1 GBP = 96.00 INR                       

BREAKING NEWS

ഞായറാഴ്ച വരെ കൊറോണ എത്തില്ല; ഇന്നു മുതല്‍ കൊറോണ ആഞ്ഞടിക്കും; മഹാദുരന്തമായി മാറി ബ്രിട്ടീഷുകാര്‍; ഇന്നു നടപ്പില്‍ വരുന്ന റൂള്‍ ഓഫ് സിക്സിനെ അതിജീവിക്കാന്‍ ഇന്നലെ കൂട്ടത്തോടെ തെരുവിലിറങ്ങിയതിങ്ങനെ

Britishmalayali
kz´wteJI³

ന്നു മുതല്‍ റൂള്‍ ഓഫ് സിക്സ് പ്രാബല്യത്തില്‍ വരാനിരിക്കെ, പരീക്ഷാ തിരക്ക് വരുന്നതിനു മുന്‍പുള്ള ഒരു ദിവസം കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കുന്ന കുട്ടികളുടെ ചാപല്യമായിരുന്നു ഇന്നലെ ബ്രിട്ടീഷുകാര്‍ പ്രദര്‍ശിപ്പിച്ചത്. സാമാന്യം ഭേദപ്പെട്ട കാലാവസ്ഥ കൂടി ആയതോടെ ബീച്ചുകളിലും ബാറുകളിലും പാര്‍ക്കുകളിലുമൊക്കെ ജനങ്ങള്‍ തടിച്ചുകൂടി. വെയില്‍ പീലിവിടര്‍ത്തിയാടിയ ബോണ്‍മൗത്ത്, ബ്രൈറ്റണ്‍, ലീഡ്സ്, ലണ്ടന്‍, നോട്ടിംഗ്ഹാം എന്നിവിടങ്ങളില്‍ സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ജനം തിങ്ങി നിറഞ്ഞതു, വരാനിരിക്കുന്ന കര്‍ശന നിയമങ്ങള്‍ക്ക് മുന്‍പായി സ്വാതന്ത്ര്യം ആഘോഷിക്കുവാനുള്ള ആഗ്രഹവുമായി.

തികച്ചും അലക്ഷ്യമായി ആഘോഷത്തിനിറങ്ങിയവരെ, പ്രത്യേകിച്ചും യുവാക്കളെ റൂള്‍ ഓഫ് സിക്സിന്റെ പ്രാധാന്യത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന കാര്യം അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍, എല്ലാം ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുകയായിരുന്നു. ഇന്നലെ 3,360 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്, ശനിയാഴ്ച്ച 3,497 പേര്‍ക്കും. അതിനിടെ 4.5 മില്ല്യണ്‍ ആളുകളാണ് ഇപ്പോള്‍ കോവിഡ് ഭീഷണിയില്‍ ഉള്ളതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ വെളിച്ചത്തില്‍, ആരോഗ്യസ്ഥിതി, പ്രായം, ശരീരഭാരം എന്നിവയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാനുള്ള നിര്‍ദ്ദേശവും വന്നിട്ടുണ്ട്.

ആരോഗ്യസ്ഥിതി, പ്രായം, ലിംഗം, ശരീരഭാരം എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയും എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് കത്തുകള്‍ അയക്കുവാനും തുടങ്ങുന്നുണ്ട്. പുതിയ റിസ്‌ക് മോഡല്‍ എന്ന് പേരിട്ടിട്ടുള്ള ഈ പുതിയ മാതൃക ആദ്യം പരീക്ഷിക്കുക രോഗബാധ ഏറ്റവും ശക്തമായ പ്രദേശങ്ങളിലായിരിക്കും. അതേസമയം, രോഗവ്യാപനം രാജ്യത്ത് മുഴുവനും ശക്തിപ്രാപിക്കുകയാണെങ്കില്‍, രാജ്യം മുഴുവനും ഈ മാതൃക പിന്തുടരാന്‍ സര്‍ക്കാര്‍ സുസജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ബോണ്‍മൗത്തില്‍ വെയില്‍ കായാനെത്തിയവര്‍ റോഡുകളില്‍ നിരക്കുകയും ബീച്ചുകള്‍ നിറയുകയും ചെയ്തപ്പോള്‍ ലണ്ടനില്‍ അധികം പേരും ബാറുകളിലേക്കാണ് ഒഴുകിയെത്തിയത്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ മറക്കുന്ന സാഹചര്യത്തില്‍, പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ പബ്ബുകള്‍ക്ക് 10 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയിലുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. അതേസമയം, ഈ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടത് ക്രിസ്സിന് ശേഷം മതിയായിരുന്നു എന്നാണ് യുവാക്കളില്‍ പലരും അഭിപ്രായപ്പെടുന്നത്. ക്രിസ്സിനും ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടെങ്കില്‍ അത് പാലിക്കില്ലെന്നും മിക്കവരും പറയുന്നു.

ജനങ്ങളുടെ അപക്വമായ സമീപനം രാജ്യത്തെ ഒരു വലിയ ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നാണ് മുന്‍ ശാസ്ത്രോപദേഷ്ടാവ് സര്‍ മാര്‍ക്ക് വാള്‍പോര്‍ട്ട് അഭിപ്രായപ്പെട്ടത്. ഇന്നലെ രാത്രി വളരെ വൈകിയും നടന്ന പല പാര്‍ട്ടികളും പോലീസ് ഇടപെട്ടു നിര്‍ത്തിച്ചു. ആള്‍ട്രിങ്കാം, സ്റ്റോക്ക്പോര്‍ട്ട്, ഫിക്സ്ടണ്‍ എന്നിവിടങ്ങളില്‍ നടന്ന ഹൗസ് പാര്‍ട്ടികളുമിത്തരത്തില്‍ നിര്‍ത്തിച്ചവയില്‍ പെടുന്നു.ഗ്രെയ്റ്റ് മാഞ്ചസ്റ്ററിലെ ഒരു വീട്ടില്‍ നിന്നും മാത്രം 70 ഓളം പേരെയാണ് പോലീസ് പാര്‍ട്ടി നിര്‍ത്തിച്ച പറഞ്ഞുവിട്ടതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നേരത്തേ നോട്ടിംഗ്ഹാംഷെയറില്‍ ഒരു കൗമാരക്കാരന് 50 പേരടങ്ങിയ പാര്‍ട്ടി സംഘടിപ്പിച്ചതിന്റെ പേരില്‍ 10,000 പൗണ്ടിന്റെ പിഴശിക്ഷ വിധിച്ചിരുന്നു. സ്വന്തം വീട്ടിലായിരുന്നു ഇയാള്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. പിഴ അടച്ചില്ലെങ്കില്‍ കോടതിയില്‍ ഹാജരാകേണ്ടിയും വരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടയില്‍ ബര്‍മിംഗ്ഹാമിലും പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവാഴ്ച്ച മുതല്‍ ഇവിടങ്ങളില്‍ ഉള്ളവര്‍, സ്വന്തം വീടുകളില്‍ ഉള്ളവരൊഴികെ മറ്റാരുമായും സ്വകാര്യ ഇടങ്ങളിലോ പൊതു ഇടങ്ങളിലോ കൂട്ടുകൂടാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇന്നലെത്തേതുപോലെ നിരുത്തരവാദപരമായി പെരുമാറിയാല്‍, ബ്രിട്ടനെ കാത്തിരിക്കുന്നത് റോമാ സാമ്രാജ്യത്തിന്റെ അവസാന നാളുകളായിരിക്കും എന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category