1 GBP = 102.00 INR                       

BREAKING NEWS

ലണ്ടന്‍ പിക്കാഡ്ലിയില്‍ തിളങ്ങിയ മലയാളി നഴ് സ്; എലിസബത്ത് പ്രതിനിധീകരിക്കുന്ന 'റോള്‍ ഡ് ഡാല്‍സ് മാര്‍വെല്ലസ് ചില്‍ഡ്രന്‍സ് ചാരിറ്റി'യെ ബിഎംസിഎഫ് ആദരിക്കുന്നു

Britishmalayali
kz´wteJI³

ശരണരും രോഗികളുമായി നൂറു കണക്കിന് സഹോദരി സഹോദരന്മാര്‍ക്കും കുട്ടികള്‍ക്കുമായി നാട്ടിലും ബ്രിട്ടനിലും സാമ്പത്തിക സഹായം നല്‍കുമ്പോള്‍ നമുക്ക് അന്നം തരുന്ന ഈ നാടിനും ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന പ്രാദേശിക ചാരിറ്റികള്‍ക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കൃത്യമായ ഇടവേളകളില്‍ പിന്തുണ നല്‍കുവാറുണ്ട്. അപ്രകാരം ഇത്തവണത്തെ പിന്തുണ നല്‍കേണ്ട പ്രാദേശിക ചാരിറ്റികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ബ്രിട്ടീഷ് മലയാളി വായനക്കാരോടും ചാരിറ്റി സപ്പോര്‍ട്ടേഴ്‌സിനോടും അപേക്ഷിച്ചിരുന്നു.

ഇങ്ങനെ വന്ന നിര്‍ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ചാരിറ്റിയാണ് 'റോള്‍ഡ് ഡാല്‍'സ് മാര്‍വെല്ലസ് ചില്‍ഡ്രന്‍സ് ചാരിറ്റി'. ചാരിറ്റി ഫൗണ്ടേഷന്റെ ജനറല്‍ ഫണ്ടില്‍ നിന്നും ഒരു ചെറിയ തുക എടുത്താണ് മിക്കവാറും ഇങ്ങനെ പ്രാദേശിക ചാരിറ്റികള്‍ക്ക് നല്‍കുന്നത്. 500 പൗണ്ടാണ് റോള്‍ഡ് ഡാല്‍'സ് മാര്‍വല്ലസ് ചില്‍ഡ്രന്‍സ് ചാരിറ്റിയ്ക്ക് നല്‍കുവാന്‍ ട്രസ്റ്റിമാര്‍ തീരുമാനിച്ചിരിക്കുന്നത്.

കുട്ടികളുടെ പ്രിയങ്കര വെല്‍ഷ് നോവലിസ്റ്റ് പരേതനായ റോള്‍ഡ് ഡാലിന്റെ സ്മരണാര്‍ഥം കുട്ടികളുടെ ചികില്‍സയും ഹോസ്പിറ്റലുകളിലെ പരിചരണവും ലക്ഷ്യമാക്കി രൂപീകൃതമായ ചാരിറ്റിയാണ് 'റോള്‍ഡ് ഡാല്‍'സ് മാര്‍വെല്ലസ് ചില്‍ഡ്രന്‍സ് ചാരിറ്റി'. ഹോസ്പിറ്റലിലെ ഈ സ്‌പെഷ്യലിസ്റ്റ് മേഖലയിലേക്ക് പരിചയ സമ്പന്നരായ നഴ്‌സുമാരെ കണ്ടെത്തുന്നതിനും അവര്‍ക്ക് ശമ്പളം അടക്കമുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനും എന്‍എച്ച്എസിനെ സഹായിക്കുന്നു. പുസ്തകങ്ങള്‍ വിറ്റു കിട്ടുന്ന തുകയുടെ ഒരു ഭാഗം ഈ ചാരിറ്റിയിലേയ്ക്ക് കിട്ടുന്നതാണ് പ്രധാന വരുമാനം. കൂടാതെ സംഭാവനകളും സ്വീകരിക്കുന്നു.

ബ്രിട്ടനിലെ വിവിധ ഹോസ്പിറ്റലുകളില്‍ മാരകമായ അസുഖങ്ങള്‍ ബാധിച്ച കുട്ടികളുടെ ശുശ്രൂഷ്രയ്ക്ക് ഈ വിഭാഗത്തില്‍ പരിചയസമ്പന്നരായ നഴ്‌സുമാര്‍ ഇവര്‍ മുഖേന ജോലി ചെയ്യുന്നു. നമ്മുടെ മലയാളി സമൂഹത്തില്‍ നിന്നും ലൂട്ടനിലുള്ള എലിസബത്ത് ജോഷ്വാ ജോണ്‍ എന്ന തിരുവല്ല സ്വദേശി ഇങ്ങനെ റോള്‍ഡ് ഡാല്‍സ് നഴ്സായി ജോലി ചെയ്യുന്നു. അസുഖബാധിതരായ കുട്ടികളുടെ പഠനത്തിനടക്കമുള്ള കാര്യങ്ങളിലും ഇവര്‍ സാമ്പത്തിക പിന്തുണ നല്‍കുന്നു. മറ്റ് ഇംഗ്ലീഷ് ചാരിറ്റികളെ അപേക്ഷിച്ച് ലഭിക്കുന്ന സംഭാവനയുടെയും 90% മുകളില്‍ ഇവര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നതും റോള്‍ഡ് ഡാല്‍സ് മാര്‍വെല്ലസ് ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ പ്രത്യേകതയാണ്.

ബ്ലഡ് ഡിസോര്‍ഡര്‍, ന്യൂറോ ഡിസബിലിറ്റി തുടങ്ങി ചില തിരഞ്ഞെടുക്കപ്പെട്ട സ്‌പെഷ്യാലിറ്റികളില്‍ കുട്ടികള്‍ക്ക് വേണ്ട പരിചരണത്തിന് ആവശ്യമായ ചില്‍ഡ്രന്‍സ് നഴ്‌സ് അടക്കമുള്ളവരെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് നല്‍കുക എന്നതാണ് പ്രധാനമായും ഈ ചാരിറ്റിയുടെ പ്രവര്‍ത്തനം. ഈ മേഖലയില്‍ ഫണ്ടില്ലാത്ത എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ അവരുടെ ആവശ്യപ്രകാരം രണ്ടുവര്‍ഷത്തേയ്ക്കുള്ള ശമ്പളം 'റോള്‍ഡ് ഡാലാ'ണ് നല്‍കുന്നത്. അതിനുശേഷം എന്‍ എച്ച് എസ് ഏറ്റെടുക്കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരെ റോള്‍ഡ് ഡാല്‍ നഴ്‌സ് എന്നാണ് അറിയപ്പെടുന്നത്.

യുകെയില്‍ മിക്ക ഹോസ്പിറ്റലിലുകളിലും ഇങ്ങനെ റോള്‍ഡ് ഡാല്‍ നഴ്‌സുമാരുണ്ട്. ശമ്പളം കൂടാതെ തങ്ങള്‍ പ്രാക്ടീസ് ചെയ്യുന്ന സ്‌പെഷ്യാലിറ്റിയിലെ കോഴ്‌സുകള്‍ അടക്കമുള്ളവ ചെയ്യുന്നതിനും ഇങ്ങനെയുള്ള നഴ്‌സുമാര്‍ക്ക് ഇവര്‍ ഇങ്ങനെ ഫണ്ട് നല്‍കാറുണ്ട്. ലൂട്ടന്‍ ആന്‍ഡ് ഡന്‍സ്റ്റെബില്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ പീഡിയാട്രിക് ഹീമറ്റോളജി സ്‌പെഷ്യലിസ്റ്റ് (ബാന്‍ഡ് 7) നഴ്സായാണ് എലിസബത്ത് സേവനമനുഷ്ഠിക്കുന്നത്.

ഹോസ്പിറ്റലിലെ സേവനം കൂടാതെ റോള്‍ഡ് ഡാല്‍ സംഘടിപ്പിക്കുന്ന ചാരിറ്റി ഇവന്റുകളില്‍ പങ്കെടുക്കുകയും സെമിനാറുകളില്‍ കുട്ടികളുടെ നഴ്സിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുമൊക്കെ എലിസബത്ത് പ്രഭാഷണം നടത്താറുമുണ്ട്. റോള്‍ഡ് ഡാല്‍സ് മാര്‍വെല്ലസ് ചില്‍ഡ്രന്‍സ് ചാരിറ്റിയുടെ വെബ്‌സൈറ്റില്‍ എലിസബത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ലൂട്ടന്‍ ആന്‍ഡ് ഡന്‍സ്റ്റെബില്‍ ഹോസ്പിറ്റലിന്റെ പ്രൗദ് ഡ് ടു കെയര്‍ അവാര്‍ഡും സെനിത് ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ ഓസ്‌കര്‍ അവാര്‍ഡ് ലണ്ടന്‍ 2019 ഉം ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ 'നഴ്‌സസ് ഡേ വീക്കി'ല്‍ സുപ്രസിദ്ധമായ ലണ്ടന്‍ പിക്കാഡ്‌ലിയില്‍ എലിസബത്തിന്റെ ഫോട്ടോയും റോള്‍ഡ് ഡാല്‍ ചാരിറ്റിയുടെ ഡിസ്‌പ്ലേയോടൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു. ലൂട്ടന്‍ കേരളാ അസോസിയേഷന്റെ പ്രസിഡന്റായും ലോക്കല്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2001ല്‍ ബ്രിട്ടനിലെത്തിയ എലിസബത്ത് പീഡിയാട്രിക് വിഭാഗത്തിലാണ് തുടക്കം മുതല്‍ ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ഷിജു ജോണ്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നു. മൂത്ത മകള്‍ ഫേബാ മെഡിസിനും ഇളയ മകന്‍ ആബേല്‍ ഹൈസ്‌കൂളിലുമാണ്.

ആന്റണി നോളന്‍ ട്രസ്റ്റ്, ഡി.ഇ.സി, ഡയബറ്റിസ് യുകെ, ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ, യോര്‍ക്ക്ഷേയര്‍ എയര്‍ ആംബുലന്‍സ്, ലാമ്പറിസ് മൗണ്ടന്‍ റെസ്‌ക്യൂ, സൗത്താംപ്ടണ്‍ സണ്‍ഡേ മീല്‍സ് പ്രൊജക്റ്റ്, മേരീസ് മീല്‍സ്, സ്വീണ്ടന്‍ ആന്‍ഡ് വില്‍ക്ഷേയര്‍ ബ്ലൈന്‍ഡ് ചില്‍ഡ്രന്‍സ് സൊസൈറ്റി തുടങ്ങിയവയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഇതുവരെ പിന്തുണച്ച മറ്റു പ്രാദേശിക ചാരിറ്റികള്‍.

ഓണം അപ്പീലില്‍ ഇതുവരെ സമാഹരിച്ചത് 7508 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഓണം അപ്പീലില്‍ ഇതുവരെ സമാഹരിക്കുവാന്‍ കഴിഞ്ഞത് 7508.5 പൗണ്ട്. വിര്‍ജിന്‍ മണി വഴി ലഭിച്ച 5,282 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 6,243.50 പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 1265 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ തുക 7508.50 പൗണ്ടിലേക്ക് എത്തിയത്.
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category