1 GBP = 95.80 INR                       

BREAKING NEWS

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഒട്ടേറെ ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും ചുമതലക്കാരനും; സഭാ മിഷനറി ജ്യോതിസ്സ് സ്ഥാനം നല്‍കി ആദരിച്ച വ്യക്തിത്വം: സെന്റ് പോള്‍സ് ആശ്രമം സുപ്പീരിയര്‍ കെ.ഐ.ഫിലിപ് റമ്പാന്റെ വിയോഗത്തില്‍ കണ്ണീര്‍ പൊഴിച്ച് വിശ്വാസികള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം സുപ്പീരിയര്‍ കെ.ഐ.ഫിലിപ് റമ്പാന്റെ (86) വിയോഗത്തില്‍ കണ്ണീര്‍ പൊഴിച്ച് വിശ്വാസികള്‍. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒട്ടേറെ ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും ചുമതലക്കാരനുമായിരുന്നു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാളെ ബിലാത്തിക്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമത്തിലും പൊതുദര്‍ശനത്തിനു വയ്ക്കും. 10നു രാവിലെ 9.30ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.

കുഷ്ഠരോഗികളുടെ മക്കള്‍ക്കായി തെലങ്കാനയിലെ യാച്ചാരം, മഹാരാഷ്ട്രയിലെ പുണെ, മധ്യപ്രദേശിലെ ഇറ്റാര്‍സി എന്നിവിടങ്ങളില്‍ ബാലമന്ദിരങ്ങള്‍ സ്ഥാപിച്ചു. ആദിവാസി കുട്ടികള്‍ക്കായി ഒഡീഷയിലെ കലഹണ്ടിയിലും എയ്ഡ്സ് രോഗികളുടെ ക്ഷേമത്തിനായി ബെംഗളൂരുവിലെ കുനിഗലിലും സ്ഥാപനങ്ങള്‍ ആരംഭിച്ചു. ബെംഗളൂരുവിലെ ജലാഹള്ളി നാംസ് സ്നേഹസദന്‍, വയോജന മന്ദിരം, പാലിയേറ്റിവ് കെയര്‍ സെന്റര്‍ എന്നിവയുടെ ഡയറക്ടറും ബെംഗളൂരു ട്രിനിറ്റി കോളജ്, ട്രിനിറ്റി സ്‌കൂള്‍ എന്നിവയുടെ സെക്രട്ടറിയുമാണ്.

മലബാര്‍, ബത്തേരി ഭദ്രാസനങ്ങളിലെ വിവിധ ഇടവകകളില്‍ വികാരിയായിരുന്ന അദ്ദേഹത്തിന് മലങ്കര ഓര്‍ത്തഡോക്സ് സഭാ മിഷനറി ജ്യോതിസ്സ് സ്ഥാനം നല്‍കി സഭ ആദരിച്ചിട്ടുണ്ട്. 1977ല്‍ ആന്ധ്രയില്‍ ചുഴലിക്കാറ്റില്‍ നശിച്ച 2 ഗ്രാമങ്ങള്‍, 1999ല്‍ ഒഡീഷയിലെ ചുഴലിക്കാറ്റില്‍ നശിച്ച 8 ഗ്രാമങ്ങള്‍, 2000ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ തകര്‍ന്ന ഒരു ഗ്രാമം, സൂനാമി തകര്‍ത്ത ആലപ്പുഴയിലെയും കായംകുളത്തെയും 2 ഗ്രാമങ്ങള്‍ എന്നിവ മലങ്കര ഓര്‍ത്തഡോക്സ് സഭ പുനര്‍നിര്‍മ്മിച്ചു നല്‍കിയത് ഫിലിപ് റമ്പാന്റെ നേതൃത്വത്തിലായിരുന്നു.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആന്ധ്ര, ഒഡീഷ, ഗുജറാത്ത് സര്‍ക്കാരുകള്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പത്തനംതിട്ട വയലത്തല പാറമേല്‍ കരിമ്പനേത്ത് കെ.പി.ഐപ്ഏലിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ.ഐ.തോമസ്, കെ.ഐ.ജോസഫ്, ഏലിയാമ്മ തോമസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category