1 GBP = 102.10 INR                       

BREAKING NEWS

സെമിഫൈനലില്‍ മാറ്റുരയ്ക്കാന്‍ സൗപര്‍ണ്ണിക മോള്‍ 12 ന് ഐ ടിവിയില്‍ എത്തും; ബ്രിട്ടന്‍ ഗോട്ട് ടാലന്റിലേക്കുള്ള മലയാളി പെണ്‍കുട്ടിയുടെ അപൂര്‍വ്വ യാത്രയ്ക്കായി വോട്ടു ചെയ്യാന്‍ കാത്തിരുന്നോളൂ

Britishmalayali
kz´wteJI³

ബ്രിട്ടീഷ് ടാലന്റ് കോമ്പറ്റീഷന്‍ സീരീസ് ആയ ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് കോവിഡുകാലത്തെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുകയാണ്. 2020 ഏപ്രില്‍ 11 മുതല്‍ ഐ ടിവിയില്‍ ആരംഭിച്ച പരിപാടി കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണിനെ തുടര്‍ന്നാണ് താത്ക്കാലികമായി നിര്‍ത്തിവച്ചത്.ആദ്യ റൗണ്ടില്‍ തന്നെ ജഡ്ജസിന്റെ അഭിനന്ദനങ്ങള്‍ ഏറെ ഏറ്റുവാങ്ങിയ മലയാളി പെണ്‍കുട്ടി സൗപര്‍ണിക നായര്‍ സെമിഫൈനലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ വരുന്ന സെപ്റ്റംബര്‍ 12ന് നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ തന്റെ പ്രകടനവുമായി എത്തുകയാണ് ഈ കൊച്ചു മിടുക്കി.

ഐ ടിവിയില്‍ എല്ലാ ശനിയാഴ്ച്ചകളിലും ബ്രിട്ടീഷ് സമയം രാത്രി 8 മുതല്‍ 10 വരെ സംപ്രേക്ഷണം ചെയ്യുന്ന ഓരോ സെമിഫൈനലിലും എട്ട് മത്സരാര്‍ത്ഥികള്‍ വീതമായിരിക്കും പങ്കെടുക്കുക. പിന്നീട് ജഡ്ജസ് അതില്‍ നിന്നും ഒരു പ്രകടനം തെരഞ്ഞെടുക്കും. രണ്ടാമത്തെ ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുക, പരിപാടി സംപ്രേക്ഷണം ചെയ്യുമ്പോള്‍ നടക്കുന്ന വോട്ടിംഗിലൂടെ ആയിരിക്കും. പിന്നീട് ഒക്ടോബറില്‍ നടക്കുന്ന ലൈവ് ഫൈനലോടെയായിരിക്കും മത്സരങ്ങള്‍ അവസാനിക്കുക.ഇതില്‍ ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് 2020 ചാമ്പ്യന്‍ ആയി തെരഞ്ഞെടുക്കുന്ന ആള്‍ക്ക് 2,50,000 പൗണ്ടിന്റെ കാഷ് പ്രൈസും റോയല്‍ വെറൈറ്റി പെര്‍ഫോര്‍മന്‍സില്‍ സുപ്രധാന പങ്കും ലഭിക്കും.

ബ്രിട്ടനിലെ സഫോക്കിലെ ബറി എസ് ടി എഡ്മണ്ട്സിലുള്ള സൗപര്‍ണ്ണികയോട് ആദ്യ റൗണ്ടില്‍ ദി ഗ്രേയ്റ്റസ്റ്റ് ഷോമാന്‍ പാട്ട് പാടുവാന്‍ സൈമണ്‍ കോവല്‍ ആവശ്യപ്പെട്ടിരുന്നു. യാതോരു മടിയും കൂടാതെ അരങ്ങുതകര്‍ത്ത ഈ മിടുക്കി ജഡ്ജിമാരുടെ അഭിനന്ദനങ്ങള്‍ ഏറെ ഏറ്റുവാങ്ങിയിരുന്നു. ബ്രിട്ടനിലെ മലയാളി സമൂഹത്തില്‍ നിന്നുള്ള ഈ പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഒരു പുതിയ യുഗത്തിന്റെ ആരംഭമായിരുന്നു ഈ പരിപാടി. ഇത് പര്‍വ്വത സമാനമായ ഒരു ഗാനമാണ് നീ അത് കീഴടക്കിയിരിക്കുന്നു എന്നാണ് ജഡ്ജി ആയിരുന്ന ഡേവിഡ് വില്ല്യംസ് പറഞ്ഞത്.മറ്റൊരു ജഡ്ജിയായ അലെഷ ഡിക്സണും ഏറെ പ്രശംസകളുമായി എത്തി.

പ്രശസ്ത സംഗീത സംവിധായകന്‍ എ. ആര്‍. റഹ്മാന്‍, മലയാളം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍, കെ എസ് ചിത്ര എന്നിവര്‍ സൗപര്‍ണ്ണികക്ക് ആശംസകളുമായി സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. എന്നിരുന്നാലും മത്സരത്തില്‍ മുന്നോട്ട് പോകുവാന്‍ വോട്ടുകള്‍ ആവശ്യമാണ്. വോട്ടുചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ ബി ജി ടി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഇതില്‍ അഞ്ച് വോട്ടുകള്‍ വരെ ചെയ്യാം. അതല്ലാത്തപക്ഷം ലൈവ് സമയത്ത് ടി വിയില്‍ എഴുതിക്കാണിക്കുന്ന നംബറില്‍ വിളിച്ചും വോട്ട് ചെയ്യാം.

സൗ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സൗപര്‍ണ്ണിക കുട്ടിയായിരുന്നപ്പോഴേ സംഗീതത്തെ സ്നേഹിച്ചു തുടങ്ങിയതാണ്. അധികം വൈകാതെ തന്നെ മകളിലെ സംഗീതം തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്കായി. പ്രൈമറി സ്‌കൂളില്‍, ഈ പെണ്‍കുട്ടിയിലെ സംഗീതം തിരിച്ചറിഞ്ഞ സ്‌കൂള്‍ അദ്ധ്യാപികയാണ് സ്‌കൂള്‍ ടാലന്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്. അതിനുശേഷം ഡോ. റോബിന്‍സ് ഹാരിസണില്‍ നിന്നും സംഗീത പാഠങ്ങള്‍ പഠിക്കാന്‍ ആരംഭിച്ചു.

ആത്മാര്‍ത്ഥമായ പഠനവും കഠിനാദ്ധ്വാനവും സൗപര്‍ണ്ണികക്ക് മുന്നില്‍ പുതിയ അവസരങ്ങളുടെ വാതിലുകള്‍ തുറന്നിട്ടുകൊടുത്തു. ഇംഗ്ലീഷ് കൊമേഡിയനും എഴുത്തുകാരനും ടെലിവിഷന്‍ അവതാരകനുമായ മൈക്കല്‍ മെക് ഇന്‍ടൈര്‍ സൗപര്‍ണ്ണികയുടെ നാടായ ബറിയില്‍ എത്തിയപ്പോള്‍ സൗപര്‍ണ്ണികയുടെ പ്രകടനം കണ്ട് അദ്ഭുതപ്പെടുകയുണ്ടായി. മൈക്കലിന്റെ ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ അപ്രതീക്ഷിത അതിഥിയായി മാറി സൗ.

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ബി ബി സി റേഡിയോ സഫോക്കില്‍ ലൈവ് പെര്‍ഫോര്‍മന്‍സ് നടത്താനും സൗപര്‍ണികക്ക് കഴിനു. കോവിഡ് കാലത്തെ ലോക്ക്ഡൗണ്‍ സംഗീതം പഠിക്കുവാനായി ചെലവഴിച്ച സൗപര്‍ണികയുടെ പിതാവ് ബിനു നായര്‍, മാതാവ് രെഞ്ജിത ചന്ദ്രന്‍ എന്നിവര്‍ കൊല്ലം സ്വദേശികളാണ്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെഓങ്കോളജി വകുപ്പില്‍ ഡോക്ടറായി ജോലിചെയ്യുകയാണ് ഡോ. ബിനു നായര്‍. കലാകുടുംബത്തില്‍ നിന്നും വരുന്ന മാതാവ് രഞ്ജിത ഒരു നര്‍ത്തകി കൂടിയാണ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category