷ്‌നയുടെ കുടുംബവും നാട്ടുകാരുമെല്ലാം നെട്ടോട്ടമോടവേയാണ് മരണം സംഭവിച്ചത്.

ഏഴു കുടുംബങ്ങളെ സഹായിക്കുവാനായി ആരംഭിച്ച ഓണം അപ്പീലിലെ അവസാനത്തെ കേസായിരുന്നു ആഷ്‌നയുടേത്. ഇവര്‍ക്കായി ഇതുവരെ സമാഹരിക്കുവാന്‍ കഴിഞ്ഞത് 6708.5 പൗണ്ട് മാത്രമാണ്. വിര്‍ജിന്‍ മണി വഴി ലഭിച്ച 5,062 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 5,968.50  പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 740 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ തുക 6708.5 പൗണ്ടിലേക്ക് എത്തിയത്.
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320


ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category