1 GBP = 94.80 INR                       

BREAKING NEWS

മലങ്കര ഓര്‍ത്തഡോക്സ് സമൂഹം യുകെ യൂറോപ്പ് ആഫ്രിക്കയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി

Britishmalayali
kz´wteJI³

ലണ്ടന്‍: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മലങ്കര സഭയില്‍ ഉടനീളം നടത്തിയ അഖണ്ഡ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നുകൊണ്ടു മലങ്കര ഓര്‍ത്തഡോക്‌സ് സമൂഹം യുകെ -യൂറോപ്പ് & ആഫ്രിക്കയുടെ ആഭ്യമുഖ്യത്തില്‍ പ്രാര്‍ത്ഥനാ- യജ്ഞം നടത്തി.

ഞായറാഴ്ച സൂം യോഗത്തിലൂടെ ചേര്‍ന്ന പ്രാര്‍ത്ഥനായോഗം മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ - യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ശാശ്വത സമാധാനമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ലക്ഷ്യം വയ്ക്കുന്നത്. അല്ലാതെ ഒരു വിശ്വാസിയെയും പള്ളിയില്‍നിന്ന് ഇറക്കി വിടുക എന്നുള്ളതല്ല പരിശുദ്ധ സഭയുടെ നിലപാടെന്നും, പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ തൃക്കൈകള്‍  മെനഞ്ഞുണ്ടാക്കിയ 1934-ലെ ഭരണഘടന അനുസരിച്ചുള്ള ശാശ്വത സമാധാനമാണ് ഉണ്ടാകേണ്ടിയത് എന്നും തിരുമേനി പറഞ്ഞു. 

മുന്‍ അയര്‍ലണ്ട് റീജിയന്‍ സെക്രട്ടറി ഫാ.ജോര്‍ജ് തങ്കച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ അച്ഛനോടൊപ്പം ഫാ. ജസണ്‍ വി. ജോര്‍ജ്, ഫാ.ബോബി  പാലത്തിങ്കല്‍ എന്നിവര്‍ പ്രാര്‍ത്ഥനയ്ക്കും, ആല്‍മീയ- ഗീതങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചു. ഭദ്രാസന പ്രതിനിധി ബിനോയ് ഫിലിപ്പ് അയര്‍ലന്‍ഡ് വേദവായന നടത്തി. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോണി വര്‍ഗീസ് മുഖ്യ പ്രഭാഷണവും, രാജന്‍ ഫിലിപ്പ് സ്വാഗതവും, മുന്‍ ഭദ്രാസന കൗണ്‍സിലര്‍ ബിജു ഐസക് നന്ദിയും അര്‍പ്പിച്ചു. കത്തോലിക്ക മംഗളഗാനത്തോടുകൂടി സമാപിച്ച യോഗത്തിനു സഭാ മാനേജിങ് കമ്മിറ്റി അംഗം ജെറി തോമസ് വൈദ്യന്‍ ആഫ്രിക്ക, ഭദ്രാസന കൗണ്‍സില്‍ അംഗം സോജി ടി.മാത്യു, മലങ്കര അസോസിയേഷന്‍, അംഗങ്ങള്‍, ഭദ്രാസന പ്രതിനിധികള്‍, ഇടവക ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം  വഹിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category