1 GBP = 96.00 INR                       

BREAKING NEWS

ഡിപ്പെന്‍ഡന്റ് വിസ ലഭിക്കാനും പി ആര്‍ നേടാനും സിറ്റിസണ്‍ഷിപ്പ് സ്വന്തമാക്കാനും സാധാരണ ഇംഗ്ലീഷ് ടെസ്റ്റില്‍ പ്രാവീണ്യം തെളിയിച്ചാല്‍ മതി; ഐഇഎല്‍ടിഎസ്സോ ഒഇടിയോ പാസാകേണ്ടത് ടയര്‍ 2, ടയര്‍ 4 വിസകള്‍ക്ക്; ബ്രിട്ടനിലേക്ക് കുടിയേറാനുള്ള ഇംഗ്ലീഷ് ടെസ്റ്റുകളുടെ വിശദ വിവരങ്ങള്‍ അറിഞ്ഞിരിക്കാം

Britishmalayali
kz´wteJI³

ബ്രിട്ടനിലേക്ക് വിസ ലഭിക്കുവാനും പൗരത്വം ലഭിക്കുവാനും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. വ്യത്യസ്ത ഇമിഗ്രേഷന്‍ റൂട്ടുകള്‍ക്ക് വ്യതസ്ത രീതിയിലുള്ള ഇംഗ്ലീഷ് പ്രാവീണ്യം ആവശ്യമുള്ളതിനാല്‍, രണ്ട് തരത്തിലുള്ള ടെസ്റ്റുകളാണ് ഉള്ളത്. നിങ്ങള്‍ ഏത് ഇമിഗ്രേഷന്‍ റൂട്ടിലാണ് അപേക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങള്‍ എത് ടെസ്റ്റ് പാസാകണം എന്നത്. ഇന്നോവേറ്റര്‍, സ്റ്റര്‍ട്ട്-അപ്, ടയര്‍ 2(ജനറല്‍) ടയര്‍ 2 (മതപ്രചാരകര്‍) ടയര്‍ 4 (ജനറല്‍ എന്നിവയ്ക്ക് നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും ഉള്ള പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്.

അതേസമയം ടയര്‍ 2 (സ്പോര്‍ട്സ് പേഴ്സണ്‍) ഒരു വിദേശബാങ്കിന്റെ പ്രതിനിധി, പങ്കാളി, രക്ഷകര്‍ത്താക്കള്‍, സെറ്റില്‍മെന്റ് (ബ്രിട്ടനില്‍ താമസിക്കാനുള്ള അനിശ്ചിതമായ ലീവ് എന്നും അറിയപ്പെടുന്നു) പൗരത്വം എന്നിവയ്ക്ക് ഇംഗ്ലീഷ് സംസാരിക്കുവാനും മനസ്സിലാക്കുവാനുമുള്ള കഴിവ് തെളിയിച്ചാല്‍ മതിയാകും. കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക് ഓഫ് റെഫെറന്‍സ് ഫോര്‍ ലാംഗ്വേജസ് (സി ഇ എഫ് ആര്‍) എന്നറിയപ്പെടുന്ന ടെസ്റ്റിന്റെ ലെവല്‍ നിങ്ങള്‍ അപേക്ഷിക്കുന്ന ഇമിഗ്രേഷന്‍ റൂട്ടിനെ ആശ്രയിച്ചിരിക്കും. ഇതിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇനിപ്പറയും വിധമാണ്.

അംഗീകൃത ടെസ്റ്റുകളും, ടെസ്റ്റുകള്‍ നടത്തുന്നവരും
സെക്യുര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് അഥവാ എസ് ഇ എല്‍ ടി ടെസ്റ്റ് നടത്തുവാന്‍ ചുമതലപ്പെട്ടവര്‍ ഐ ഇ എല്‍ ടി എസ് എസ് ഇ എല്‍ ടി കണ്‍സോര്‍ഷ്യം (യുകെ അല്ലെങ്കില്‍ ഓവര്‍സീസ്), ലാംഗ്വേജ് സെര്‍ട്ട് (യുകെ അല്ലെങ്കില്‍ ഓവര്‍സീസ്) ട്രിനിറ്റി കോളേജ് ലണ്ടന്‍ (യുകെയില്‍ മാത്രം) പിയേഴ്സണ്‍ (യുകെ അല്ലെങ്കില്‍ ഓവര്‍സീസ്) എന്നിവരാണ്.

അംഗീകരിക്കപ്പെട്ട ഐഇഎല്‍ടിഎസ്, എസ്ഇഎല്‍ടി കണ്‍സോര്‍ഷ്യം ടെസ്റ്റുകള്‍ യുകെവിഐ ക്കുള്ള ഐഇഎല്‍ടിഎസ്, ലൈഫ് സ്‌കില്‍സ് എന്നിവയാണ്.

അംഗീകൃത ലാംഗ്വേജ് സെര്‍ട്ട് ടെസ്റ്റുകള്‍ ലാംഗ്വേജ് സെര്‍ട്ട്ഇന്റര്‍നാഷണല്‍ ഇ.എസ്.ഒ.എല്‍.എസ്.ഇ.എല്‍.ടി, ലാംഗ്വേജ് സെര്‍ ഇന്റര്‍നാഷണല്‍ ഇ.എസ്.ഒ.എല്‍.എസ്.ഇ.എല്‍.ടി (സ്പീക്കിംഗ് ആന്‍ഡ് ലിസനിംഗ്) എന്നിവയാണ്.

അംഗീകൃത ട്രിനിറ്റി കോളേജ് ലണ്ടന്‍ ടെസ്റ്റുകള്‍, ഇന്റഗ്രേറ്റഡ് സ്‌കില്‍സ് ഇന്‍ ഇംഗ്ലീഷ് (ഐ.എസ്.ഇ), ഗ്രേഡഡ് എക്സാമിനേഷന്‍സ് ഇന്‍ സ്പോക്കണ്‍ ഇംഗ്ലീഷ് (ജി.ഇ.എസ്.ഇ) എന്നിവയാണ്.

അംഗീകൃത പിയേഴ്സണ്‍ ടെസ്റ്റുകള്‍ പിയേഴ്സണ്‍ പി.ടി.ഇ അക്കാഡമിക് യു.കെ.വി.ഐ, പിയേഴ്സണ്‍ പി.റ്റി.ഇ ഹോം എന്നിവയാണ്.

ഒരു അംഗീകൃത ടെസ്റ്റ് കണ്ടുപിടിക്കുക
നിങ്ങളുടെ പരീക്ഷാഫലങ്ങള്‍ സ്വീകരിക്കപ്പെടണമെങ്കില്‍ നിങ്ങളുടെ ടെസ്റ്റ്, അംഗീകൃത ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകളുടെ ലിസ്റ്റില്‍ ഉണ്ടാകണം അതുപോലെ ഒരു അംഗീകൃത ലൊക്കേഷനില്‍ ടെസ്റ്റിന് ഹാജരായിരിക്കണം. അംഗീകൃത ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകളുടെ പട്ടിക അഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്ന രീതിയില്‍ സെക്യുര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് അറേഞ്ച്മെന്റുകളുമായി ഒത്തുപോകുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിശ്ചിത ടെസ്റ്റുകളും ടെസ്റ്റ് ലെവലുകളും മാത്രമേ അംഗീകരിക്കപ്പെട്ടിട്ടുള്ളു. ഇമിഗ്രേഷനോ പൗരത്വത്തിനോ അപേക്ഷിക്കണമെങ്കില്‍, പട്ടികയില്‍ പറഞ്ഞിട്ടുള്ളതില്‍ ഒരു ടെസ്റ്റ് നിങ്ങള്‍ പാസാകണം.

ഭാഷാ പ്രാവീണ്യത്തിന്റെ നാലു ഘടകങ്ങളില്‍ (വായന, എഴുത്ത്, സംസാരം, മനസ്സിലാക്കല്‍) രണ്ടോ അതിലധികമോ ഘടങ്ങള്‍ പരീക്ഷിക്കപ്പെടുകയും അതിനായി ഒരുമിച്ച് നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇതില്‍ ഓരോ ഘടകത്തിലും നിങ്ങള്‍ നിശ്ചയിച്ച പ്രകാരമുള്ള സ്‌കോറുകള്‍ നേടിയിരിക്കണം. ഏതെങ്കിലും അവശത മൂലം ഇതില്‍ ഏതെങ്കിലും ഒരു ഘടകം ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ മാത്രമാണ് ഇക്കര്യത്തില്‍ ഇളവ് ലഭിക്കുക.

അംഗീകൃത സെക്യുര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് സെന്ററുകള്‍
എസ് ഇ ല്‍ ടി ദാതാവിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ടെസ്റ്റുകള്‍ നടത്തുന്നത് എപ്പോഴൊക്കെയാണെന്നും ഏതൊക്കെയാണ് അംഗീകൃത സെന്ററുകളെന്നും അറിയുവാന്‍ കഴിയും. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില സെന്ററുകള്‍ ഒരുപക്ഷെ കൊറോണ പ്രതിസന്ധിമൂലം പ്രവര്‍ത്തിക്കുന്നുണ്ടാകില്ല. അതിനായി ടെസ്റ്റ് സെന്ററുമായി നേരിട്ട് ബന്ധപ്പെടാതെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന സംവിധാനം ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുക.

ഒരു ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ബുക്ക് ചെയ്യുക
സേവനദാതാവിന്റെ വെബ്സൈറ്റില്‍ നിന്നും ടെസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും എന്നതുപോലെ ടെസ്റ്റ് ബുക്ക് ചെയ്യുവാനും സാധിക്കും. ബുക്ക് ചെയ്ത് 28 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ടെസ്റ്റിന് ഹാജരാകാന്‍ സാധിക്കും. എന്നാല്‍, എപ്പോഴും അത് നിങ്ങളുടെ അടുത്തുള്ള സെന്ററില്‍ തന്നെ ആകണമെന്നില്ല. നിങ്ങളുടെ രാജ്യത്തില്‍ ഒരു അംഗീകൃത സെന്ററില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു രാജ്യത്തേക്ക് പോകേണ്ടതായി വരും. ടെസ്റ്റ് ബുക്ക് ചെയ്യുവാന്‍ നല്‍കേണ്ട വിവരങ്ങള്‍ നിങ്ങളുടെ പാസ്പോര്‍ട്ടിലോ മറ്റു തിരിച്ചറിയല്‍ രേഖകളിലോ ഉള്ളതുതന്നെ ആയിരിക്കണം. നിങ്ങളുടെ സര്‍നെയിം മാറിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതായി വരും.

ടെസ്റ്റിന്റെ ദിവസം നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുക
ടെസ്റ്റ് സെന്ററില്‍ നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കേണ്ടതായുണ്ട്. നിങ്ങളുടെ തിരിച്ചറിയല്‍ രേഖ നിലവിലുള്ളതും സാധുതയുള്ളതുമായിരിക്കണം. ഫോട്ടോ കോപ്പി ഒഴിവാക്കി, യഥാര്‍ത്ഥ രേഖ തന്നെ കൈയ്യില്‍ കരുതുക. പ്രസ്തുത തിരിച്ചറിയല്‍ രേഖയില്‍ നിങ്ങളുടെ ഒരു ഫോട്ടോയും ഉണ്ടായിരിക്കണം. ഇതിനെല്ലാം പുറമേ, നിങ്ങള്‍ ടെസ്റ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയ വിവരങ്ങളും തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളും തമ്മില്‍ പൊരുത്തപ്പെടുകയും വേണം.

നിങ്ങള്‍ സമര്‍പ്പിക്കുന്ന തിരിച്ചറിയല്‍ രേഖയില്‍ നിങ്ങളുടെ ഒപ്പ് ഉണ്ടായിരിക്കണം. ഇത് സെന്ററില്‍ പരിശോധിക്കുകയും ചെയ്യും. നിങ്ങളുടെ പേരില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാനായില്ലെങ്കില്‍ ടെസ്റ്റിന് ഇരിക്കാന്‍ അനുവദിക്കുകയില്ല. പാസ്സ്പോര്‍ട്ട്, ബയോമെട്രിക് റെസിഡന്റ് പെര്‍മിറ്റ്, ബയോമെട്രിക് റെസിഡന്റ് കാര്‍ഡ്, കണ്‍വെന്‍ഷന്‍ ട്രാവല്‍ ഡോക്യൂമെന്റ്, ഐക്യരാഷ്ട്ര സഭ നല്‍കിയ യാത്രാ രേഖകള്‍, റെഡ്ക്രോസ് നല്‍കിയ യാത്രാ രേഖകള്‍ എന്നിവ തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാം.

ബ്രിട്ടന് വെളിയില്‍ ടെസ്റ്റിന് ഹാജരാകുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. എമര്‍ജന്‍സി ട്രാവല്‍ രേഖകള്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടില്ല. തിരിച്ചറിയല്‍ രേഖയില്‍ നിന്നും നിങ്ങളുടെ പേരിന് മാറ്റം വന്നിട്ടുണ്ടെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍ ഇംഗ്ലീഷ് പരിഭാഷയ്ക്കൊപ്പം), യുകെ സ്പൗസ് വിസ, ബയോമെട്രിക് റെസിഡന്റ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതുണ്ട്.

ടെസ്റ്റിന് ശേഷം
ടെസ്റ്റ് പാസ്സായതിനു ശേഷം നിങ്ങള്‍ക്ക് ഒരു എസ്.ഇ.എല്‍.ടി യൂണിക്ക് റെഫറന്‍സ് നമ്പര്‍ നല്‍കും. നിങ്ങള്‍ അപേക്ഷ തയ്യാറാക്കുമ്പോള്‍ ഈ നമ്പര്‍ കൂടി അതില്‍ ചേര്‍ക്കണം. ഈ നമ്പര്‍ അപേക്ഷാ ഫോറത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടും. ഈ നമ്പര്‍ ഉപയോഗിച്ച് ടെസ്റ്റിലെ നിങ്ങളുടെ പ്രകടനം പരിശോധിക്കാന്‍ കഴിയും എന്നതിനല്‍ അതിനായി പ്രത്യേക രേഖകളൊന്നും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല.

ഇളവുകള്‍
താഴെ പറയുന്ന സാഹചര്യങ്ങളില്‍ നിങ്ങള്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പാസ്സാകേണ്ടതായിട്ടില്ല.
  • നിലവില്‍ ടയര്‍ 4 (ചൈല്‍ഡ്) സ്റ്റുഡന്റ് വിസ ഉണ്ടായിരിക്കുക.
  • ടയര്‍ 4 (ചൈല്‍ഡ്) സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനില്‍ ഒരു കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കുക. (ഇത് കുറഞ്ഞത് 6 മാസമെങ്കിലും നീണ്ടുനില്‍ക്കുന്ന കോഴ്സായിരിക്കണം മാത്രമല്ല അപേക്ഷിക്കുന്നതിന് രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയതും ആയിരിക്കണം,)
  • ഭൂരിപക്ഷം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്തു നിന്നാണെങ്കില്‍ ബ്രിട്ടീഷ് ബിരുദത്തിന് തുല്യമായ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category