1 GBP = 95.80 INR                       

BREAKING NEWS

വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസാനയം കൂടുതല്‍ ലളിതമാക്കി ബ്രിട്ടന്‍; ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭേദഗതി ഒക്ടോബര്‍ അഞ്ചു മുതല്‍ നിലവില്‍ വരും; പുതിയതായി വരുന്ന സ്റ്റുഡന്റ് റൂട്ട്, ചൈല്‍ഡ് സ്റ്റുഡന്റ് റൂട്ട് എന്നിവയെക്കുറിച്ച് കൂടുതല്‍ അറിയാം

Britishmalayali
kz´wteJI³

വിദേശങ്ങളില്‍ നിന്നും പഠനാവശ്യങ്ങള്‍ക്കായി ബ്രിട്ടനിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിബന്ധനകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഭേദഗതി ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസാ നിബന്ധനകള്‍ കൂടുതല്‍ ലളിതവത്ക്കരിക്കുകയാണ് ഇതിന്റെ ഉദ്ദേശമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇനി മുതല്‍, ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി 70 പോയിന്റുകള്‍ ക്രമീകരിച്ചുകൊണ്ടുള്ള ഒരു വിസ സമ്പ്രദായമാണ് നടപ്പാക്കുന്നത്.

ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ഓഫര്‍, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ്, പിന്നെ യുകെയിലെ പഠനകാലത്ത് പഠനചെലവും മറ്റ് ചെലവുകളും വഹിക്കാനുള്ള കഴിവ് എന്നിവ ഉണ്ടെങ്കില്‍ ഒരു വ്യക്തിക്ക് ഈ 70 പോയിന്റുകളും സ്വായത്തമാക്കാന്‍ കഴിയും. ഈ പുതിയ നിയമത്തില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ പരിഗണനയായിരിക്കും ലഭിക്കുക എന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വര്‍ഷാന്ത്യത്തോടെ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇത് ബാധകമാകും.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ടയര്‍ 4 (ജനറല്‍) ടയര്‍ 4 (ചൈല്‍ഡ്) എന്നീ വിസകള്‍ ഇല്ലാതെയാകും. ടയര്‍ 4 വിസയും സ്റ്റുഡന്റ് റൂട്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇനിപ്പറയുന്നവയാണ്.
  • യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇനി മുതല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വ്യവസ്ഥകള്‍ ബാധകമായിരിക്കും. അവരും മറ്റുള്ളവരെ പോലെ സ്റ്റുഡന്റ് വിസ നിയമങ്ങള്‍ക്കനുസൃതമായി അപേക്ഷിക്കേണ്ടതുണ്ട്.
  • പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തിനകത്ത് സ്റ്റഡി റൂട്ടുകളില്‍ മാറ്റം വരുത്തുവാനുള്ള അനുമതി ഈ പുതിയ നിയമം നല്‍കുന്നു. മാത്രമല്ല, നിലവിലെ പഠനകാലാവധി കഴിഞ്ഞ് 28 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ കോഴ്സ് ആരംഭിക്കുകയാണെങ്കിലും, അതിനുള്ള വിദ്യാഭ്യാസ യോഗ്യത നേടുകയാണെങ്കിലും ബ്രിട്ടനകത്തുനിന്നു തന്നെ അവര്‍ക്ക് വിസ കാലാവധി നീട്ടുവാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.
  • പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലുള്ള പഠനങ്ങള്‍ക്ക് ഉണ്ടായിരുന്ന എട്ട് വര്‍ഷം എന്ന പരിധി എടുത്തുകളഞ്ഞു. ഇപ്പോള്‍ ഇക്കാര്യത്തില്‍ പരിധിയില്ല.
  • നിലവിലുള്ള വിസയില്‍ ഒരു വര്‍ഷത്തിലധികമായി ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്ക്, കാലാവധി നീട്ടിക്കിട്ടുവാനുള്ള അപേക്ഷ നല്‍കുന്ന സമയത്ത്, അവിടെയുള്ള ചെലവുകള്‍ വഹിക്കുവാനുള്ള കഴിവുണ്ടെന്നുള്ളതിന് തെളിവ് നല്‍കേണ്ട ആവശ്യമില്ല.
  • ഉന്നതനിലവാരം പുലര്‍ത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതിനായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന തെളിവുകളുടെ ആവശ്യമില്ല.
  • സ്റ്റുഡന്റ് യൂണിയന്‍ സബാറ്റിക്കല്‍ ഓഫീസറായോ, ഏതെങ്കിലും അംഗീകൃത ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ പഠിക്കുവാനോ ലീവിന് അപേക്ഷിക്കുന്നവര്‍ക്ക് ചെലവ് വഹിക്കാനുള്ള കഴിവ് തെളിയിക്കേണ്ടതില്ല.
വിസ നിയമത്തില്‍ വന്ന മറ്റൊരു മാറ്റം ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ടതാണ്. ഇതനുസരിച്ച്, ആവശ്യത്തിനുള്ള ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടെന്ന് ഒരിക്കല്‍ മാത്രം തെളിയിച്ചാല്‍ മതി. മാത്രമല്ല, മാള്‍ട്ട, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളെ കൂടി, ഭൂരിപക്ഷം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതനുസരിച്ച്, അയര്‍ലന്‍ഡിലെ ഒരു യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ത്ഥിക്ക് പിന്നീട് ബ്രിട്ടീഷ് സ്റ്റുഡന്റ് വിസയില്‍ അപേക്ഷിക്കുമ്പോള്‍ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കുവാന്‍ അതുതന്നെ പര്യാപ്തമാകും.

ഈ പുതിയ നിയമഭേദഗതി, എല്ലാ വര്‍ഷവും ബ്രിട്ടനില്‍ പഠനത്തിനെത്തുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. ഇത് വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവത്ക്കരിച്ചിരിക്കുകയാണ്. ഈ നിയമം വഴി ബ്രിട്ടന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള തങ്ങളുടെ കടമ നിറവേറ്റിയിരിക്കുകയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ലഭിച്ചിരുന്ന പ്രത്യേക പരിഗണന ഇല്ലാതായതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവന്നു ചേരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category