1 GBP = 96.00 INR                       

BREAKING NEWS

സന്ദീപിന്റെ സങ്കടങ്ങള്‍! ഇന്ന് രാത്രി 9.30ന്..... ധിം തരികിട തോം...: ബിജപി നേതാവിന്റെ പടം സഹിതം പരിപാടി കാണാന്‍ ക്യൂആര്‍ കോഡ് വരെ കൊടുത്ത് പരസ്യം; ഒടുവില്‍ കാണാന്‍ കാത്തിരുന്നവര്‍ വിഡ്ഢികളുമായി; എപ്പിസോഡില്‍ ഒരു വാക്ക് പോലും സന്ദീപ് വാര്യരെ കുറിച്ചില്ല; മയാമി ചികില്‍സയ്ക്കിടെയുള്ള മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദവും ചര്‍ച്ചയാകുമ്പോള്‍; മാതൃഭൂമി അവതാരകന്‍ മാര്‍ഷല്‍ സെബാസ്റ്റ്യന്റെ പ്രമോഷന്‍ പോസ്റ്റര്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആരേയും വലിച്ചു കീറി ഒട്ടിക്കുന്ന പരിപാടിയാണ് മാതൃഭൂമി ചാനലിലെ ധിം തരികിട തോം. ജോര്‍ജ് പുളിക്കനായിരുന്നു തുടക്കത്തില്‍ പരിപാടിയുടെ അവതാരകന്‍. റേറ്റിംഗില്‍ അന്ന് മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. മാതൃഭൂമിയോട് വിട പറഞ്ഞ് പുളിക്കന്‍ ഏഷ്യാനെറ്റില്‍ ചിത്ര വിചിത്രം ഏറ്റെടുത്തപ്പോള്‍ ധിംതരികിട തോം മാര്‍ഷല്‍ സെബാസ്റ്റ്യന്റേതായി. ബംഗളൂരുവിലെ വീട്ടമ്മയുടെ ആത്മഹത്യാ വിവാദത്തില്‍ കുറച്ചു ദിവസം മാറ്റി നിര്‍ത്തി. എന്നാല്‍ അതിന് അപ്പുറത്തേക്ക് നടപടിയുണ്ടായില്ല. പിന്നീട് ധിംതരികിട തോമുമായി മാര്‍ഷല്‍ മുന്നേറി. പക്ഷേ റേറ്റിംഗില്‍ ഒന്നും പ്രതിഫലിച്ചില്ല. അതുകൊണ്ട് തന്നെ പ്രൊമോഷന്‍ പരസ്യം പോലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയാണ് ധിംതരികിട തോം ഇപ്പോള്‍ മുമ്പോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ധിംതരികിട തോമിന്റെ പ്രെമോഷന്‍ ബാനര്‍ കണ്ടവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. പ്രെമോഷനില്‍ ഉള്ളത് പരിപാടിയില്‍ ഇല്ല. അങ്ങനെ പ്രോഗ്രാം കണ്ടവരെല്ലാം ധിംതരികിട തോമായി......

സന്ദീപിന്റെ സങ്കടങ്ങള്‍! ഇന്ന് രാത്രി 9.30ന്..... ധിം തരികിട തോം...: ബിജപി നേതാവിന്റെ പടം സഹിതം പരിപാടി കാണാന്‍ ക്യൂആര്‍ കോഡ് വരെ കൊടുത്ത പരസ്യം. ബിജെപി വക്താവായ സന്ദീപ് വാര്യരും പരിപാടി കാണാനായി കാത്തിരുന്നുവെന്നാണ് സൂചന. പല ചാനലുകളിലും രാത്രി ഒന്‍പത് മണിക്ക് ചര്‍ച്ചയുണ്ട്. എന്നാല്‍ തന്നെ മാര്‍ഷല്‍ വലിച്ചു കീറി ഒട്ടിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന സന്ദീപ് പോലും പരിപാടി തീര്‍ന്നപ്പോള്‍ മൂക്കില്‍ വിരല്‍ വച്ചു. പരിപാടിയില്‍ ഒരിടത്തും സന്ദീപ് വാര്യര്‍ എന്നൊരു വാക്കു പോലുമില്ല. അതായത് പ്രമോഷന്‍ നടത്തിയ കാര്യം മാത്രം പരിപാടിയില്‍ ഇല്ല. അങ്ങനെ കേരളാ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ അപൂര്‍വ്വതയാകുകയാണ് മാര്‍ഷലിന്റെ ഇന്നലത്തെ ധിംതരികിട തോം. ഇന്ന് രാവിലെ ആറരയ്ക്ക് റിപ്പിറ്റും ഉണ്ടായിരുന്നു. അതിലും സന്ദീപ് വാര്യരെ കുറിച്ച് ഒരു വരി പോലുമില്ല. സന്ദീപിനെ രാഷ്ട്രീയ ശത്രുവായി കാണുന്നവര്‍ക്കും നിരാശയാണ് നല്‍കിയത്.

സന്ദീപിന്റെ സങ്കടങ്ങള്‍! ഇതായിരുന്നു പ്രെമോ ബാനറിലെ വാചകം. എന്താണ് സങ്കടങ്ങള്‍ എന്ന് പറഞ്ഞതുമില്ല. അതുകൊണ്ട് തന്നെ സമകാലിക വിഷയമായ മുഖ്യമന്ത്രിയുടെ ഒപ്പ് വിവാദം ചര്‍ച്ചയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. അതില്‍ ബിജെപിയുടെ വാദങ്ങളെ മാര്‍ഷല്‍ തുറന്നു കാട്ടുമെന്ന് സൈബര്‍ സഖാക്കളും പ്രതീക്ഷിച്ചു. എന്നാല്‍ അവസാന നിമിഷം അതില്‍ നിന്ന് പിന്മാറി. ഇതിന് കാരണം സന്ദീപ് വാര്യര്‍ ഒപ്പ് വിവാദവുമായി കോടതിയില്‍ പോകുമെന്ന സൂചനകളാണെന്നാണ് ലഭിക്കുന്ന വിവരം. കോടതിയില്‍ പോയി തന്റെ വാദം സന്ദീപ് സമര്‍ത്ഥിച്ചാല്‍ അന്ന് ധിംതരികിട തോം പ്രതിസന്ധിയാലും. ട്രോളര്‍മാരുടെ പൊങ്കാലയും കിട്ടും. മാനനഷ്ടക്കേസും വരും. ഒപ്പ് വിവാദത്തില്‍ സന്ദീപ് വാര്യര്‍ പറയുന്നതിലെ സത്യം മാര്‍ഷല്‍ തിരിച്ചറിഞ്ഞുവെന്നും പരിവാറുകാര്‍ അഭിപ്രായപ്പെടുന്നു. അതിന്റെ പ്രതിഫലനമാണ് പരിപാടിയിലെ കളിയാക്കല്‍ ഒഴിവാക്കിയതെന്നാണ് സൂചന.

ഇന്നലത്തെ എല്ലാ മാതൃഭൂമി പത്രത്തിലും സന്ദീപിന്റെ സങ്കടങ്ങള്‍ എന്ന പരസ്യമെത്തി. അതുകൊണ്ട് തന്നെ എല്ലാവരും ടിവിക്ക് മുമ്പിലായിരുന്നു. പക്ഷേ ഈ പരസ്യം മാര്‍ഷലിന്റെ മോഹങ്ങള്‍ തകര്‍ത്തു. ഇതുകൊടുത്താല്‍ ഒപ്പ് വിവാദം വീണ്ടും കത്തും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു പോലും സമ്മര്‍ദ്ദം എത്തിയെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിനൊപ്പം സന്ദീപ് കേസ് കൊടുക്കുകയും ഒപ്പില്‍ ഫോറന്‍സിക് പരിശോധന നടക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ മാറി മറിയുമോ എന്ന ആശങ്കയും എത്തി. സന്ദീപ് വാര്യര്‍ പുറത്തു വിട്ട ഫയലിലെ ഒപ്പം മായിമിയില്‍ കിടന്ന് താനിട്ടതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തില്‍ ഇപ്പോഴും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് മാതൃഭൂമിയും പരസ്യം നല്‍കിയ പരിപാടിയില്‍ നിന്ന് സന്ദീപിന്റെ സങ്കടം ഒഴിവാക്കിയത്.

ഒപ്പു വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. സത്യം പുറത്തു വരാന്‍ ഫോറന്‍സിക് പരിശോധന നടത്തട്ടേയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഡിജിറ്റല്‍ ഒപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞ മുപ്പത് ഒപ്പിട്ട ഫയലുകളും സന്ദീപ് വര്യര്‍ പറഞ്ഞ ഫയലും ഒരുമിച്ച് കാണിക്കാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടോയെന്ന് വ്യക്തമാക്കണം. ഫോറന്‍സിക് പരിശോധനയ്ക്ക് ഒരുക്കമാണോയന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

സന്ദീപ് വാര്യര്‍ ഉന്നയിച്ച ഒപ്പ് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സാധാരണഗതിയില്‍ കാര്യങ്ങള്‍ അറിയാത്തതിനാലായിരിക്കാം അത്തരത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് അതിനെക്കുറിച്ച് നിശ്ചയമില്ലാത്തതിനാലായിരിക്കാം അത്തരം പരാതി ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. '' മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ പര്യടനത്തെ തുടര്‍ന്ന് ഫയലുകള്‍ കെട്ടിക്കിടന്നുവെന്ന കെ.സി. ജോസഫിന്റെ പ്രസ്ഥാവന അടിസ്ഥാന രഹിതം. ഈ ദിവസങ്ങളില്‍ ഫയലുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് തീരുമാനം നടക്കുന്നുണ്ട്. ഇത് കൃത്യമായി നടക്കുന്നുണ്ട്. ഇ ഫയലുകളില്‍ മാത്രമല്ല ഫിസിക്കല്‍ ഫയലുകളിലും തീരുമാനമെടുക്കുന്നുണ്ട്. ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റിയാണ് അയച്ചുകൊടുക്കുന്നത്. '

ഇത് നേരത്തെ മുതല്‍ സ്വീകരിക്കുന്ന നടപടി ക്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ഒപ്പിനെക്കുറിച്ചാണല്ലോ പറയുന്നത്. ഒപ്പ് എന്റെ ഒപ്പാണ്. അന്ന് മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്റ്റംബര്‍ ആറ് എന്ന ദിവസം 39 ഫയലുകള്‍ ഒപ്പിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പിട്ട ഫയലിന്റെ അവസാന ഭാഗവും മുഖ്യമന്ത്രി വായിച്ചു. '' എന്നാല്‍ അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പ്രളയ ദുരിത സാഹചര്യം കണക്കിലെടുത്ത് കേരളത്തിന്റെ 62 ാം വാര്‍ഷിക ദിനമായ 2018 നവംബര്‍ 1 ാം തിയതി വ്യാഴാഴ്ച മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നാമമാത്ര ചടങ്ങായി നടത്താമോയെന്നതിലേക്കും അതിലേക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനുമായി ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാവുന്നാണ്. ഇത് മുഖ്യമന്ത്രിയുടെ അംഗീകരാത്തിനായി അയക്കുകയാണ്. ' എന്നതായിരുന്നു ഫയലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ഫയല്‍ ആറാം തിയതി എനിക്ക് കിട്ടി. ഒപ്പിട്ട് തിരിച്ചയച്ചു. ഇതാണ് സംഭവിച്ചത്. ഒപ്പിട്ട് തിരിച്ചയച്ചതിന്റെ രേഖയും കൈയിലുണ്ട്. ആറാം തിയതി എന്ന ദിവസം 39 ഫയലുകള്‍ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. ആ ഘട്ടത്തില്‍ എല്ലാ ദിവസവും ഇങ്ങനെ ഫയലുകള്‍ അയക്കുമായിരുന്നു. അവ നോക്കി അംഗീകരിക്കേണ്ടവ അംഗീകരിച്ച് തിരിച്ച് അയക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഒപ്പില്‍ വ്യാജമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് ശേഷവും വ്യാജ ഒപ്പില്‍ സന്ദീപ് വാര്യരും ബിജെപിയും പിന്നോട്ട് പോയിട്ടില്ല. ഈ സാഹചര്യത്തിലാണ് ധിംതരികിട തോമിന്റെ പരസ്യവും ശ്രദ്ധേയമായത്. ഇത് കാണാനിരുന്നവര്‍ നിരാശരാകുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category