1 GBP = 96.00 INR                       

BREAKING NEWS

ലഡാക്കിനും ദക്ഷിണ ചൈനാക്കടലിനും പിന്നാലെ ഭൂട്ടാന്‍ അതിര്‍ത്തിയിലും പോര്‍മുഖം തുറന്ന് ചൈന; വരാന്‍ പോകുന്ന ചൈനാ-ഭൂട്ടാന്‍ അതിര്‍ത്തി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഭൂട്ടാനെ ഭീതിയിലാക്കാനുള്ള തന്ത്രമെന്ന് ഈ രംഗത്തെ വിദഗ്ദര്‍; ഷീ പിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ്റ് ചൈന ലോക സമാധാനത്തിന് വെല്ലുവിളിയാകുന്നതിങ്ങനെ

Britishmalayali
kz´wteJI³

ദക്ഷിണ ചൈനാക്കടലില്‍ അവകാശവാദമുന്നയിച്ച്, മേഖലയിലെ മറ്റു രാജ്യങ്ങളെ വരുതിയിലാക്കുവാനായിരുന്നു ചൈനയുടെ ആദ്യ ശ്രമം. പിന്നീട് ഇന്ത്യയിലേക്കായി ശ്രദ്ധ. ലഡാക്കില്‍ അതിക്രമിച്ചു കയറി ഒന്നു ചൊറിയാന്‍ ശ്രമിച്ചു. അമേരിക്ക ശക്തമായ നിലപാടെടുത്തതോടെ ദക്ഷിണ ചൈനാക്കടലില്‍പണി നടക്കില്ലെന്ന് ബോദ്ധ്യമായ ചൈനയ്ക്ക് ഇന്ത്യയുടെ കൈയ്യില്‍ നിന്നും കണക്കിന് പ്രഹരമേറ്റപ്പോള്‍ അവിടെയും പിന്തിരിയേണ്ടി വന്നു. ഇപ്പോള്‍ ചൈനയിലെ ഭരണകൂടം ശ്രദ്ധപതിപ്പിക്കുന്നത് തരതമ്യേന കുറഞ്ഞ് സൈനികശക്തിയുള്ള ഭൂട്ടാനെയാണ്.

ഭൂട്ടാന്റെ പശ്ചിമ -മദ്ധ്യ അതിര്‍ത്തികളില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് ചൈനയിപ്പോള്‍. ചൈനയും ഭൂൂട്ടാനുമായി ഉടനെ നടക്കാനിരിക്കുന്ന അതിര്‍ത്തി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഭൂട്ടാനെ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുവാനാണ് ഈ നടപടി എന്നാണ് വിലയിരുത്തപ്പെടുന്നത്. പി എല്‍ എ യുടെ ഭീഷണിയെ ഭൂട്ടാന്‍ ആശങ്കയോടെ കാണുമ്പോള്‍, മദ്ധ്യ ഭൂട്ടാനിലെ പി എല്‍ എയുടെ കൈയ്യേറ്റം നേരത്തേ കൈയ്യേറിയ രാജ്യത്തിന്റെ പശ്ചികഭാഗത്തെ പ്രദേശങ്ങള്‍ക്കായുള്ള വിലപേശലിന് ഉപയോഗിക്കാനാവുമെന്നാണ് ചൈന കണക്കുകൂട്ടുന്നത്.

ഇന്ത്യയുടെ സിലിഗുരി ഇടനാഴിയോട് ചേര്ന്നു കിടക്കുന്ന ഭൂട്ടാന്‍ ഇന്ത്യയുടെ സുരക്ഷയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഒരു രാഷ്ട്രമാണ്. അതുകൊണ്ടുതന്നെ, പ്രദേശങ്ങളുടെ കാര്യത്തില്‍ ഭൂട്ടാന്‍ ഏതെങ്കിലും തരത്തിലുള്ള നീക്കുപോക്കുകള്‍ക്ക് തയ്യാറായാല്‍ അത് ഇന്ത്യയുടെ സുരക്ഷയേയും ബാധിക്കും. 2017-ല്‍ 73 ദിവസം നീണ്ടുനിന്ന ഡോക്ലാം പോരാട്ടത്തില്‍ ഭൂട്ടാന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഇന്ത്യ സഹായിച്ചെ എങ്കിലും ഇന്ത്യയുടെയും ഭൂട്ടാന്റേയും സൈനിക ശക്തി പരീക്ഷിക്കുന്ന വിധത്തില്‍ ചില നടപടികള്‍ ഇപ്പോഴും ചൈനീസ് സൈന്യം കൈക്കൊള്ളുന്നുണ്ടെ എന്നാണ് നയതന്ത്ര രംഗത്തേയും പ്രതിരോധ രംഗത്തേയും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചിലര്‍ പറയുന്നത്.

ഭൂട്ടാന്റെ പശ്ചിമ ഭാഗത്തുള്ള 318 ചതുരശ്ര മിലോമീറ്റര്‍ ഭൂമിയിലും, മദ്ധ്യ അതിര്‍ത്തിയോട് ചേര്ന്നുള്ള 495 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയിലുമാണ് ഇപ്പോള്‍ ചൈന അവകാശവാദം ഉന്നയിക്കുന്നത്. ഈ മേഖലയില്‍ റോഡുകളും മറ്റു നിര്‍മ്മിച്ച് സൈനിക നീക്കം അതിവേഗത്തിലാക്കുവാനുള്ള നടപടികളാണ് ചൈന കൈക്കൊള്ളുന്നത്. അതേസമയം, ഭൂട്ടാനും ഈ മേഖലയിലെ പട്രോളിംഗ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. 2017- ഡൊക്ലാം യുദ്ധകാലത്ത് ഭൂട്ടാന്റെ അതിര്‍ത്തിക്കുള്ളില്‍ 40 കിലോമീറ്ററോളം അകത്തുകയറിയുള്ള പുതിയ അതിര്‍ത്തിരേഖയായിരുന്നു ചൈന അവകാശപ്പെട്ടത്.

മധ്യകാലഘട്ടത്തിലെ യുദ്ധങ്ങളെ ഓര്‍മ്മിപ്പിക്കുന്നവൈധം ടോര്‍സ നദി കടന്നെത്തിയ പി എല്‍ എ സൈനികര്‍ അവിടെ ആടുകളെ മേയ്ക്കുകയായിരുന്നു ഭൂട്ടാനീസ് ആട്ടിടയന്മാരോട് അവിടം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ചൈനയുടെ അതിര്‍ത്തി ഝമ്പേരി മലയിടുക്കിലെ ഗേയ്മോച്ചന്‍ വരെയാണെന്ന് ഇന്ത്യയേയും ഭൂട്ടാനേയും സമ്മതിപ്പിക്കുക എന്നതായിരുന്നു ചൈനയുടെ ഉദേശം. എന്നാല്‍ ആ ശ്രമം ഇന്ത്യന്‍ സൈനികര്‍ തകര്‍ത്തുകളഞ്ഞു. അതിനു ശേഷം ഡോക്ലാമിന് സമീപമുള്ള അതിര്‍ത്തിയില്‍ ചൈന നിരീക്ഷണം ശക്തമാക്കുകയുണ്ടായി.

പശ്ചിമ ഭൂട്ടാനില്‍ മാത്രമായി ചൈനയുടെ അവകാശവാദം ഒതുങ്ങുന്നില്ല. ഇന്ത്യയും ചൈനയും ഭൂട്ടാനും ഒരുമിച്ച അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ മേഖലയിലെ സാക്ടെംഗ് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനെതിരെയും ചൈന അവകാശവാദമുന്നയിച്ചിരുന്നു. വിവാദവിഷയമായ സ്ഥലം എന്നായിരുന്നു ചൈന അവകാശപ്പെട്ടത്. എന്നാല്‍, ഈ പ്രദേശം വ്യക്തമായും ഭൂട്ടാന്റെ അതിര്‍ത്തിക്കുള്ളിലാണെന്നാണ് ഭൂട്ടാന്‍ അവകാശപ്പെടുന്നത്. ഇത് വീണ്ടു ഇന്ത്യയെ ഭൂട്ടാന്‍ ചൈന തര്‍ക്കത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്.

ഈ പ്രദേശത്തെക്കുറിച്ച് ചൈന ഇതിനു മുന്‍പ അവകാശവാദം ഉന്നയിച്ചിട്ടില്ല എന്നത് ഭൂട്ടാനെആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഭൂട്ടാന്‍ ഈ അവകാശവാദത്തെ ശക്തിയയി എതിര്‍ക്കുന്നു. എന്നാല്‍, ചൈനയ്ക്കും ഭൂട്ടാനും ഇടയ്ക്ക് ഉഭയസമ്മതപ്രകാരമുള്ള അതിര്‍ത്തി നിശ്ചയിച്ചിട്ടില്ല എന്നാണ് ചൈനീസ് വിദേശകാര്യ വകുപ്പ് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category