1 GBP = 95.50 INR                       

BREAKING NEWS

അഞ്ചു വയസ്സുള്ള ഈ കുഞ്ഞിനെ കുത്തിക്കൊല്ലാന്‍ എങ്ങനെ ആ അമ്മയ്ക്ക് കഴിഞ്ഞു; സയാഗിയുടെ ജീവന്‍ എടുത്ത സുധയോട് പൊറുക്കാന്‍ കഴിയുമോ

Britishmalayali
kz´wteJI³

ജീവിതം വളരെ ലളിതമാണ് എന്നാല്‍ നമ്മള്‍ അത് സങ്കീര്‍ണ്ണമാക്കുകയാണ് എന്നാണ് കണ്‍ഫ്യുഷസിന്റെ അഭിപ്രായം. അത്തരം സങ്കീര്‍ണ്ണതകളണ് ജീവിതത്തില്‍ പലപ്പോഴും തീരെ പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ക്ക് കാരണമാകുന്നതും. അതുകൊണ്ടുതന്നെയാണ് ജീവിതം ഒരു വിഢി പറഞ്ഞ കഥയാണെന്ന് ഷേക്സ്പിയര്‍ പറഞ്ഞതും. ഈ വിഢിക്കഥയില്‍ വഴിത്തിരിവുകള്‍ ഉണ്ടാവുക എപ്പോഴെന്നും എങ്ങനെയെന്നും ആര്‍ക്കും പറയാനാകില്ല. ചില അവിചാരിത നിമിഷങ്ങളിലെ മാനസിക നിലയായിരിക്കും ഒരുപക്ഷെ പിന്നീടുള്ള മുഴുവന്‍ ജീവിതത്തിന്റേയും ഗതി നിശ്ചയിക്കുക.

അത്തരത്തിലുള്ള ഏത് മാനസികാവസ്ഥയായിരുന്നു സുധ ശിവാനന്ദം എന്ന 35 കാരിയുടേതെന്നാണ് ഇപ്പോള്‍ മിറ്റ്ച്ചാം നിവാസികള്‍ അദ്ഭുതപ്പെടുന്നത്. ആരും കണ്ടാല്‍ കൊതിക്കുന്ന, അയല്‍ക്കാരുടെയെല്ലാം പൊന്നോമനയായ സയാഗി ശിവാനന്ദം എന്ന അഞ്ചുവയസ്സുകാരിയായ സ്വന്തം മകളുടെ നെഞ്ചിലേക്ക് ആ വലിയ കത്തികുത്തിയിറക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരം കിട്ടുന്നില്ല. ഇക്കഴിഞ്ഞ ജൂണ്‍ 30 നായിരുന്നു സംഭവം നടന്നത്.

അയല്‍ക്കാരിയും എന്‍ എച്ച് എസ് ജീവനക്കാരിയുമായ എല്‍സ ഗോണ്‍സേലസ് എന്ന 47 കാരിയാണ് ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് സുധയുടെ വീട്ടിലേക്ക് ആദ്യം ഓടിയെത്തുന്നത്. സഹോദരി റിസ മാര്‍ഫിലക്കൊപ്പം അവര്‍ അവിടെ എത്തുമ്പോള്‍ സുധ വയറിലെ മുറിവില്‍ നിന്നും ഒലിക്കുന്ന രക്തത്തില്‍ കുളിച്ച് നിലത്തു കിടക്കുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ അടിവസ്ത്രങ്ങള്‍ മാത്രംധരിച്ച് ചലനമറ്റ് കുഞ്ഞ് സയാഗിയും.അവര്‍ ഉടനെ പോലീസിനേയും മറ്റും വിവരമറിയിച്ചു. ഇരു ജീവനുകള്‍ രക്ഷിക്കുക്ക എന്നതിനായിരുന്നു അവര്‍ പ്രാധാന്യം കൊടുത്തത്.

അമ്മയേയും മകളേയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലുംകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ സുധ ജീവിതത്തിലേക്ക് തിരിച്ചുവന്നു. സ്ഥലത്തെ സൈന്‍സ്ബറിയിലെ ജീവനക്കാരനായ സുധയുടെ ഭര്‍ത്താവ് ശിവാനന്ദം സംഭവം നടക്കുമ്പോള്‍ ജോലിയിലായിരുന്നു. ഇവര്‍ വളരെ സന്തുഷ്ടമായ ജീവിതമായിരുന്നു നയിച്ചിരുന്നതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ഇവരുടെ വീടിനു കീഴിലുള്ള ക്വിക്ക് മാര്‍ട്ട് ഷോപ്പിലെ ഒരു ജീവനക്കാരിയും പറഞ്ഞത് സംഭവത്തിന് രണ്ട് ദിവസം മുന്‍പ് വരെ അവര്‍ ഷോപ്പില്‍ വരികയും സാധനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു എന്നാണ്.

അന്വേഷണമേറ്റെടുത്ത പോലീസിനും ഏറെയൊന്നും മുന്‍പോട്ട് പോകാനായില്ല. കുഞ്ഞിനെ കൊന്ന ശേഷം സുധ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നല്ലാതെ അതിന്റെ കാരണമോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. അപകട നില തരണം ചെയ്ത സുധ ഇന്നലെ വിംബിള്‍ഡണിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഈ കേസിന്റെ വിചാരണക്ക് ഹാജരായി. വീഡിയോ ലിങ്ക് വഴിയാണ് വിചാരണ. ശ്രീലങ്കന്‍ തമിഴ് വംശജരാണ് സുധയും ശിവാനന്ദവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category