1 GBP = 94.70 INR                       

BREAKING NEWS

മുന്‍ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിങ് അന്തരിച്ചു; മരണം കോവിഡ് ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ; ലാലു പ്രസാദ് യാദവിന്റെ സന്തത സഹചാരി വിട പറഞ്ഞത് ആര്‍ജെഡി വിട്ടതായി തുറന്ന കത്തെഴുതി ദിവസങ്ങള്‍ക്കകം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിങ് അന്തരിച്ചു. കോവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നായ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്നു. 74 വയസ്സായിരുന്നു. പാര്‍ട്ടി സ്ഥാപക നേതാവായ അദ്ദേഹം ദിവസങ്ങള്‍ക്ക് മുന്‍പാണ് ആര്‍ജെഡി വിട്ടത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ സന്തത സഹചാരിയായിരുന്നു രഘുവംശ് സിങ്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമീണ വികസന മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


ദിവസങ്ങള്‍ക്കു മുന്‍പ് ലാലു പ്രസാദ് യാദവിന് തുറന്ന കത്തെഴുതിയ ശേഷം രഘുവംശ് പ്രസാദ് സിങ് ആര്‍ജെഡി വിട്ടതു വാര്‍ത്തയായിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആര്‍ജെഡി സ്ഥാപക നേതാവായ രഘുവംശ് പ്രസാദ് സിങ് പാര്‍ട്ടി വിട്ടത് ലാലുവിന് തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ അദ്ദേഹം ചേരുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ലാലു ജയിലില്‍ ആയതിനു ശേഷം പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത തേജസ്വി യാദവുമായി അഭിപ്രായ ഭിന്നതയിലായിരുന്നു രഘുവംശ് പ്രസാദ് സിങ്. പാര്‍ട്ടി ഉപാധ്യക്ഷ പദവിയും അദ്ദേഹം രാജിവച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി വിടാന്‍ അദ്ദേഹം തീരുമാനിച്ചതായി താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ലാലുവിന്റെ മറുപടി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ചര്‍ച്ച ചെയ്യാമെന്നും താങ്കള്‍ എവിടെയും പോകുന്നില്ലെന്നുമായിരുന്നു ലാലു പ്രതികരിച്ചത്. ലാലുവിന്റെ അടുത്ത അനുയായി ആയിരുന്ന രഘുവംശ് പ്രസാദ് സിങ് വൈശാലി മണ്ഡലത്തെയാണു പ്രതിനിധീകരിച്ചിരുന്നത്.

രണ്ട് ദിവസം മുമ്പാണ് രഘുവംശ് പ്രസാദ് പാര്‍ട്ടി വിട്ടത്. 74 കാരനായ രഘുവംശ് പ്രസാദ് സിങ് ആര്‍ജെഡി ദേശീയ വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ 32 വര്‍ഷം ഞാന്‍ നിങ്ങള്‍ക്ക് പിന്നില്‍ ഉറച്ചുനിന്നു. എന്നാല്‍ ഇപ്പോഴില്ല. രാജിക്കത്തില്‍ രഘുവംശ് പ്രസാദ് വ്യക്തമാക്കി. തന്നെ പിന്തുണച്ച പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൊതുജനങ്ങളും പൊറുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

ലാലുവിന്റെ അടുത്ത വിശ്വസ്തനായ രഘുവംശ് പ്രസാദ് ആര്‍ജെഡി ടിക്കറ്റില്‍ കേന്ദ്രമന്ത്രിയായിട്ടുണ്ട് . എന്നാല്‍ സമീപകാലത്തെ പാര്‍ട്ടിയുടെ പോക്കില്‍ അദ്ദേഹം അതൃപ്തനായിരുന്നു. പാര്‍ട്ടിയില്‍ ധനാഢ്യരുടെ ആധിപത്യം വര്‍ധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തന്റെ ചിരവൈരിയായ മുന്‍ എംപി രാമകിഷോര്‍ സിങ് ആര്‍ജെഡിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നതും രഘുവംശിനെ ചൊടിപ്പിച്ചു. 2014 ല്‍ വൈശാലി ലോക്സഭ സീറ്റില്‍ രാമകൃഷ്ണ സിങ് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായിരുന്ന രഘുവംശ് പ്രസാദ് സിങിനെ തോല്‍പ്പിച്ചിരുന്നു. ആര്‍ജെഡിയില്‍നിന്ന് താങ്കള്‍ക്ക് രാജിവെക്കാനാവില്ലെന്ന് ഹരിവംശ് പ്രസാദ് സിങ്ങിനോട് ലാലു പ്രസാദ് യാദവ് കത്തിലൂടെ അറിയിച്ചിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും സിങ്ങിന് എഴുതിയ കത്തില്‍ ലാലു വ്യക്തമാക്കിയിട്ടുണ്ട്.


 


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category