1 GBP = 94.80 INR                       

BREAKING NEWS

തുടര്‍ ഭരണ സ്വപ്നവുമായി നടത്തിയ പിആര്‍ വര്‍ക്കെല്ലാം പൊളിഞ്ഞു; സ്വപ്നയേയും ശിവശങ്കറിനേയും കൈവിട്ട് പിടിച്ചു നിന്നപ്പോള്‍ ഇടിതീ പോലെ മയക്കുമരുന്ന് കേസ്; ജലീലിനെ നയതന്ത്ര ചട്ടലംഘനം കുരുക്കിയപ്പോള്‍ ബിനീഷ് കോടിയേരിയെ കുടുക്കി വഴിവിട്ട ബന്ധങ്ങള്‍; വില്ലന്‍ റോളില്‍ ഇപിയുടെ മകനും; ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ പൊട്ടുന്നത് ഊതി വീര്‍പ്പിച്ച ഇമേജ് ബലൂണ്‍; പ്രതിരോധത്തിന് ഇനി പൊട്ടിത്തെറിക്കുന്ന ആക്രമണ ശൈലി; മാധ്യമങ്ങളെ പഴി പറഞ്ഞ് കളം പിടിക്കാന്‍ പിണറായി

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രി ആകെ പ്രതിസന്ധിയിലാണ്. എല്ലാവരേയും പ്രതിരോധിക്കേണ്ട അവസ്ഥ. ആരേയും കൈവിടാന്‍ കഴിയുന്നതുമില്ല. മാസങ്ങള്‍ക്ക് മുമ്പ് തുടര്‍ഭരണം സ്വപ്നം കണ്ടിരുന്ന പിണറായി. ഏഷ്യാനെറ്റ് ചാനലിന്റെ സര്‍വ്വേയില്‍ ഒന്നാമനായ നേതാവ്. കൃത്യമായ പിആര്‍ വര്‍ക്കുകളിലൂടെ മുന്നോട്ട് നീങ്ങിയെന്ന് പ്രതിപക്ഷം ആരോപിച്ച ഭരണം നേതൃത്വം. എന്നാല്‍ നയതന്ത്ര കടത്തില്‍ കാര്യങ്ങളെത്തിയതോടെ എല്ലാം കൈവിട്ടു. മന്ത്രി കെ ടി ജലീല്‍ സ്വയം കുഴിച്ച പത്രസമ്മേളന കുഴിയില്‍ വീണു. അതിനിടെ ബംഗളൂരുവിലെ മയക്കുമരുന്ന് കേസ്.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തപ്പോഴും മുഖ്യമന്ത്രി പിടിച്ചു നിന്നു. സര്‍ക്കാരിന് അതില്‍ കാര്യമില്ലെന്ന് വിശദീകരിച്ചു. തൊട്ടു പിന്നാലെ ജലീലിനേയും ഇഡി പൊക്കി. നോട്ടീസും ചോദ്യം ചെയ്യലും ഒന്നും നടന്നില്ലെന്ന് കളവ് പറഞ്ഞ മന്ത്രിയും തലയില്‍ മുണ്ടിട്ട് ചോദ്യം ചെയ്യലിന് പോയതുമെല്ലാം വിവാദമായി. തൊട്ടു പിറകെ മന്ത്രിപുത്രന്‍ കുടുക്കിലായി. ലൈഫ് മിഷനില്‍ മന്ത്രി പുത്രനും കമ്മീഷന്‍ കിട്ടിയെന്ന വിവാദമെത്തി. എല്ലാത്തിനും പുറമേ സ്വപ്നാ സുരേഷും ഒത്തു നില്‍ക്കുന്ന ചിത്രവും പുറത്തായി. ഇതോടെ വെട്ടിലായത് മുഖ്യമന്ത്രിയാണ്.

ഊതി വീര്‍പ്പിച്ച ഇമേജ് ബലൂണ്‍ പൊട്ടി. സര്‍ക്കാരിനെ വെട്ടിലാക്കി സമരങ്ങള്‍ സജീവമായി. അതിശക്തമായ പ്രതിഷേധം ബിജെപിയും യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും ഉയര്‍ത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പോലും ആരും കാര്യമാക്കുന്നില്ല. ബിജെപിയുടെ പ്രതിഷേധം കണ്ട് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും തെരുവില്‍ സീജവമായി. ഇതോടെ പൊട്ടിത്തെറിക്കുകയാണ് മുഖ്യമന്ത്രി. ഇനിയും അടുപ്പക്കാരുടെ പേര് ചര്‍ച്ചയാകുമോ എന്ന് മുഖ്യമന്ത്രി ആശങ്കപ്പെടുന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേരു പോലും പരസ്യം ചര്‍ച്ചകളില്‍ ബിജെപി എത്തിക്കുന്നു. അങ്ങനെ അഴിമതി ആരോപണങ്ങളുടെ പെരുമഴയാണ് സര്‍ക്കാരിനെ തേടിയെത്തുന്നത്.

എന്‍ഐഎ മുതല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരെയുള്ള കേന്ദ്ര ഏജന്‍സികളുടെ കൂട്ട അന്വേഷണത്തില്‍ അടുത്തതായി എന്താണു പുറത്തുവരുന്നതെന്ന് ആര്‍ക്കും അറിയില്ല. സ്വര്‍ണ്ണ കടത്തിനൊപ്പം മയക്കുമരുന്ന് കൂടിയെത്തിയതാണ് ഇതിന് കാരണം. സിപിഎം അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിയാനും തുടങ്ങിയിരിക്കുന്നു. മുഖ്യമന്ത്രി ആ നിലപാട് ഇനിയും സ്വീകരിക്കാനും കഴിയുന്നില്ല. തന്റെ ഓഫിസിനെ കേന്ദ്രീകരിച്ച് ആരംഭിച്ച അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാരിനെ പഴി പറയുന്നത് വിവാദം പുതിയ തലത്തിലെത്തും. എല്ലാം ശിവശങ്കറില്‍ ഒതുങ്ങുമെന്നാണ് മുഖ്യമന്ത്രി കരുതിയത്. നയതന്ത്ര കടത്തിലെ ചട്ടലംഘനം ജലീലിനേയും പ്രതിയാക്കുമെന്ന് കരുതി. ഖുറാന്‍ ഉയര്‍ത്തി അതിനെ പ്രതിരോധിക്കാമെന്നും കരുതി. ഇതിനിടെയാണ് ബിനീഷും ഇപി ജയരാജന്റെ മകനും സംശയ നിഴലിലായത്.

മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതും തുടര്‍ന്നും ചോദ്യം ചെയ്യുമെന്ന സൂചന വന്നതും സിപിഎമ്മിനു തലവേദനയാകും. വിശ്വസ്തനെ മുഖ്യമന്ത്രി കൈവിടില്ലെന്ന് ഇന്നലെയും വ്യക്തമായി. ജലീല്‍ അഴിമതിക്കാരനല്ലെന്നു തന്നെ സിപിഎം കരുതുന്നു. മന്ത്രിയെന്ന നിലയില്‍ പാലിക്കേണ്ട 'നയതന്ത്രം' പക്ഷേ പാളി. ഇഡി ചോദ്യം ചെയ്തെന്ന പേരില്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കില്ല. അന്വേഷണ റിപ്പോര്‍ട്ട് എതിരായാല്‍ സാഹചര്യം മാറാം. ജലീലിനെ ചോദ്യം ചെയ്തത് ഇഡി മേധാവി ഡല്‍ഹിയില്‍ വെളിപ്പെടുത്തിയതിനു പിന്നിലും അതേ രാഷ്ട്രീയം കാണുന്നു. ബിനീഷ് കോടിയേരിയെ സംരക്ഷിക്കാന്‍ താനോ പാര്‍ട്ടിയോ തുനിയേണ്ടതില്ലെന്ന നിലപാടാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത്. എന്നാല്‍ ഇപിയെ കൈവിടാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല.

ഇതിനിടെ ലൈഫ് കമ്മിഷന്‍ ഇടപാടില്‍ ഒരു മന്ത്രിപുത്രന്‍ കൂടി ഉള്‍പ്പെട്ടുവെന്ന വിവാദവും അയാളും സ്വപ്നയുമായി ഒന്നിച്ചുനില്‍ക്കുന്നതായി പ്രചരിക്കുന്ന ചിത്രവും പാര്‍ട്ടിയില്‍ ആശയക്കുഴപ്പം കൂട്ടി. താഴേത്തട്ടില്‍ അമര്‍ഷവും ആശങ്കയും നിറഞ്ഞ ചര്‍ച്ചകളുണ്ട്. ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയതിലും ലോക്കര്‍ തുറന്നതിലും തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. മന്ത്രിയുടെ ഭാര്യ ബാങ്കില്‍പ്പോയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഒരു മാധ്യമം വാര്‍ത്തനല്‍കിയത്. ഏത് ഏജന്‍സിയാണ് അന്വേഷിക്കുന്നത്. ബാങ്കിലെ സീനിയര്‍ മാനേജരായി റിട്ടയര്‍ചെയ്ത സ്ത്രീക്ക് ബാങ്കില്‍ ലോക്കറുണ്ടായിരുന്നത് ഭയങ്കര ആശ്ചര്യമുള്ള കാര്യമാണോ. ഒരു പവന്‍ മാലയുടെ തൂക്കം നോക്കിച്ചു. ഇതാണോ വലിയ കുറ്റം. എന്തു പരാതിയാണ് അതില്‍ പറയാന്‍ സാധിക്കുക. ഇല്ലാക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണ്. വസ്തുത ഒരുഭാഗം ഉണ്ടാകും. അവര്‍ ബാങ്കില്‍പ്പോയി. ലോക്കര്‍ തുറന്നു. സ്വര്‍ണം തൂക്കി. അവര്‍ക്ക് അവിടെ പോകേണ്ട ആവശ്യമുണ്ടായിരിക്കാം. ഇതും അതുമായിട്ട് എന്താണ് ബന്ധം -മുഖ്യമന്ത്രി ചോദിച്ചു.

മകന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തുവന്നതിനു പിറകെയാണ് ഇന്ദിര ലോക്കര്‍ തുറന്നതെന്നാണ് പത്രത്തിന്റെ കണ്ടെത്തല്‍. അന്വേഷണ ഏജന്‍സികളെ ദുര്‍ബോധനപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തനിക്കെതിരേയും മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ കേന്ദ്ര ഏജന്‍സിയെ വിമര്‍ശിക്കാതെ എല്ലാം പത്രങ്ങളുടെ തലയില്‍ കൊണ്ടു വയ്ക്കുകയാണ് മുഖ്യമന്ത്രി. എന്നാല്‍ ഇപിയുടെ മകനെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ വിളിപ്പിച്ചാല്‍ ഈ പ്രതിരോധം അപ്പാടെ പാളും. അപ്പോള്‍ പുതിയ ന്യായീകരണം സര്‍ക്കാരിനും സിപിഎമ്മിനും കണ്ടെത്തേണ്ടി വരും.

സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ രാജിവയ്ക്കണമെന്ന സിപിഎം ആവശ്യത്തെ പിന്തുണയ്ക്കാനും അദ്ദേഹം തയാറായില്ല. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്ത വിവരം ഡല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി പരസ്യപ്പെടുത്തിയത് അസാധാരണമാണെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ ദുരൂഹമാണെന്നും സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍, കേന്ദ്ര ഏജന്‍സികള്‍ പല തരത്തില്‍ പ്രവര്‍ത്തിച്ച അനുഭവം രാജ്യത്തുണ്ടെങ്കിലും സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം ശരിയായ ട്രാക്കിലാണെന്നാണ് ഇപ്പോഴും തന്റെ ബോധ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

''അന്വേഷണ ഏജന്‍സി വഴിമാറിപ്പോകുന്നുവെന്ന് ഇപ്പോഴും പറയുന്നില്ല. അന്വേഷിച്ചു വ്യക്തത വരുത്തേണ്ട ബാധ്യത അവര്‍ക്കുണ്ട്. അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. നിങ്ങള്‍ ഈ വഴിക്ക് അന്വേഷിക്കൂ, ഇന്നയാളെ ചോദ്യം ചെയ്യൂ എന്ന തരത്തിലാണു തെറ്റായ മാധ്യമ വാര്‍ത്തകള്‍. പരാതി ചെല്ലുമ്പോള്‍ ആ വഴിക്ക് അന്വേഷിക്കാന്‍ ഏത് ഏജന്‍സിയും നിര്‍ബന്ധിക്കപ്പെടും. എനിക്ക് തന്നെ അത്തരം അനുഭവമുണ്ട്. നാടുനീളെ എനിക്കു സ്വത്തുണ്ടെന്നും നാട്ടിലെ നല്ല വീടുകളെല്ലാം എന്റേതാണെന്നും പ്രചാരണം നടന്ന കാലമുണ്ടായിരുന്നു. അക്കാലത്ത് ഒരു സംഘം നിയോഗിച്ച ഒരാള്‍ എനിക്കെതിരെ സിബിഐക്കു പരാതി അയച്ചു.

1996 ല്‍ ഞാന്‍ നിയമസഭയിലേക്കു മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഞാനാവും വൈദ്യുത മന്ത്രിയെന്നു കണക്കാക്കി സ്വാധീനിക്കാന്‍ 2 കോടി രൂപ തന്നു എന്നായിരുന്നു പരാതി. സിബിഐ എന്നെ വിളിപ്പിച്ചപ്പോള്‍ പറഞ്ഞത് 'പരാതി കള്ളമാണെന്ന് അറിയാം, കാര്യമറിയാന്‍ വിളിപ്പിച്ചെന്നേയുള്ളൂ' എന്നാണ്. അന്വേഷണ ഏജന്‍സികളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ഏക്കാലവും ശ്രമിക്കാറുണ്ട്. മാധ്യമങ്ങളും അതിനൊപ്പം കൂടരുത്''- മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ പ്രതിരോധം സ്വയം തീര്‍ക്കുകായണ് മുഖ്യമന്ത്രി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category