1 GBP = 95.80 INR                       

BREAKING NEWS

സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ച അമൃത സ്റ്റോക് ഓണ്‍ ട്രെന്റ് മലയാളികള്‍ക്കും വേദനയായി; അമൃതയുടെ സഹോദരി അഖിലയ്ക്കു ആശ്വാസമേകാന്‍ സ്റ്റോക്ക് മലയാളികള്‍

Britishmalayali
kz´wteJI³

വീണ്ടും വേദനയായി മലയാളി നഴ്സിന്റെ വിടവാങ്ങല്‍. സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളിയായ അഖില മനീഷിന്റെ സഹോദരിയും നഴ്‌സുമായിരുന്ന അമൃത മോഹന്‍ (32) ആണ് ഇന്ന് വെളുപ്പിന് സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. 

വൈക്കം കൊതറ എസ് എന്‍ മന്ദിരത്തില്‍ പരേതനായ മോഹന്‍ന്റെയും കനകമ്മയുടെ മകളും അവിനാഷിന്റെ ഭാര്യയുമാണ് അമൃത മോഹന്‍. സൗദിയില്‍ നജറാന്‍ കിങ് ഖാലിദ് ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്.

കഴിഞ്ഞ ആറു വര്‍ഷത്തോളം ആയി സൗദിയില്‍ ഷാറൂഹ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു അമൃത. കഴിഞ്ഞ അവധിക്ക് നാട്ടില്‍ എത്തിയ ശേഷം മെയില്‍ കോവിഡ് തുടങ്ങിയ സമയത്ത് സ്‌പെഷ്യല്‍ ഫ്‌ലൈറ്റില്‍ ആണ് ജോലി സ്ഥലത്തേക്ക് അമൃത മടങ്ങിയത്. ആറുമാസം ഗര്‍ഭിണി ആയിരുന്നു അമൃത. കോവിഡ് സ്ഥിരീകരിച്ച ശേഷം അസുഖം കൂടുതലായപ്പോള്‍ കഴിഞ്ഞ ദിവസം ആണ് നജരാന്‍ കിങ് ഖാലിദ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്.

ഗര്‍ഭിണി ആയിരുന്നതിനാല്‍ കുഞ്ഞിനേയും അമ്മയെയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീവ്രമായി പരിശ്രമിച്ചു എങ്കിലും ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞില്ല എന്നാണ് ഡോക്ടര്‍മാര്‍ യുകെയിലെ സഹോദരി കുടുംബത്തെ അറിയിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയും സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന ഏക സഹോദരി അഖിലയോടും ഭര്‍ത്താവ് മനീഷിനോടും മക്കളോടും അമൃത വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. അമൃത ഇത്രവേഗം തങ്ങളെ വിട്ടുപോകും എന്ന് ഈ കുടുംബവും കരുതിയില്ല. കളിയും ചിരിയും ആയി ബന്ധുക്കള്‍ക്കും ഏറെ ഇഷ്ടമുള്ള അമൃതയുടെ വിട വാങ്ങല്‍ വൈക്കത്തെ നാട്ടുകാര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.

കഴിഞ്ഞ ഒരാഴ്ച മുമ്പ് വിവാഹ വാര്‍ഷികത്തിനും എഫ്ബിയിലൂടെ നാട്ടിലുള്ള ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്നുള്ള വരികള്‍ ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന് അവിനാഷും കരുതിയിരുന്നില്ല. തങ്ങളുടെ ആദ്യ കുഞ്ഞിനെ കാണാന്‍ അവിനാഷ് ഏറെ സന്തോഷത്തോടെ കാത്തിരിക്കുമ്പോള്‍ ആണ് അമൃതയുടെ ജീവന്‍ കോവിഡ് കവര്‍ന്നെടുത്തത്.

ഇന്ന് രാവിലെ വീഡിയോ കോളിലൂടെ ഹോസ്പിറ്റല്‍ അധികൃതര്‍ അമൃതയുടെ ചേതനയറ്റ ശരീരം യുകെയിലെ ബന്ധുക്കളെ അവസാനമായി കാണിച്ചു. അമൃതയുടെ കുടുംബത്തിന്റെ വേദനയില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍, സ്റ്റാഫോഡ് മലയാളി സമാജം, സ്റ്റോക്ക് ഓണ്‍ ട്രെന്റ് എസ്എന്‍ഡിപി തുടങ്ങിയ സംഘടനകള്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category