1 GBP = 95.50 INR                       

BREAKING NEWS

ഈ മണ്ടത്തരം കാട്ടിയാല്‍ ഒരിക്കലും നിങ്ങളുടെ പെന്‍ഷന്‍ ഗുണം ചെയ്തേക്കില്ല; പെന്‍ഷന്‍ ഫണ്ടില്‍ കാശടയ്ക്കുന്നവര്‍ അറിയാന്‍ ചില പ്രധാന കാര്യങ്ങള്‍

Britishmalayali
kz´wteJI³

ജോലിയില്‍ നിന്നും വിരമിച്ച ശേഷമുള്ള വിശ്രമദിനങ്ങള്‍ ആസ്വദിക്കുവാന്‍ ഒരു പരിധിവരെ സഹായിക്കുന്നത് പെന്‍ഷന്‍ തുകതന്നെയാണ്. എന്നാല്‍ കേവലം ഒരു തെറ്റുമൂലം ബ്രിട്ടീഷുകാര്‍ക്ക് പെന്‍ഷന്‍ തുകയില്‍ വലിയ നഷ്ടത്തിന് സാധ്യതയുണ്ട്. ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ പെന്‍ഷന്‍ ലഭിക്കുവാനുള്ള തയ്യാറെറ്റുപ്പുകള്‍ നടത്തുക സ്വാഭാവികമാണ്. എന്നാല്‍ എല്ലാവര്‍ഷവും ചിലര്‍ തെരഞ്ഞെടുക്കുന്നത് തൊഴിലുടമയുമായുള്ള ഓട്ടോ എന്റോള്‍മെന്റ് ക്രമീകരണമാണ്. അല്ലെങ്കില്‍, അവരുടെ വ്യക്തിപരമായ ക്രമീകരണത്തിലേക്ക് പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നു.

ഇത് ചില അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു ആശ്വാസമായി തോന്നും എന്നാല്‍ മറ്റു ചിലര്‍ക്കിത് അധികമായി കൈയ്യില്‍ വരുന്ന പണമാണ്. എന്നാല്‍ ഇത്തരത്തിലുള്ള നടപടി പെന്‍ഷന്‍ തുകയെ സാരമായി ബാധിക്കുകയും വിരമിച്ച ശേഷമുള്ള ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ വരികയും ചെയ്തേക്കാം. നിങ്ങളുടെ വ്യക്തിപരമായ പെന്‍ഷനിലേക്കും പണം നല്‍കണമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. അതല്ലെങ്കില്‍ റിട്ടയര്‍മെന്റ് സമയത്ത് വിചാരിച്ചത്ര പണം കിട്ടിയില്ലെന്ന് വരാം.

മിക്കവര്‍ക്കും അവരുടെ പേഴ്സണല്‍ കോണ്‍ട്രിബ്യുഷന്‍ കൊടുക്കുന്നതില്‍ നിന്നും ഒഴിവായിപ്പോകുവാന്‍ നിരവധി അദൃശ്യമായ കാരണങ്ങളും ഉണ്ട്. എന്നാല്‍, പേഴ്സണല്‍ പോട്ടിലേക്ക് സേവ് ചെയ്യാത്തവരാണ് ഇക്കൂട്ടരില്‍ ഭൂരിഭാഗവും. ഇതിന്റെ ഭവിഷ്യത്ത് ഇപ്പോള്‍ അറിയാന്‍ കഴിയില്ല, ഭാവിയിലായിരിക്കും അത് അനുഭവിക്കേണ്ടി വരിക.

പെന്‍ഷന്‍ ഫണ്ടിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂട്ടുപലിശയാണ്. ഈ പലിശയും പെന്‍ഷന്‍ ഫണ്ടിലേക്ക് സേവ് ചെയ്താല്‍ പെന്‍ഷന്‍ തുക വര്‍ദ്ധിക്കും. അതായത്, എത്രയും അധികനാള്‍ പെന്‍ഷന്‍ ഫണ്ടില്‍ പണം സേവ് ചെയ്യുന്നുവോ അത്രയും അധികം പലിശ ലഭിക്കും.

ഉദാഹരണത്തിന് വര്‍ഷത്തില്‍ 3000 പൗണ്ട് പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന, 20 വയസ്സുള്ള ഒരാള്‍ ഏകദേശം 60 വയസ്സാകുമ്പോഴേക്കും 22,000 പൗണ്ടിന് അവകാശിയായിരിക്കും. ഇതിനു പുറമേയാണ് പലിശയിനത്തിലുള്ള തുക. എന്നാല്‍, പലര്‍ക്കും ഈ 3,000 പൗണ്ട് എന്ന് പറയുന്നത്, ഇക്കാലത്തു തന്നെ അത്യാവശ്യമുള്ള തുകയായിരിക്കും. അതുകൊണ്ടുതന്നെ ഈ നിക്ഷേപത്തിന് അവര്‍ പ്രാധാന്യം കൊടുക്കാന്‍ തയ്യാറാകില്ല. ഇത് വാര്‍ദ്ധക്യകാലത്ത് ലഭിക്കുന്ന തുകയില്‍ കുറവുണ്ടാക്കും.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ഒഴിവാക്കാനുള്ള ഒരു ചെലവായി പെന്‍ഷന്‍ ഫണ്ടിലേക്കുള്ള കോണ്‍ട്രിബ്യുഷന്‍. എന്നാല്‍ ഇത്തരത്തില്‍ ഈ കോണ്‍ട്രിബ്യുഷന്‍ ഒഴിവാക്കുമ്പോള്‍ അത് ബാധിക്കുക നിങ്ങളുടെ ഭാവി ജീവിതത്തേയായിരിക്കും

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category