1 GBP = 94.70 INR                       

BREAKING NEWS

ആന്തരികാവയവങ്ങള്‍ക്ക് പോലും യാതൊരു കേടുപാടും കൂടാതെ ഗുഹ കരടി കിടന്നത് 39,000ല്‍ അധികം വര്‍ഷം; യാതൊരു കേടുപാടും കൂടാതെ കാലം ഹിമയുഗത്തിലെ ജീവികളുടെ ശരീരം കാത്തുവെച്ചത് സൈബീരിയയില്‍; ലോകമാകെ വലിയ പ്രാധാന്യത്തോടെ നോക്കുന്ന കണ്ടെത്തലുമായി റഷ്യന്‍ ശാസ്ത്രജ്ഞര്‍

Britishmalayali
kz´wteJI³

സൈബീരിയയില്‍ 39,000 വര്‍ഷം പഴക്കമുള്ള ഗുഹ കരടിയുടെയും കുഞ്ഞിന്റെയും പൂര്‍ണമായും സംരക്ഷിക്കപ്പെട്ട ശരീരം കണ്ടെത്തി. റഷ്യന്‍ ശാസ്ത്രജ്ഞരാണ് രണ്ട് കരടികളുടെയും ശരീരം യാതൊരു കേടുപാടുകളുമില്ലാതെ കണ്ടെത്തിയത്. ഏകദേശം 3,00,000 മുതല്‍ 15,000 വര്‍ഷം മുമ്പ് യുറേഷ്യയില്‍ ജീവിച്ചിരുന്നവയാണ് ഗുഹ കരടികള്‍. ചരിത്രാതീത കാലത്തെ ജീവികളുടെയും ഉപജാതികളുടെയും എല്ലുകള്‍ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. വെവ്വേറെ കുഴികളില്‍ കണ്ടെത്തിയ രണ്ട് കരടികളുടെയും ശരീരങ്ങള്‍ 'ലോക പ്രാധാന്യം' ഉള്ളതായി ഒരു റഷ്യന്‍ വിദഗ്ദ്ധന്‍ വ്യക്തമാക്കി.

മുതിര്‍ന്ന മൃഗത്തെക്കുറിച്ച് ശാസ്ത്രജ്ഞന്‍ ഡോ. ലെന ഗ്രിഗോറിയേവ പറഞ്ഞു: 'ഇന്ന് ഇത്തരത്തിലുള്ള ആദ്യത്തെ, ഒരേയൊരു കണ്ടെത്തലാണിത് - മൃദുവായ ടിഷ്യൂകളുള്ള ഒരു കരടിയുടെ മൃതശരീരം. ഇതിന്റെ ഒരു ആന്തരികാവയവത്തിനും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. കരടിയുടെ മൂക്ക് കേടുകൂടാതെയിരിക്കുകയാണെന്ന് ഫോട്ടോഗ്രാഫുകള്‍ കാണിക്കുന്നു. 'മുമ്പ് ഇനയുടെ തലയോട്ടികളും എല്ലുകളും മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.' സൈബീരിയന്‍ ടൈംസിനോട് അവര്‍ പറഞ്ഞു: 'ഈ കണ്ടെത്തല്‍ ലോകമെമ്പാടും വലിയ പ്രാധാന്യമുള്ളതാണ്.'

വിദൂര ദ്വീപിലെ റെയിന്‍ഡിയറുകളാണ്അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. യാകുത്സ്‌കിലെ റഷ്യയുടെ നോര്‍ത്ത് ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയിലെ (NEFU) ശാസ്ത്രജ്ഞര്‍ ഇത് വിശകലനം ചെയ്യും. വംശനാശം സംഭവിച്ച മാമോത്തുകളെയും കാണ്ടാമൃഗങ്ങളെയും കുറിച്ചുള്ള ഗവേഷണങ്ങളില്‍ ഇത് വളരെയധികം ഗുണം ചെയ്യും എന്നാണ് കരുതുന്നത്. ഹിമ യുഗത്തിലെ ജീവികളുടെ ഡിഎന്‍എ ഘടന സംബന്ധിച്ച് നിര്‍ണായക വിവരങ്ങളാകും ശാസ്ത്ര ലോകത്തിന് ലഭിക്കുക.

കരടിയുടെ കൃത്യമായ പ്രായം നിര്‍ണ്ണയിക്കാന്‍ റേഡിയോകാര്‍ബണ്‍ വിശകലനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് യാകുത്സ്‌കിലെ മാമോത്ത് മ്യൂസിയം ലബോറട്ടറിയിലെ ബയോളജിക്കല്‍ സയന്‍സ്ഗവേഷകനായ ഡോ. മാക്‌സിം ചെപ്രാസോവ് പറഞ്ഞു. ഇപ്പോള്‍ വലിയ കരടി 22,000 മുതല്‍ 39,500 വര്‍ഷം മുമ്പുള്ളതാണെന്ന് ഗവേഷകര്‍ കരുതുന്നു. അടുത്ത കാലത്തായി മാമോത്തുകള്‍, കമ്പിളി കാണ്ടാമൃഗങ്ങള്‍, വംശനാശം സംഭവിച്ച മറ്റ് ജീവജാലങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ സൈബീരിയയിലെ മഞ്ഞുകള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയിരുന്നു.

പ്ലീസ്റ്റോസീന്‍ കാലഘട്ടത്തില്‍ യൂറോപ്പിലും ഏഷ്യയിലും ജീവിച്ചിരുന്നവയാണ് ഗുഹ കരടികള്‍ എന്നാണ് അനുമാനിക്കുന്നത്. 24,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച ഒരു കരടിയാണ് ഗുഹ കരടി. 'ഗുഹ' എന്ന പദവും സ്പെലിയസ് എന്ന ശാസ്ത്രീയനാമവും ഉപയോഗിക്കുന്നുണ്ട്. ഈ ഇനത്തിന്റെ ഫോസിലുകള്‍ കൂടുതലും ഗുഹകളില്‍ കാണപ്പെടുന്നതിനാലാണ് അവയെ ഗുഹക്കരടി എന്ന് വിളിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category