1 GBP = 94.80 INR                       

BREAKING NEWS

വാലില്‍ കടിച്ചു തൂങ്ങുന്ന ഒരു നീര്‍ക്കോലി; ഭയപ്പെടാതെ പൊരുതാന്‍ തീരുമാനിച്ച് മറ്റൊരു നീര്‍ക്കോലിയുടെ തല വായ്ക്കുള്ളിലാക്കി ഒരു മീനും; മുപ്പത് മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ നീര്‍ക്കോലികളുടെ ഭക്ഷണം മുട്ടിച്ച് വെള്ളത്തിലേക്ക് ഊളിയിട്ട് മീന്‍; മദ്ധ്യപ്രദേശില്‍ നിന്നും രസകരമായ ഒരു അതിജീവനത്തിന്റെ കഥ

Britishmalayali
kz´wteJI³

നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടങ്ങുമെന്നാണ് പഴമൊഴി. ഇവിടെ രണ്ട് ഭക്ഷണം മുട്ടിച്ചത് ഒരു കുട്ടിക്കുറുമ്പനായ മത്സ്യവും. മദ്ധ്യപ്രദേശിലെ കന്‍ഹാ നാഷണല്‍ പാര്‍ക്കിലാണ് രസകരമായ ഈ പോരാട്ടം നടന്നത്. മുപ്പതു മിനിറ്റോളം നീണ്ടുനിന്ന, ഈ അതിജീവനത്തിനായുള്ള സമരം ക്യാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് ഘന്‍ശ്യാം പ്രസാദ് ഭന്‍വാരെ.

പ്രകൃതി ഉപാസകനായ ഘന്‍ശ്യാം പ്രസാദ് കഴിഞ്ഞ ജൂലായ് 19 നാണ് രസകരമായ ഈ സംഭവ പരമ്പര തന്റെ കാമറയില്‍ പകര്‍ത്തിയത്. വിശപ്പടക്കാന്‍ കിട്ടിയ ഒരു മീനിനായി രണ്ടു നീര്‍ക്കോലികള്‍ പോരടിച്ചത് മുപ്പത് മിനിറ്റോളമായിരുന്നു. ആദ്യത്തെ നീര്‍ക്കോലി വെള്ളത്തില്‍ നിന്നും മീനിനെ പിടിക്കാന്‍ ശ്രമിക്കുന്നിടെ അത് നീര്‍ക്കോലിയുടെ തലയില്‍ കടിച്ചുതൂങ്ങി. കടിച്ചുതൂങ്ങിയ മീനിനേയും കൊണ്ട് വെള്ളത്തില്‍ നിന്നും ഉയര്‍ന്നപ്പോള്‍ മറ്റൊരു നീര്‍ക്കോലി മീനിന്റെ വാലില്‍ കടിച്ചു തൂങ്ങി. പ്രകൃതിയിലെ അപൂര്‍വ്വ കാഴ്ച്ചകള്‍ ഒപ്പിയെടുക്കുന്നതില്‍ സമര്‍ത്ഥനായ ഘന്‍ശ്യാം പറയുന്നത്, പാമ്പിനെ വെല്ലുവിളിക്കാന്‍ തക്ക മനോധൈര്യമുള്ള ഒരു മീനിനെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നാണ്.

ഏകദേശം അരമണിക്കൂറോളം കടിച്ചു തൂങ്ങിയ ശേഷം, വാലില്‍ കടിച്ചു പിടിച്ച അണലി അതുപേക്ഷിച്ച് വെള്ളത്തിലേക്ക് ഊളിയിട്ടു. ഒരു ശത്രു തോറ്റു പിന്‍വാങ്ങിയതോടെ മീനും തന്റെ പിടുത്തം വിട്ട് വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങി. തലതിരിച്ചുകിട്ടിയ ആശ്വാസത്തില്‍ രണ്ടാമത്തെ നീര്‍ക്കോലിയും എങ്ങോട്ടേക്കോ ഇഴഞ്ഞു നീങ്ങി. മീന്‍ നീന്തിപ്പോകുന്നത് താന്‍ നേരിട്ടു കണ്ടതിനാല്‍ അത് ഇപ്പോഴും ജീവനോടെ ഇരിപ്പുണ്ടെന്നാണ്! തന്റെ വിശ്വാസം എന്ന് ഘന്‍ശ്യാം പ്രസാദ് പറയുന്നു. തന്റെ സഹതാപം മുഴുവന്‍ അരമണിക്കൂര്‍ ശ്രമിച്ചിട്ടും അന്നത്തെ അന്നം നേടാനാകാതെ പോയ നീര്‍ക്കോലികളോടാണെന്നും അദ്ദേഹം പറഞ്ഞു.

ഈ അപൂര്‍വ്വ സമരത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ ഓരോന്നായി കാമറയിലേക്ക് പകര്‍ത്തിയ ഘന്‍ശ്യാം പ്രസാദ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്. ഇതിനു മുന്‍പും ഇത്തരത്തിലുള്ള ചില നിമിഷങ്ങള്‍ പകര്‍ത്താനായിട്ടുണ്ടെങ്കിലും താന്‍ ഇത്രക്ക് ആസ്വദിച്ച് പകര്‍ത്തിയ മറ്റൊരു സംഭവമില്ലെന്നാണ് ഘന്‍ശ്യാം പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category