1 GBP = 94.80 INR                       

BREAKING NEWS

ഓണാനുഭവങ്ങള്‍ പങ്കുവച്ചും പാട്ടുകള്‍ പാടും വെര്‍ച്വല്‍ ഓണാഘോഷം ഗംഭീരമാക്കി; എസ് എന്‍ ഡി പി കേംബ്രിഡ്ജിന്റെ വീടിനുള്ളിലെ ഓണാഘോഷം ഇങ്ങനെ

Britishmalayali
kz´wteJI³

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മലയാളികളുടെ ഓണാഘോഷം വീട്ടിനുള്ളില്‍ ഒതുങ്ങിയപ്പോള്‍ ഉത്രാടദിനത്തില്‍ എസ് എന്‍ ഡി പി കേംബ്രിഡ്ജ് ശാഖ (6196) യുടെ വെര്‍ച്യുല്‍ ഓണാഘോഷം ശാഖാംഗങ്ങള്‍ക്കു തങ്ങളുടെ ഓണസ്മരണകള്‍ ഉണര്‍ത്തുവാനുള്ള വേദിയായി.

ശ്രീകുമാര്‍ സദാനന്ദന്‍ നയിച്ച 'ടോക്കിങ്ങ് പോയിന്റ്' എന്ന പരിപാടിയില്‍ ശാഖാ സെക്രട്ടറി സനല്‍ രാമചന്ദ്രനും കുടുംബവും തങ്ങളുടെ ഓണാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടു തുടക്കം കുറിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സജിത്ത് തോട്ടിയാനും, യൂണിയന്‍ കമ്മറ്റി മെമ്പര്‍ മനോജ് പരമേശ്വരനും ആശംസകള്‍ നേര്‍ന്നു.

യൂണിയന്‍ കമ്മറ്റി മെമ്പര്‍ ആയ അരവിന്ദ് ഘോഷും ശാഖാംഗങ്ങളായ സോമന്‍ കുട്ടപ്പന്‍, ബ്രിക്രാന്ത് കൃഷ്ണന്‍, സോഹന്‍, അജിത്കുമാര്‍, ജ്യോതിഷ്, സാഗര്‍, സന്ദീപ് എന്നിവരും കുടുംബത്തോടൊപ്പം പങ്കെടുത്ത പരിപാടിയില്‍ ഓണപ്പാട്ടുകള്‍ ആലപിച്ചും മധുരതരമായ തങ്ങളുടെ ഓണവിശേഷങ്ങള്‍ പങ്കുവച്ചും വെര്‍ച്യുല്‍ ഓണാഘോഷം ഗംഭീരമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category