1 GBP = 96.00 INR                       

BREAKING NEWS

രക്തസാക്ഷികളായ സൈനികരെ അപമാനിച്ചു; കോവിഡ് മഹാമാരിയെ നിസ്സാരമായി കണ്ടു; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വെള്ളംകുടിച്ച് ഡൊണാള്‍ഡ് ട്രംപ്; എതിരാളി ജോ ബൈഡന് പിന്തുണ ഏറുന്നതായി സര്‍വേ ഫലം

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ജനപിന്തുണ ജോ ബൈഡനെന്ന് റിപ്പോര്‍ട്ട്. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ പുതിയ വോട്ടെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ ജോ ബിഡനെക്കാളും പിന്നിലാണ്. ട്രംപ് സൈനികരെ അവഹേളിച്ചുവെന്നും കൊറോണ വൈറസിന്റെ ഭീഷണിയെ നിസ്സാരവത്ക്കരിച്ചു എന്നുമുള്ള ബോംബെല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ട്രംപിന് ജനപിന്തുണ കുറഞ്ഞത്.

സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ നടത്തിയ യാഹൂ ന്യൂസ് / യൂഗോവ് വോട്ടെടുപ്പില്‍ ബിഡെന്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 10 ശതമാനം പോയിന്റ് നേടി. റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനെ തുടര്‍ന്ന് 6 പോയിന്റായിരുന്നു ബിഡെന്റെ ജനപിന്തുണ. ട്രംപിനെതിരായി പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ഉയരുന്നത്. സെപ്റ്റംബര്‍ 3 ന് അറ്റ്‌ലാന്റിക് പ്രദേശത്ത് മരിച്ച സൈനികരെ 'പരാജിതര്‍' എന്ന് വിളിച്ചതായാണ് പ്രധാന ആരോപണം.

ബോബ് വുഡ്വാര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ കോവിഡിനെ നിസ്സാര വത്ക്കരിച്ചതും ട്രംപിന് തിരിച്ചടിയായി. ഫെബ്രുവരിയില്‍ തന്റെ പുതിയ പുസ്തകത്തിനു വേണ്ടിയുള്ള അഭിമുഖത്തില്‍ ബോബ് വുഡ്വാര്‍ഡിനോട് ഇക്കാര്യം പറഞ്ഞിട്ടും അത് ''മാരകമായ കാര്യമാണ്'' എന്ന് അദ്ദേഹത്തിനു തോന്നിയില്ല. കോവിഡ് 19 രോഗകാരി ഇന്‍ഫ്ളുവന്‍സയേക്കാള്‍ മോശമാണെന്നും അത് ദീര്‍ഘകാല രോഗവുമായി താരതമ്യം ചെയ്യാനാവില്ലെന്നുമായിരുന്നു അന്ന് ട്രംപ് പറഞ്ഞത്.

യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികര്‍ കഴിവുകെട്ടവരും തോറ്റവുമാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. 2018ല്‍ ഫ്രാന്‍സിലെ യുഎസ് യുദ്ധസ്മാരകം സന്ദര്‍ശിക്കാനുള്ള തീരുമാനം റദ്ദാക്കാനുള്ള കാരണം യുദ്ധസ്മാരകത്തില്‍ മുഴുവന്‍ 'തോറ്റവരും കഴിവുകെട്ടവരുമാണെന്ന' ട്രംപിന്റെ അഭിപ്രായമാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധസ്മാരകത്തില്‍ മുഴുവന്‍ 'പരാജിതരമാണെന്നും' തനിക്ക് സന്ദര്‍ശനം നടത്താന്‍ താത്പര്യമില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ് ട്രംപ് സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നുവെന്നാണ് വ്യാഴാഴ്ച പുറത്തു വന്ന 'ദ അറ്റ്ലാന്റിക്' റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ റിപ്പോര്‍ട്ടിലെ ആരോപണം ട്രംപ് നിഷേധിച്ചു. ആരോപണം 'തെറ്റാണെന്നും' 'നാണക്കേടാണെന്നും' ആയിരുന്നു ട്രംപിന്റെ പ്രതികരണം. അപ്രധാനമായതുകൊണ്ടാണ് യുദ്ധസ്മാരകം സന്ദര്‍ശിക്കാനുള്ള പദ്ധതി ഒഴിവാക്കിയതെന്നും ട്രംപ് വ്യക്തമാക്കി. മോശം കാലാവസ്ഥ മൂലമാണ് ട്രംപ് സന്ദര്‍ശനം ഒഴിവാക്കിയതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category