1 GBP = 96.00 INR                       

BREAKING NEWS

മദാമ്മയുടെ പരിപ്പ് നമ്മുടെ കലത്തില്‍ വേവൂലാ... വാട്‌സാപ്പിലൂടെ ഹൈടെക് തട്ടിപ്പിനിറങ്ങിയ ഇംഗ്ലണ്ടിലെ മദാമ്മയ്ക്ക് തിരിച്ചു പണി കൊടുത്ത് മലയാളി യുവാവ്; കോഴിക്കോട് കുന്നമംഗലം സ്വദേശി മദാമ്മയുടെ തട്ടിപ്പ് പൊക്കിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ദ്യം ഫേസ്ബുക്കിലൂടെയും പിന്നെ വാട്‌സാപ്പിലൂടെയും സൗഹൃദം സ്ഥാപിച്ച് സാമ്പത്തിക തട്ടിപ്പിന് ഇറങ്ങിയ ഇംഗ്ലണ്ടിലെ മദാമ്മയെ തന്ത്രപരമായി പിടികൂടി മലയാളി യുവാവ്. കോഴിക്കോട് കുന്നമംഗലം സ്വദേശിയും കലാകാരനുമായ റിയാസ് കുന്നമംഗലമാണ് മദാമ്മയുടെ തട്ടിപ്പ് കൃത്യ സമയത്ത് തിരിച്ചറിഞ്ഞു രക്ഷപ്പെട്ടത്. തന്റെ അനുഭവം പങ്കുവച്ചു കൊണ്ട് റിയാസ് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

കുറച്ച് ദിവസങ്ങളായുള്ള ചാറ്റുകളിലൂടെ സൗഹൃദം സ്ഥാപിച്ചെടുത്താണ് ഫേസ്ബുക്ക് സുഹൃത്തായ മദാമ്മ വഞ്ചനയ്ക്ക് കളമൊരുക്കിയതെന്ന് റിയാസ് പറയുന്നു. അവരുടെ മകന്റെ പിറന്നാളിന് സുഹൃത്തിന് ഒരു ഉഗ്രന്‍ സമ്മാനം തരുമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോഴും ഏതെങ്കിലും ചെറിയ ഗിഫ്റ്റ് ആകുമെന്നാണ് കരുതിയതെന്ന് റിയാസ് പറയുന്നു. പിന്നീടാണ് അവര്‍ ഫ്ലൈറ്റില്‍ അയച്ച സാധനങ്ങളുടെ വലിയൊരു ലിസ്റ്റ് റിയാസിന് അയച്ചു നല്‍കിയത്.

916ന്റെ രണ്ട് സ്വര്‍ണ്ണ ചെയിന്‍, 916ന്റെ ബ്രെസിലേറ്റ്, റോളക്സിന്റെ രണ്ട് വാച്ച്, ഒരു ഐഫോണ്‍ 6, ആപ്പിളിന്റെ ലാപ്ടോപ്, സ്പ്രേ, പിന്നെ ഒരു കവറില്‍ 55000 പൗണ്ട് ഇത്രയും സാധനങ്ങള്‍ പാക്ക് ചെയ്തതിന്റെ ഫോട്ടോയും അയച്ചുനല്‍കി. സമ്മാനം കണ്ട് അന്തം വിട്ടെങ്കിലും ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സ് പറഞ്ഞു. കാര്‍ഗോ കമ്പനിയില്‍ 38,600 രൂപ അടക്കണമെന്നും അത് തല്‍ക്കാലം റിയാസ് നല്‍കണമെന്നും മെസേജ് വന്നതോടെ എല്ലാം വ്യക്തമായി. കൈയില്‍ പൈസയില്ലെന്ന് തിരിച്ച് മെസേജ് ചെയ്തതോടെ 'തല്‍ക്കാലം കടം വാങ്ങിക്കൂ, 55000 പൗണ്ട് മാറിയെടുത്ത് തിരിച്ച് കൊടുത്താല്‍ മതി' എന്നായി അവര്‍.
എന്നാല്‍ തിരികെ താന്‍ അയച്ച മെസേജ് കണ്ടു തന്നെ രണ്ടു ചീത്തയും വിളിച്ച് അവര്‍ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്ത് പോയെന്നാണ് റിയാസ് ചിരിച്ചു കൊണ്ട് പറയുന്നു. ഏതായാലും ഹൈടെക് തട്ടിപ്പിനായി തന്നെ സമീപിച്ചതിന്റെ സമാധാനത്തിലാണ് റിയാസ്.

റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
#മദാമ്മയുടെ #പരിപ്പ് #നമ്മുടെ #കലത്തില്‍ #വേവൂലാ... 
    രണ്ടുമൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് #Maria Smith എന്ന ഇംഗ്ലണ്ടിലുള്ള ഒരു മദാമ്മ എങ്ങനെയോ എന്റെ fb ഫ്രണ്ട്‌ലിസ്റ്റില്‍ കയറികൂടി..  എന്നെ പരിചയപ്പെടാന്‍ മെസഞ്ചറില്‍ മെസ്സേജ് അയച്ചു ഞാന്‍ മറുപടിയും കൊടുത്തു.. 
    അവള്‍ എന്റെ fb പ്രൊഫൈല്‍ ശരിക്കും പഠിച്ചതിന് ശേഷമാണ് എനിക്ക് മെസ്സേജ് അയക്കാന്‍ തുടങ്ങിയത് എന്ന് അവളുടെ ഓരോ മെസ്സേജില്‍ നിന്നും എനിക്ക് മനസ്സിലായി.. 
   എന്റെ ശില്‍പ്പ കലയെ കുറിച്ചും എന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചും അവള്‍ ഒരുപാട് സംസാരിച്ചു.. 
    അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി.. 
ആ മദാമ്മയുമായി ആശയവിനിമയം നടത്താന്‍ എനിക്ക് സഹായമായത് ഗൂഗിളിന്റെ ഓരോ ആപ്പുകളാണ് ട്ടോ..  അവള്‍ വിടുന്ന മെസേജ് മലയാളത്തിലാക്കാനും ഞാന്‍ എഴുതുന്ന മലയാളം ഇംഗ്ലീഷില്‍ ആക്കാനും ആപ്പുകള്‍ ഉള്ളതുകൊണ്ട് ഏത് രാജ്യത്തുള്ളവരുമായി ആശയവിനിമയം നടത്താമല്ലോ.. 
  അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മദാമ്മ എന്റെ വാട്‌സ്ആപ് നമ്പര്‍ ചോദിച്ചു ഞാന്‍ കൊടുത്തു.. 
  പിന്നീട് വാട്‌സാപ്പിലൂടെയായി സൗഹൃദം പങ്കുവെക്കല്‍..  അവളുടെ ഫാമിലിയെ കുറിച്ച് വാതോരാതെ സംസാരിച്ചു.. അവളുടെ ഭര്‍ത്താവ് പൈലറ്റ് ആയിരുന്നു ഒരു വിമാനാപകടത്തില്‍ 4 വര്‍ഷം മുന്‍പ് മരിച്ചു..  10 വയസുള്ള ഒരു മകനുണ്ട്..  പിന്നെ അച്ഛന്‍ ഡോക്ടര്‍ അമ്മ ലെക്ച്ചറല്‍ ബ്രദര്‍ പൈലറ്റ് അവരുടെയൊക്കെ വിവിധ തരത്തിലുള്ള ഫോട്ടോകളും അയച്ചുതന്നു.. 
    എന്റെ ഫാമിലിയെക്കുറിച്ചും ഒത്തിരി സംസാരിച്ചു.. 
   അങ്ങനെ ഇന്നലെ രാവിലെ അവള്‍ പറഞ്ഞു എന്റെ മകന്റെ പത്താമത്തെ ബര്‍ത്ത്‌ഡേയാണ് നാളെ (അതായത് ഇന്ന് ) അതുകൊണ്ട് നിനക്ക് ഒരു സര്‍പ്രെയ്‌സ് ഉണ്ട് വൈകുന്നേരം പറയാം.. എന്റെ ഫുള്‍ അഡ്രസ്സ് അവള്‍ക്ക് വേണം കൊറിയറില്‍ ഇങ്ങോട്ട് അയക്കാനാണ് എന്ന്..  
  അപ്പോള്‍ ഞാന്‍ വിചാരിച്ചത് എന്തോ ചെറിയ ഗിഫ്റ്റ് മറ്റോ ആയിരിക്കും എന്നാണ്..  ഞാന്‍ അഡ്രെസ്സ് കൊടുക്കുകയും ചെയ്തു.. 
   വൈകുന്നേരം ആറുമണിയോടു കൂടി അവള്‍ വാട്‌സാപ്പില്‍ വന്നു..  ഇന്ന് ഇവിടെ കിട്ടാവുന്ന രീതിയില്‍ എനിക്ക് വേണ്ടി ഗിഫ്റ്റ് എയര്‍ കാര്‍ഗോയില്‍ അയച്ചിട്ടുണ്ടെന്ന്  അതിന്റെ എല്ലാ എവിഡന്‍സും എന്തിന് എയര്‍ കാര്‍ഗോയുടെ എന്റെ അഡ്രസ്സിലുള്ള ഒറിജിനലിനെ വെല്ലുന്ന ബില്ലും പാര്‍സല്‍ ചെയ്ത ബോക്സും..  അതില്‍ അയച്ചിട്ടുള്ള സാധനങ്ങളുടെ ഫോട്ടോയും അയച്ചു തന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി..  
    #916 ന്റെ രണ്ട് അടിപൊളി സ്വര്‍ണ ചെയിന്‍, #916 ന്റെ ബ്രെസിലേറ്റ്,  റോളക്സിന്റെ രണ്ട് കിടിലന്‍ വാച്ച്, ഒരു ifone 6,  ആപ്പിളിന്റെ ലാപ്‌ടോപ്,  അടിപൊളി സ്‌പ്രേ, പിന്നെ ഒരു കവറില്‍ 55000 പൗണ്ട് എന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി... 
   ഇതൊക്കെ കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി.. ആ പാര്‍സല്‍ എനിക്ക് അയച്ചതിന്റെ എല്ലാ തെളിവും കോണ്ടാക്റ്റ് ചെയ്യേണ്ട പാര്‍സല്‍ ബില്‍ നമ്പറും അയച്ച കമ്പനിയുടെ ലിങ്കും എല്ലാം എനിക്ക് വാട്‌സാപ്പില്‍ അയച്ചുതന്നു.. 
    അപ്പോള്‍ തന്നെ എനിക്ക് ഉറപ്പായി ഇത് ഐട്ടെക്ക് പൊട്ടിക്കലാണ്..   പക്ഷെ സംശയിക്കാനുള്ള ഒരു പഴുതും തരാതെ ഇതെങ്ങനെ..  
ഈ ഗിഫ്റ്റ് എന്റെ കയ്യില്‍ കിട്ടാതെ അവള്‍ക്ക് സമാധാനം ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് തുരുതുരെ മെസ്സേജ്..  
എവിടെയും സംശയത്തിന്റെ നിഴല്‍ പോലും അവള്‍ തരുന്നില്ല.. 
    ഒന്നുകില്‍ അവള്‍ക്ക് വട്ട്..  അല്ലെങ്കില്‍ നമ്പര്‍ വണ്‍ ചീറ്റിംഗ്..  പക്ഷേ എങ്ങനെ.. പാര്‍സല്‍ എയര്‍ കാര്‍ഗോയില്‍ വിട്ടതിന്റെ എല്ലാ തെളിവും അവള്‍ തന്നിട്ടുണ്ട്.. 
   എന്തായാലും ശ്രദ്ധയോടെ കാത്തിരിക്കുക എന്ന് ഞാന്‍ തീരുമാനിച്ചു.. 
   ഏകദേശം 9 മണിയോടെ അവള്‍ അടുത്ത നമ്പര്‍ ഇറക്കിയപ്പോള്‍ എനിക്ക് ബോധ്യമായി എത്ര നാടകീയമായാണ് അവള്‍ ചീറ്റിംഗ് നടത്താന്‍ പ്ലാന്‍ ചെയ്തതെന്ന്.. 
   'ഡാര്‍ലിംഗ് എന്നോട് ക്ഷമിക്കണം ഇത്രയും വിലപ്പെട്ട സമ്മാനം നിങ്ങള്‍ക്ക് ഞാന്‍ അയച്ചിട്ട് അത് നിങ്ങളുടെ കയ്യിലെത്താന്‍ നമ്മുടെ രാജ്യങ്ങളുടെ പോരായ്മകള്‍കൊണ്ട് ചെറിയൊരു തടസ്സമുണ്ട്..  ഈ പാര്‍സല്‍ അവിടെ എത്തുമ്പോള്‍ ആ പാര്‍സല്‍ കമ്പനിയില്‍ കുറച്ച് പൈസ അത് കൈപ്പറ്റുന്ന ആള് അടക്കണം..  അത് ഞാന്‍തന്നെ ഇവിടെ അടക്കാമെന്നു അപേക്ഷിച്ചിട്ടും നിയമം അതിന് അനുവദിക്കുന്നില്ല..  അതുകൊണ്ട് നിങ്ങള്‍ ദയവുചെയ്ത് ആ പണം അവിടെ കെട്ടണം..' 
   ഈ മെസ്സേജ് വായിച്ചപ്പോള്‍ ഞാന്‍ ചിരിച്ചുപോയി..  ഇവള്‍ രാജസ്ഥാന്‍ മരുഭൂമിയിലേക്കാണല്ലോ മണല്‍ കയറ്റി അയക്കുന്നത്.. ഹഹഹ.. 
   ഞാന്‍ ഇത് എവിടംവരെ പോകുമെന്നറിയാന്‍ ചോദിച്ചു എത്ര പൈസ വേണ്ടിവരും..  അപ്പോള്‍ ഒരു ബില്ല് അയച്ചുതന്നു 38600 രൂപ.. 
   ഞാന്‍ പറഞ്ഞു എന്റെ കയ്യില്‍ പൈസയില്ല  മാത്രമല്ല ഇത്രയും വിലപ്പെട്ട സമ്മാനം എനിക്ക് വേണ്ട..  അതിനാല്‍ അത് തിരിച്ച് വാങ്ങിക്കോ എന്ന്.. 
  ഓ ഗോഡ് അത് കൊണ്ടുവരുന്ന ഫ്‌ലൈറ്റ് ഇവിടുന്ന് പുറപ്പെട്ടു ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല..  നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും താല്‍ക്കാലികമായി കടം വാങ്ങൂ..  പാര്‍സല്‍ കയ്യില്‍ കിട്ടിയ ഉടനെ അതിലെ കവറിലുള്ള 55000 പൗണ്ട് മാറിയിട്ട് ആ കടം വീട്ടിയാല്‍ മതി..  ഔ..  എത്ര നല്ല ഉപദേശം.. 
   ഞാന്‍ ഉടനെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി അവന് കാണിച്ചുകൊടുത്തു..  അവനും പറഞ്ഞു സംശയിക്കേണ്ട ഒരു അവസരവും ഇവള്‍ ഇതില്‍ തന്നിട്ടില്ല..   എന്നാലും ഇത്രയും വിലപിടിപ്പുള്ള ഗിഫ്റ്റ് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല നാളെ ആരെങ്കിലും ബന്ധപ്പെടുമ്പോള്‍ അറിയാമല്ലോ എന്ന്.. 
   അങ്ങനെ ഇത് എവിടംവരെ പോകുമെന്ന് അറിയാന്‍ അവളോട് ഗുഡ് നൈറ്റും പറഞ്ഞ് സുഖമായി കിടന്നുറങ്ങി.. 
     പിന്നീട് ഇന്ന് രാവിലെ ഏകദേശം 10 മണി ആയപ്പോള്‍ എനിക്ക് ഒരു ഫോണ്‍കാള്‍ വന്നു.. 
   ഹിന്ദിയില്‍ ഒരു പെണ്ണ്..  നിങ്ങള്‍ക്കുള്ള ഒരു കൊറിയര്‍ ഇംഗ്ലണ്ടില്‍ നിന്നും വന്നിട്ടുണ്ട് ക്യാഷ് റെഡിയിലുണ്ടോ എന്നും ചോദിച്ച്.. 
   എനിക്ക് ഹിന്ദിയുടെ ഒരു എബിസിഡി യും അറിയില്ലെങ്കിലും ഇംഗ്ലണ്ട്, കൊറിയര്‍,  ക്യാഷ് എന്നതൊക്കെ മനസ്സിലായപ്പോള്‍ വിഷയം മേല്പറഞ്ഞതാണെന്ന് മനസിലായി.. 
   ഇങ്ങനെ ഒരു കാള്‍ വന്നാല്‍ അങ്ങോട്ട് പറയാന്‍ ഞാന്‍ ഒരു വാക്ക് ഇന്നലെ മുതല്‍ പഠിച്ചു വച്ചിരുന്നു.. 
   ക്യാഷ് റെഡി but ഒണ്‍ലി by hand എന്ന്.. ക്യാഷ് റെഡി എന്ന് പറഞ്ഞപ്പോള്‍ അവള്‍ അക്കൗണ്ട് നമ്പര്‍ അയച്ചു തരാമെന്ന്..  അപ്പോള്‍ ഞാന്‍ പറഞ്ഞു സോറി ക്യാഷ് ഒണ്‍ലി by hand എന്ന്..  അവള്‍ രണ്ട്മൂന്നു തവണ No..  ക്യാഷ് അക്കൗണ്ട് വഴി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ 4-5 തവണ അങ്ങോട്ട് കടുപ്പത്തില്‍ പറഞ്ഞു ഒണ്‍ലി ബൈ ഹാന്‍ഡ്  അവള്‍ക്ക് മനസിലായി ഇത് ഒരു നടക്കും വേവൂല എന്ന് ഉടനെ അവള്‍ കാള്‍ കട്ട് ചെയ്തു.. 
   ഉടനെ വന്നു നമ്മുടെ മദാമ്മയുടെ വാട്‌സാപ്പ് സന്ദേശം..  പാര്‍സല്‍ നാട്ടില്‍ എത്തിയെന്ന് അവള്‍ക്ക് mail വന്നിട്ടുണ്ട്..  എത്രയും വേഗം 38600 രൂപ അയച്ചുകൊടുത്താല്‍ അത് പാര്‍സല്‍ കമ്പനി എന്റെ വീട്ടില്‍ എത്തിക്കും.. 
അതിലുള്ളത് മുഴുവന്‍ വിലപ്പെട്ടതാണ് അത് നഷ്ടപ്പെടാന്‍ പാടില്ല..  അതുകൊണ്ട് എത്രയും പെട്ടന്ന് കൈപ്പറ്റണം എന്ന്.. 
   അവളോട് ഞാന്‍ മറ്റൊന്ന് പറഞ്ഞു..  എനിക്ക് പൈസ ഇതുവരെയും റെഡിയായിട്ടില്ല..  നീ ഒരു സഹായം ചെയ്തു തരുമോ.. 
   ഇത്രയും വിലപ്പെട്ട ഗിഫ്റ്റ് നീ അയച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു..  അത് കൈപ്പറ്റാന്‍ എനിക്ക് ഒരു മാര്‍ഗവുമില്ല അതുകൊണ്ട് ആ 38600 രൂപ നീ എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തരുമോ.  ആ ഗിഫ്റ്റ് കിട്ടിയ ഉടനെ ഞാന്‍ അതിലുള്ള 55000 പൗണ്ട് മാറിയിട്ട് ഇന്നുതന്നെ നിന്റെ അക്കൗണ്ടിലേക്ക് തിരികെ അയച്ചുതരാം...  
ഹഹഹ..  ആ മെസ്സേജ് വായിച്ചയുടന്‍ എന്നെ 2 തെറിയും വിളിച്ച് പോയതാ ആ മദാമ്മ..  പിന്നെ ഇതുവരെയും ഒരു വിവരവും ഇല്ല.. 
ഇപ്പോള്‍ നോക്കുമ്പോള്‍ ആ Maria Smith എന്ന fb കിട്ടുന്നുമില്ല എന്നെ ബ്ലോക്ക് ചെയ്തെന്ന് തോന്നുന്നു.. 
     NB: ഇത്തരത്തിലുള്ള പലതരം ചീറ്റിംഗിനെ കുറിച്ച് വെക്തമായ അറിവുള്ളതുകൊണ്ട് ഞാന്‍ ഐഡിയപരമായി അവരെ പൊളിച്ചടക്കി..  ദിനംപ്രതിയുള്ള വാര്‍ത്തകളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് വിദ്യാസമ്പന്നരായ നമ്മുടെ നാട്ടിലെ പലരും ഇത്തരം തട്ടിപ്പിന് ഇരയാകാറുണ്ട് എന്നാണ്..  പലരും നാണക്കേട് കാരണം പരാതി കൊടുക്കാനോ മറ്റാളുകളോട് പറയാനോ മിനക്കെടാറില്ല.. 
ഇന്ന് എനിക്ക് വന്നതുപോലെ നാളെ നിങ്ങളെ തേടിയും വരാം ആരും അവരുടെ മോഹന വാക്ദാനങ്ങളില്‍ മയങ്ങി വഞ്ചിതരാകാതിരിക്കുക..
 
Posted by Riyaz Kunnamangalam on Wednesday, 9 September 2020

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category