1 GBP = 96.00 INR                       

BREAKING NEWS

ഹൃദയാഘാതത്തെത്തുടര്‍ന്നു കുഴഞ്ഞു വീണ് മരിച്ച ഫാ. ജെയിന്‍ കാളാംപറമ്പിലിന്റെ സംസ്‌ക്കാരം നടത്തി; ബിജ്നോര്‍ രൂപതാംഗവും നേപ്പാളില്‍ വൈദികനുമായിരുന്ന ജെയിന്‍ അച്ഛന്റെ സംസ്‌ക്കാരത്തിന് ബിജ്നോര്‍ ബിഷപ് മാര്‍ വിന്‍സന്റ് നെല്ലിയാംപറമ്പില്‍ മുഖ്യ കാര്‍മികനായി

Britishmalayali
kz´wteJI³

കാലടി: ഹൃദയാഘാതത്തെത്തുടര്‍ന്നു കുഴഞ്ഞു വീണ് മരിച്ച ഫാ. ജെയിന്‍ കാളാംപറമ്പിലിന്റെ സംസ്‌ക്കാരം നടത്തി. ബിജ്നോര്‍ രൂപതാംഗവും നേപ്പാളില്‍ വൈദികനുമായിരുന്ന ഫാ. ജെയിന്‍ കാളാംപറമ്പില്‍ (36) ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ ആശ്രമത്തില്‍ ശനിയാഴ്ച രാത്രി 8.30നാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഭക്ഷണത്തെ തുടര്‍ന്നു വിശ്രമിക്കവേ ഹൃദയാഘാതത്തെത്തുടര്‍ന്നു കുഴഞ്ഞു വീഴുകയായിരുന്നു. ബിജ്നോര്‍ സിഎംഐ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ സംസ്‌കാരം നടത്തി. ബിജ്നോര്‍ ബിഷപ് മാര്‍ വിന്‍സന്റ് നെല്ലിയാംപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍, പ്രൊവിന്‍ഷ്യല്‍ ഫാ.ബെന്നി തെറ്റയില്‍, നേപ്പാള്‍ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ.ജോജി വേലിക്കകത്ത് എന്നിവര്‍ പങ്കെടുത്തു. മലയാറ്റൂര്‍ നീലീശ്വരം കാളാംപറമ്പില്‍ ലാസറിന്റെയും മറിയത്തിന്റെയും മകനായ ഫാ.ജെയിന്‍ കാളാംപറമ്പില്‍ 3 വര്‍ഷം മുന്‍പാണു സിഎംഐ സഭയില്‍ ശുശ്രൂഷ ആരംഭിച്ചത്. സഹോദരങ്ങള്‍: പോള്‍സന്‍ കാളാംപറമ്പില്‍ (കോണ്‍ഗ്രസ് മലയാറ്റൂര്‍-നീലീശ്വരം മണ്ഡലം പ്രസിഡന്റ്), സേവ്യര്‍, സെബാസ്റ്റ്യന്‍ (ആര്‍മി), സബീന, റീന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category