1 GBP = 94.80 INR                       

BREAKING NEWS

ഒരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും മറു പ്ലാറ്റ്ഫോമിലേക്ക് എടുത്തൊരു ചാട്ടം; അവിടെ നിന്നും തലകുത്തി മറിഞ്ഞ് മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ കിടക്കുന്ന ട്രെയിനിലേക്കും; ട്രെയിന്‍ മിസ്സാകാതിരിക്കാന്‍ ഓടിയവനെ ഒളിമ്പിക്സില്‍ പങ്കെടുപ്പിച്ചാല്‍ മെഡല്‍ ഉറപ്പ്; അപൂര്‍വ്വ വീഡിയോ കാണാം

Britishmalayali
kz´wteJI³

സ്റ്റോപ്പുകളില്‍ നിര്‍ത്താത്ത കെ എസ് അര്‍ ടി സി ബസ്സുകള്‍ക്ക് പുറകേ നിര്‍ത്താതെ ഓടിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്. ഉദ്ദേശിക്കുന്ന സമയത്ത് ഉദ്ദേശിക്കുന്നിടത്ത് എത്താന്‍ കഴിയാത്തതിലുള്ള വിഷമവും അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് നനായി അറിയാം. ഒരു യാത്രക്കിറങ്ങി, സ്റ്റേഷനിലോ ബസ്സ്സ്റ്റാന്‍ഡിലോ എത്തുമ്പോള്‍ പ്രതീക്ഷിച്ച വണ്ടി നമുക്ക് മുന്നിലൂടെ പോകുന്നതു കണ്ടാലുള്ള പരിഭ്രമം ഊഹിക്കാവുന്നതല്ലേയുള്ളു. ഇതാ, ഇവിടെ തനിക്ക് പോകേണ്ട ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ അതില്‍ കയറിപ്പറ്റാന്‍ ഒരാള്‍ ജീവന്‍ പണയം വെച്ചു കാണിച്ച അതിസാഹസം നോക്കുക.

മരണത്തെ പോലും കൂസാതെയുള്ള ഈ സാഹസത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബ്രൂക്ക്ലിനിലെ ബ്രോഡ്വേ ജംഗ്ഷന്‍ സബ്വേ സ്റ്റോപ്പില്‍ ഈ സംഭവം അരങ്ങേറിയത്. കിംഗ് സ്പൈഡര്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ വിളിപ്പെര് വീണ ഈ മനുഷ്യന്‍ ഒരു പ്ലാറ്റ്ഫോമില്‍ നിന്നും ട്രാക്കുകളും ഇലക്ട്രിഫൈഡ് റെയിലും മറികടന്ന് അടുത്ത പ്ലാറ്റ്ഫേമിലാണ് ഒരൊറ്റ ചാട്ടത്തില്‍ എത്തിയത്. പിന്നീട് തലകുത്തിമറഞ്ഞ്, തൊട്ടടുത്ത പ്ലാറ്റ്ഫോമിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിനകത്തേക്കും.

ട്രെയിനിനകത്ത് കയറിയ ഇയാള്‍ തന്റെ ഫേസ് മാസ്‌ക് അല്‍പമൊന്നു മാറ്റി തന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ തല കുലുക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന ഒരു ചെറിയ കൂട്ടം ആളുകള്‍ അയാളെ അഭിനന്ദിക്കുന്നുമുണ്ട്. ഈ അതിസാഹസികതയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഈ യുവാവിനെതിരെ നിയമനടപടികള്‍ എടുക്കണമോ എന്ന കാര്യത്തെ കുറിച്ച് പോലീസിന്റെ പക്കല്‍ നിന്നും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഈ അതിസാഹസികത ഒരു കുറ്റം തന്നെയാണെങ്കിലും നിയമനടപടികള്‍ക്ക് സാധ്യത ഇല്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണെങ്കിലും അയാളെ ശിക്ഷിക്കാന്‍ വേണ്ടത്ര വകുപ്പുകള്‍ ഇല്ല എന്നാണ് ചില പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്. ഇതുപോലുള്ള സംഭവങ്ങളില്‍ നേരത്തേ പലര്‍ക്കും അപകടങ്ങള്‍ നേരിട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച നടന്ന ഈ സംഭവം ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പലരും ഇയാളെ വിഡ്ഢി എന്നാണ് വിളിച്ചത്. ചിലര്‍ ഇയാളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തി എന്ന് ഇതിനെ കുറ്റപ്പെടുത്തുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category