1 GBP = 96.00 INR                       

BREAKING NEWS

അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആ 17കാരി ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി; ഷാര്‍ജയില്‍ നിന്നും അവധി ആഘോഷിക്കാന്‍ കേരളത്തിലെത്തിയപ്പോള്‍ അജ്ഞാത പ്രാണി കടിച്ച് ഇരു വൃക്കകളും തകരാറിലായ സാന്ദ്രാ ആന്‍ ജയ്സന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്; ദിവസവും 11 മണിക്കൂറോളം ഡയാലിസിസ് നടത്തി ജീവന്‍ നിലനിര്‍ത്തിയിരുന്ന പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത് ആറു വര്‍ഷത്തെ ദുരിത ജീവിതത്തിനൊടുവില്‍

Britishmalayali
kz´wteJI³

ഷാര്‍ജ: വേദനകളും സങ്കടങ്ങളും നിറഞ്ഞ ആറു വര്‍ഷത്തെ ദുരിത ജീവിതത്തിനൊടുവില്‍ ആ 17കാരി ഈ ലോകത്തു നിന്നും യാത്രയായി. അവധി ആഘോഷിക്കാന്‍ നാട്ടില്‍ എത്തിയപ്പോള്‍ അജ്ഞാത പ്രാണി കടിച്ച് അപൂര്‍വ്വ രോഗം ബാധിച്ച് ഇരു വൃക്കകളും തകരാറിലായ ഷാര്‍ജയിലെ മലയാളി പെണ്‍കുട്ടിയാണ് ഒടുവില്‍ സങ്കടങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്. പത്തനംതിട്ട അടൂര്‍ സ്വദേശി ജെയ്സണ്‍ തോമസിന്റെ മകള്‍ സാന്ദ്ര ആന്‍ ജെയ്സണ്‍ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഷാര്‍ജയില്‍ വര്‍ഷങ്ങള്‍ നീണ്ട ചികിത്സകള്‍ക്കൊടുവില്‍ നാട്ടിലെത്തിയ പെണ്‍കുട്ടി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലാണ് മരിച്ചത്.

ഒരു ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അപൂര്‍വ്വ രോഗമാണ് സാന്ദ്രയെ ബാധിച്ചത്. മിടുമിടുക്കിയായി ഓടി നടന്ന താന്‍ ഒരു ദിവസം ശരീരം തളര്‍ന്ന് കിടപ്പിലായിട്ടും മനോധൈര്യം കൊണ്ട് അതെല്ലാം അതിജീവിച്ചാണ് സാന്ദ്ര വര്‍ഷങ്ങളായി തന്റെ ജീവന്‍ നിലനിര്‍ത്തിയത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന സാന്ദ്ര ഗുരുതര വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടയിലും പഠനത്തെ കൈവിടാതിരുന്നു. അധികൃതര്‍ അനുവദിച്ച പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയെഴുതി 75% മാര്‍ക്ക് വാങ്ങിയിരുന്നു.

ഷാര്‍ജയിലാണ് മാസങ്ങള്‍ക്ക് മുമ്പ് വരെ സാന്ദ്രയെ ചികിത്സിച്ചിരുന്നത്. ഒരു ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന രോഗമാണ് സാന്ദ്രയെ ബാധിച്ചിട്ടുള്ളതെന്നും വൃക്ക മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാനാകുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനെ തുടര്‍ന്നാണ് കുടുംബം നാട്ടിലേയ്ക്ക് പോയത്. സാന്ദ്രയുടെ കഥ വാര്‍ത്തയായപ്പോള്‍ ചികിത്സയ്ക്കായി സമൂഹത്തിന്റെ പല ഭാഗത്തു നിന്നും സഹായങ്ങള്‍ ലഭിച്ചു. പഠിച്ച് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. മകളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന് ജീവിതാഭിലാഷം സഫലീകരിച്ചു കൊടുക്കണമെന്ന ചിന്തയിലായിരുന്നു മാതാപിതാക്കള്‍.

2014ല്‍ അവധിക്കാലത്ത് ഷാര്‍ജയില്‍ നിന്ന് പത്തനംതിട്ടയിലെ വീട്ടിലേയ്ക്ക് അവധിക്ക് പോയപ്പോഴാണ് സാന്ദ്രയുടെ ജീവിതം മാറ്റിമറിച്ച ഏതോ പ്രാണിയുടെ കടിയേല്‍ക്കുന്നത്. ചിക്കന്‍ പോക്സിന്റെ രൂപത്തില്‍ ആദ്യം രോഗം ബാധിച്ചു. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശാധനകളില്‍ ഹെനോക് സ്‌കോളിന്‍ പര്‍പുറ എന്ന അപൂര്‍വ രോഗമാണ് ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകിന്റെ കടിയേറ്റതാണ് ഇതിന് വഴിവച്ചതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ തന്നോട് പറഞ്ഞതെന്നാണ് ജെയ്സണ്‍ കരുതുന്നത്.

അസുഖം കുറച്ച് ഭേദമായതോടെ വീണ്ടും യുഎഇയിലെത്തി. എന്നാല്‍, ദിവസങ്ങള്‍ക്കകം പാടുകള്‍ വര്‍ധിക്കുകയും ശരീരം തടിച്ചുവീര്‍ക്കുകയും ചെയ്തു. രോഗം തലച്ചോറിനെ ബാധിച്ചതോടെ കുറച്ചു നാളുകളില്‍ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടമായി. വീണ്ടും ചികിത്സ തേടിയപ്പോള്‍ കുറയുകയും സ്‌കൂള്‍ പഠനം തുടരുകയും ചെയ്തു. പിന്നീട് നടത്തിയ കിഡ്നി ബയോപ്സിയിലൂടെ വൃക്കകള്‍ 70 ശതമാനം പ്രവര്‍ത്തന രഹിതമാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍, ഒ പോസിറ്റീവ് രക്തഗ്രൂപ്പുള്ളയാളുടെ വൃക്ക മാറ്റിവച്ചാലേ ഈ കൊച്ചുമിടുക്കി ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയുള്ളൂ എന്നതിനാല്‍ അതിന് തയ്യാറായി ഏതെങ്കിലും മനുഷ്യസ്നേഹി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. സാന്ദ്രയ്ക്ക് എണീറ്റ് നില്‍ക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. നിത്യേന 11 മണിക്കൂര്‍ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചെറിയ പ്രായമായതിനാല്‍ ഇത്തരം ഡയാലിസിസിനെ ഡോക്ടര്‍മാര്‍ പിന്തുണച്ചിരുന്നില്ല. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചാലേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ എന്നായിരുന്നു ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. മാതാവിന്റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റിവയ്ക്കല്‍ സാധ്യമല്ലെന്ന് ജെയ്സണ്‍ അറിയിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category