1 GBP = 96.00 INR                       

BREAKING NEWS

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ മരിച്ചു; രക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ല; വിട പറഞ്ഞത് ഡബ്ബിങ് ആര്‍ടിസ്റ്റ് പ്രഭീഷ് ചക്കാലക്കല്‍; നിരവധി ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്ത കലാകാരന്‍; ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനായിട്ടും കലയ്ക്കായി ഒഴിഞ്ഞു വെച്ച ജീവിതം

Britishmalayali
kz´wteJI³

കുണ്ടന്നൂര്‍: ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണ നടന് ദാരുണാന്ത്യം. കൊച്ചി കണ്ടുന്നൂര്‍ സ്വദേശിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രബീഷ് ചക്കാലയ്ക്കല്‍(44)ആണ് ദാരുണമായി മരിച്ചത്. കൊച്ചിന്‍ കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ഷോട്ട്ഫിലിം ചിത്രീകരണത്തിലായിരുന്നു പ്രബീഷ്. ഇതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിക്കാനായി അഭ്യര്‍ത്ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്തിന് വേണ്ടി ഒഴിഞ്ഞു വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. മുമ്പ് ഡാല്‍മിയ സിമന്റിലെ ഉദ്യോഗസ്ഥനായിരുന്നു. ഇവിടെ നിന്നുമാണ് ജെഎസ്ഡബ്ല്യുവിലേക്ക് എത്തിയത്.

തന്റെ ഔദ്യോഗിക ജീവിതത്തിനൊപ്പം കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രബീഷിന് സാധിച്ചു. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അവസരങ്ങള്‍ വേണ്ട വിധത്തില്‍ ലഭിച്ചില്ല. എങ്കിലും നിരാശനാകാതെ ടെലിഫിലിമുകളില്‍ അഭിനയിച്ചു തന്റെ കലാസപര്യയെ വളര്‍ത്തിയെടുക്കുകയായിരുന്നു അദ്ദേഹം.

സിഎസ്എസ് സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിച്ചിരുനന്നു. പിതാവ്: ചക്കാലക്കല്‍ സി.പി. ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയില്‍.

പ്രബീഷ് ചക്കാലക്കല്‍ ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനൊപ്പം കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രബീഷിന് സാധിച്ചു. പൊതുരംഗത്ത് സജീവമായിരുന്ന പ്രബീഷ് ചക്കാലക്കലിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് മരട്. കൊച്ചിന്‍ കൊളാഷ് ചാനലിന്റെ കൊറോണക്കാലത്തെ ഓണം എന്ന പരിപാടിയില്‍ മാവേലിയായി വേഷമിട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.

ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ടെലിഫിലിം ചിത്രീകരണമായിരുന്നു ഇന്നലെ. മാലിന്യം കിടക്കുന്നതു കണ്ട് പ്രതികരിക്കുന്ന സായിപ്പിന്റെ വേഷമായിരുന്നു പ്രബിഷീന്. തന്റെ സീന്‍ ഭംഗിയാക്കിയതോടെ ഫേസ്ബുക്കിലിടാന്‍ എല്ലാവരും ചേര്‍ന്നൊരു ഫോട്ടോ എടുക്കാന്‍ മുന്‍കൈ എടുത്ത് അല്‍പ സമയത്തിനു ശേഷമാണ് കുഴഞ്ഞു വീണത്. രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ യാചിച്ചിട്ടും റോഡിലൂടെ പോയ വാഹനങ്ങള്‍ നിര്‍ത്തിയില്ല. പ്രബീഷിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന കാറിന്റെ താക്കോല്‍ മേക്കപ്പ് അണിഞ്ഞിരുന്നതിനാല്‍ പ്രയാസപ്പെട്ട് എടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും വൈകിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category