1 GBP = 95.50 INR                       

BREAKING NEWS

''എന്റെ സ്വപ്നം സത്യമാകുന്നു ...'' ലാവന്‍ഡര്‍ നിറത്തില്‍ മിന്നിത്തിളങ്ങുന്ന ടോപ്പില്‍ മാലാഖക്കുഞ്ഞിനെ പോലെ സൗപര്‍ണിക; പൂന്തോട്ടത്തില്‍ നിന്നും പാടുന്ന ചിത്രീകരണം; നടുവേദനയ്ക്കു ചികിത്സയില്‍ കഴിയുന്ന സൈമണ്‍ എത്തിയില്ല; നാലു ജഡ്ജസിന്റെയും കണ്ണിലുണ്ണിയായി സൗ പാടിയപ്പോള്‍ ആരവത്തോടെ കാണികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: '' മൈ ഡ്രീം കം ട്രൂ ......'', ഇതായിരുന്നു ഇന്നലെ സൗപര്‍ണികക്കു പ്രധാനമായും പറയാന്‍ ഉണ്ടായിരുന്നത്. അത് വെറുതെ പറഞ്ഞതല്ല. കുട്ടികളായിരിക്കുമ്പോള്‍ ഇളം പ്രായത്തില്‍ പെപ്പ പിഗും ഫെയറി ടെയ്ല്‍ ഷോകളും ഒക്കെ കണ്ടു രസിക്കുന്ന കുഞ്ഞുങ്ങള്‍ക്കിടയില്‍ നിന്നും വത്യസ്തമായി ബ്രിട്ടന്‍ ഗോട്ട് ടാലന്റിന്റെ ആരാധിക ആയിരുന്നു സൗപര്‍ണിക.

പാട്ടു മാത്രമല്ലാതെ എല്ലാത്തരം പ്രകടനങ്ങളും എത്തുന്ന ഈ റിയാലിറ്റി ഷോയില്‍ താന്‍ പങ്കെടുക്കുക, അതും സെമി ഫൈനല്‍ റൗണ്ട് വരെ എത്തുക എന്നതൊക്കെ ഇന്നലെ വരെ സൗവിനു വെറും സ്വപ്നമായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷം ആ സ്വപ്നം ബാക്കിയില്ല. ആ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. ഒരു പത്തു വയസുകാരിക്ക് നേടാവുന്നതിന്റെ ഏറ്റവും ഉയരെയാണ് സൗ ഇപ്പോള്‍. ഒരിക്കലും നടക്കില്ലെന്നു സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യമാണ് ഇപ്പോള്‍ കൈപ്പിടിയില്‍ ഒതുക്കിപിടിച്ചിരിക്കുന്നത്.

ഇന്നലെ സ്റ്റേജില്‍ സൗപര്‍ണിക നില്‍ക്കുന്നത് കണ്ടവരൊക്കെ വാ പൊളിച്ചിരിക്കണം. നിറയെ പൂക്കള്‍ക്കിടയില്‍ മറ്റൊരു വലിയ പൂവ് പോലെയാണ് ആ പെണ്‍കുട്ടി നിറഞ്ഞു നിന്നതു. അതും ഒരു ഫോട്ടോ ഫ്രെയിമിന്റെ പശ്ചാത്തലത്തില്‍. ഒരു മാജിക് പെര്‍ഫോമന്‍സ് നടത്താന്‍ പറ്റിയ മുഴുവന്‍ അണിയറ കൂട്ടുകളും സാങ്കേതിക വിദഗ്ധര്‍ സൗവിനു വേണ്ടി തയ്യാറാക്കിയിരുന്നു. ഒരു കുട്ടി പാടുമ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ കൂടുതല്‍ ലഭിക്കാത്ത വിധമാണ് സ്റ്റേജ് അണിയിച്ച് ഒരുക്കിയത്. ഇക്കാര്യം ടിവിയില്‍ കാണുന്നതിന് മുന്‍പ് തന്നെ അതിശയിപ്പിച്ചിരുന്നെന്നും ടിവിയില്‍ കാണുമ്പോള്‍ എങ്ങനെ ഉണ്ടാകും എന്ന ആകാംഷ മാത്രമാണ് ബാക്കിയായുണ്ടായിരുന്നത് എന്നും സൗപര്‍ണിക പറയുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചയായി നടുവേദനയുടെ ചികിത്സയ്ക്ക് വിശ്രമത്തിലായ സൈമണ്‍ കോവല്‍ ഇന്നലത്തെ മത്സരത്തിന് ജഡ്ജ് ആയി എത്തിയിരുന്നില്ല. എന്നാല്‍ മുതിര്‍ന്ന ജഡ്ജ് ആയ ഡേവിഡ് വാല്യം, അമാന്‍ഡ ഹോള്‍ഡന്‍, അലീഷാ ഡിക്സണ്‍ എന്നിവര്‍ക്കൊപ്പം ആഷ്ലിയാണ് പുതുമുഖ ജഡ്ജ് ആയി രംഗപ്രവേശം നടത്തിയത്. സൗവിന്റെ പാട്ടിനെ നാലുപേരും എന്നായി പ്രശംസിക്കുകയും ചെയ്തു. കൂട്ടത്തില്‍ ആഷ്ലിയാണ് കൂടുതല്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.

മുന്‍ പ്രകടനത്തെക്കാള്‍ നന്നായി ആത്മ വിശ്വാസത്തോടെ സൗ പാടിയപ്പോള്‍ ആ കാര്യം അമാന്‍ഡ ഹോള്‍ഡന്‍ എടുത്തുപറയുകയും ചെയ്തു. വോക്കല്‍ കോഡും ഹൈ പിച്ചില്‍ പാട്ടിനെ നിയന്ത്രിച്ചതും ഒക്കെ ആഷ്ലിയുടെ വാക്കുകളായി എത്തിയപ്പോള്‍ സൗവിനെ കുറിച്ച് ഇനി കൂടുതല്‍ എന്തു പറയാന്‍ എന്ന ഭാവമായിരുന്നു അവതാരകനായ ആന്റിനും ഡെക്കിനും.

നിവര്‍ലാണ്ടില്‍ സെന്‍ഡ്യാ പാടിയ പാട്ടാണ് സൗ സെമിക്കായി തിരഞ്ഞെടുത്തത്. ഒറ്റയ്ക്കാകുന്നതിനെ ഭയക്കുന്ന ഞാന്‍ ആകാശത്തെ കാണുന്ന സ്വന്തമെന്നു കരുതുന്ന നക്ഷത്രത്തില്‍ കയറി പായുമ്പോള്‍ നിങ്ങളെയും വേണമെങ്കില്‍ കൊണ്ടുപോകാം എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമാണ് സൗ ആസ്വദിച്ചു പാടിയതു. പാട്ടു മുഴുവന്‍ സമയവും തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നതില്‍ സൗ നന്നായി വിജയിച്ചു. ഇക്കാര്യം ജഡ്ജസ് തന്നെ വിധിയെഴുതുകയും ചെയ്യുക ആയിരുന്നു. സൗ പാടിയ പാട്ട് അതിലും നന്നായി പാടുക സാധ്യമാണെന്നാണ് ചീഫ് ജഡ്ജില്‍ ഒരാളായ ഡേവിഡ് വില്യംസ് പറഞ്ഞത്.

ഷോയില്‍ ജേതാവായി മാറുന്നവരെ കാത്തിരിക്കുന്നത് രണ്ടര ലക്ഷം പൗണ്ട് സമ്മാനത്തുക കൂടിയാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category