1 GBP = 95.80 INR                       

BREAKING NEWS

ഏഴ് പതിറ്റാണ്ട് കര്‍ണ്ണാടക സംഗീത ലോകത്ത് തിളങ്ങി നിന്ന പ്രതിഭ; സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷിന്റെ ഗുരു; ഒട്ടേറെ നിര്‍ധനരായ കുട്ടികളെ ദത്തെടുത്ത് വയലിന്‍ അഭ്യസിപ്പിച്ച മഹാന്‍: അന്തരിച്ച വയലിന്‍ വിദ്വാന്‍ സുബ്രഹ്മണ്യ ശര്‍മയ്ക്ക് ആദരാഞ്ജലികളുമായി സംഗീത ലോകം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഏഴ് പതിറ്റാണ്ട് കര്‍ണ്ണാടക സംഗീത ലോകത്ത് തിളങ്ങി നിന്ന അപൂര്‍വ്വ പ്രതിഭ പ്രഫ.എം.സുബ്രഹ്മണ്യ ശര്‍മ (84) അന്തരിച്ചു. വയലിന്‍ വിദ്വാനും കര്‍ണാട്ടിക് വയലിനില്‍ ഗായക ശൈലിയുടെ വക്താവും വിപുലമായ ശിഷ്യസമ്പത്തിന് ഉടമയുമായിരുന്നു അദ്ദേഹം. കോട്ടയ്ക്കകം മൂന്നാം പുത്തന്‍ തെരുവിലെ ടി.സി 40/511 വസതിയില്‍ ഇന്നലെ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ എട്ടിനു പുത്തന്‍കോട്ട ബ്രാഹ്മണ സമുദായ ശ്മശാനത്തില്‍ നടക്കും.

മൃദംഗ വിദ്വാനായിരുന്ന കെ.മഹാദേവ അയ്യരുടെയും ലക്ഷ്മി അമ്മാളിന്റെയും മകനായി ആലപ്പുഴയിലാണു ജനനം. പിതാവിന്റെയും ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും ശിക്ഷണത്തില്‍ 17ാം വയസ്സില്‍ വയലിനില്‍ അരങ്ങേറ്റം. ഏഴു പതിറ്റാണ്ടായി കര്‍ണാടക സംഗീത ലോകത്തു പ്രഫ.ശര്‍മ സജീവമാണ്. സ്വാതി തിരുനാള്‍ സംഗീത കോളജിന്റെ തുടക്കത്തില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ ഒട്ടേറെ നിര്‍ധനരായ കുട്ടികളെ ദത്തെടുത്ത് വയലിന്‍ അഭ്യസിപ്പിച്ചു.

യേശുദാസിനൊപ്പം ഇന്ത്യയിലും വിദേശത്തും കച്ചേരികളില്‍ വയലിന്‍ വായിച്ചു. സംഗീത സംവിധായകന്‍ രവീന്ദ്രന്‍ അടക്കമുള്ളവര്‍ ശിഷ്യരാണ്. കെ.രേണുകയാണു ഭാര്യ. വയലിന്‍ വാദകരായ മക്കള്‍ എസ്.ആര്‍.മഹാദേവ ശര്‍മയ്ക്കും എസ്.ആര്‍.രാജശ്രീക്കുമൊപ്പം പ്രഫ.ശര്‍മ കച്ചേരികള്‍ അവതരിപ്പിക്കുമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category