1 GBP = 94.80 INR                       

BREAKING NEWS

ആഷ്‌നയ്ക്കായി സമാഹരിച്ച തുക മറ്റുള്ളവര്‍ക്ക് നല്‍കിക്കോളൂവെന്ന് കുടുംബം: 500 പൗണ്ട് ആശുപത്രിയില്‍ കഴിയുന്ന ക്രോയ്ഡോണ്‍ സ്വദേശി യ്ക്ക്; ഓണം അപ്പീല്‍ 15ന് അവസാനിക്കും

Britishmalayali
kz´wteJI³

8000 പൗണ്ടിന് മുകളില്‍ ഇതുവരെ സമാഹരിച്ച ഓണം അപ്പീലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കരളലിയിപ്പിക്കുന്ന അപേക്ഷകളില്‍ ഒന്നായിരുന്നു കോതമംഗലം സ്വദേശിനി വെറും ഇരുപത്തി നാലുകാരിയായിരുന്ന ആഷ്‌ന ജോളിയുടെത്. രക്താര്‍ബുദം ബാധിച്ച ആഷ്‌നയുടെ ബോണ്‍മാരോ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനായിരുന്നു കുടുംബം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ സമീപിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി കൂടുതല്‍ ചികിത്സകള്‍ നടത്തുന്നതിന് മുമ്പേ ആഷ്‌ന ഈ ലോകത്തോട് വിട പറയുകയായിരുന്നു.

ഈ അവസരത്തിലാണ് അര്‍ഹരായ മറ്റുള്ളവരെ കണ്ടെത്തി തുക നല്‍കുവാന്‍ ആഷ്‌നയുടെ കുടുംബം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനോട് ആവശ്യപ്പെട്ടത്. ആഷ്‌നയുടേത് ഉള്‍പ്പെടെ ഏഴ് കേസുകള്‍ ആയിരുന്നു ഓണം അപ്പീല്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അത് ആറായി ചുരുങ്ങിയ സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെ ക്രോയ്ഡോണില്‍ നിന്നുള്ള മാര്‍ട്ടിന്‍ സെല്‍വറി എന്ന തിരുവനന്തപുരം പുല്ലുവിള സ്വദേശിക്ക് 500 പൗണ്ട് നല്‍കുവാനാണ് ട്രസ്റ്റ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

അസുഖബാധിതനായിരുന്ന മാര്‍ട്ടിന്‍ ഇപ്പോള്‍ കഴിഞ്ഞ രണ്ടാഴ്ചയായി വെസ്റ്റ് ക്രോയ്ഡോണ്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്. കോവിഡ് എന്ന മഹാമാരിയുടെ തിക്തഫലമായി ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുകയും കൂടെ അസുഖബാധിനാവുകയും ചെയ്തു. ലണ്ടന്‍ ഈസ്റ്റ്ഹാമിലായിരുന്ന ഇദ്ദേഹം ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ക്രോയ്‌ഡോണില്‍ എത്തിയത്. സാമ്പത്തികക്ലേശം മൂലം ഭക്ഷണകാര്യങ്ങള്‍ക്ക് പോലും ഇദ്ദേഹത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ക്രമേണ രോഗബാധിതനായി തീരുകയുമായിരുന്നു.
28 കാരനായ മാര്‍ട്ടിന്‍ രണ്ടു വര്‍ഷമായി ഇംഗ്ലണ്ടില്‍ എത്തിയിരുന്നതെങ്കിലും പല ഘട്ടങ്ങളിലായി നാട്ടില്‍നിന്നും പൈസ വരുത്തേണ്ട അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ട്ടിനെ സഹായിക്കാമെന്ന തീരുമാനം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാര്‍ ഒന്നായി കൈക്കൊണ്ടത്. ബാക്കിയുള്ള തുകയാണ് ഓണം അപ്പീലിലൂടെ സഹായം അഭ്യര്‍ത്ഥിച്ച ആറു പേര്‍ക്കായി വിതരണം ചെയ്യുക.

ശ്വാസം കോശം ചുരുങ്ങുന്ന രോഗം മൂലം രണ്ടു വയസുമുതല്‍ വേദന അനുഭവിക്കുന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടി സ്വദേശി ജെറോണ്‍ ഷാന്റി എന്ന ഒന്‍പതു വയസുകാരന്‍, മന്തുരോഗവും വേരിക്കോസ് വെയിനും ബാധിച്ചു വ്രണമായി നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ കഴിയുന്ന പാലാ ഏഴാച്ചേരി സ്വദേശിയായ മോഹന്‍ദാസ്, ഭിന്നശേഷിക്കാരായ മക്കള്‍ക്കും അസുഖ ബാധിതയായ ഭാര്യയ്ക്കും വൃദ്ധരായ മാതാപിതാക്കള്‍ക്കും ഒപ്പം നില്‍ക്കേ കൂലിപ്പണി പോലും എടുത്താന്‍ നിവര്‍ത്തിയില്ലാതെ കഴിയുന്ന കോട്ടയം ജില്ലയിലെ മുണ്ടക്കയം പഞ്ചായത്തിലെ പുലിക്കുന്ന് മുളംകുന്ന് വാര്‍ഡില്‍ താമസിക്കുന്ന മഞ്ചേഷ് എന്ന് വിളിക്കുന്ന സന്തോഷ് എന്നിവരാണ് സഹായം അഭ്യര്‍ത്ഥിച്ച ആദ്യ മൂന്നു പേര്‍.
ഒരു വശം മുഴുവന്‍ തളര്‍ന്ന് കിടപ്പിലായി പോയ മൂവാറ്റുപുഴ കായനാട് സ്വദേശിയായ ഓട്ടോ ഡ്രൈവറായിരുന്ന 39 കാരനായ എല്‍ദോസ് പോള്‍, പള്ളിയങ്കണങ്ങളില്‍ ബാന്‍ഡ് സെറ്റുകളില്‍ തന്റെ ട്രമ്പറ്റ് കൊണ്ടു സംഗീതം ഉയര്‍ത്തി കുടുംബം പുലര്‍ത്തി വരവേ വാഹനാപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ ജില്ലയിലെ കാവാലം ചേന്നങ്കരി സ്വദേശി നാല്‍പത്തി രണ്ട് വയസ്സുള്ള മെജോ തോമസ് എന്ന യുവാവ്, കഴിഞ്ഞ എട്ടു വര്‍ഷമായി ക്യാന്‍സര്‍ രോഗത്തില്‍ വലയുന്ന ആലപ്പുഴ ചേര്‍ത്തലയിലെ കടലോരപ്രദേശത്ത് താമസിക്കുന്ന ജോസഫ് എന്നിവരാണ് ഓണം അപ്പീലിലൂടെ നിങ്ങളുടെ സഹായം തേടി എത്തിയ ബാക്കി മൂന്നു പേര്‍.
ഏതാനും ആഴ്ചകളായി നടന്നു വരുന്ന ഓണം അപ്പീലിലൂടെ ഇതുവരെ സമാഹരിച്ചത് 8352.25 പൗണ്ടാണ്. വിര്‍ജിന്‍ മണി വഴി ലഭിച്ച 5,897 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം 7,012.25 പൗണ്ട് ആവുകയും ബാങ്ക് അക്കൗണ്ട് വഴി 1340 പൗണ്ടുമാണ് ലഭിച്ചത്. അങ്ങനെയാണ് ആകെ തുക 8352.25 പൗണ്ടിലേക്ക് എത്തിയത്. ജീവിക്കാന്‍ പാടുപെടുന്ന കാലത്ത് കൊറോണയുടെ പ്രതിസന്ധി കൂടി എത്തിയതോടെ മുഴുപ്പട്ടിണിയിലേക്ക് തന്നെ നീങ്ങിയ ഏഴു കുടുംബങ്ങള്‍ക്കാണ് ഓണം അപ്പീലിലൂടെ സഹായമേകുവാന്‍ ശ്രമിക്കുന്നത്.
വിര്‍ജിന്‍ മണി വഴി സഹായങ്ങള്‍ നല്‍കുവാന്‍ സാധിക്കാത്തവര്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും സഹായം നല്‍കാം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വിര്‍ജിന്‍ മണി നിങ്ങള്‍ ഒരു പൗണ്ട് സംഭാവന നല്‍കിയാല്‍ 25 പെന്‍സ് എച്ച്എംആര്‍സി ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണം ഇതിനോടകം നികുതി അടച്ചതുകൊണ്ടാണ് എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി ആ നികുതി തിരിച്ച് നല്‍കുന്നത്. ഇങ്ങനെ ഓരോരുത്തരും സഹായം നല്‍കുന്ന ചെറിയ തുക പിന്നീട് ഒരു നല്ല തുകയായി മാറുകയും അതുകൂടി അര്‍ഹരായവര്‍ക്ക് നല്‍കുവാനും സാധിക്കും. നിങ്ങള്‍ ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രം പണം ഇടുക. 

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Onam Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category