1 GBP = 94.80 INR                       

BREAKING NEWS

കോവിഡ് ബാധിച്ചു മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളി നഴ്സിന്റെ സംസ്‌കാരം ഇന്ന് സൗദിയില്‍; വേദനയോടെ ആദരാഞ്ജലികളര്‍പ്പിച്ച് ലോക മലയാളി നഴ്സിംഗ് സമൂഹവും

Britishmalayali
kz´wteJI³

ലോക മലയാളി നഴ്സിംഗ് സമൂഹത്തിന് വേദനയായി കോവിഡു പിടിപെട്ട് സൗദിയില്‍ മരണമടഞ്ഞ അമൃതയുടെ സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതു മണിക്ക് സൗദി അറേബ്യയിലെ നജറാനില്‍ നടക്കും. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അഖിലയുടെ സഹോദരിയാണ് അമൃത. യുകെ യിലേക്ക് അനിയത്തിയെ കൂടി കൊണ്ടുവരുന്നതിനായി ശ്രമിക്കുമ്പോഴാണ് അമൃതയുടെ വിടവാങ്ങല്‍. അതിനാല്‍ തന്നെ, അമൃതയുടെ വിയോഗം യുകെയിലെ സഹോദരീ കുടുംബത്തിനും യുകെ മലയാളികള്‍ക്കും തീരാവേദനയാണ് നല്‍കിയിരിക്കുന്നത്.

അച്ഛന്‍ നേരത്തെ മരിച്ച അഖിലയ്ക്കും അമൃതയ്ക്കും ആശ്വാസം അമ്മ മാത്രമാണ്. അമൃതയുടെ വിയോഗത്തില്‍ തളര്‍ന്നു പോയ അമ്മയ്ക്ക് ആശ്വാസമേകുവാന്‍ ശനിയാഴ്ച അഖില നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇളയമകളുടെ മരണം താങ്ങാന്‍ ആകാതെ കഴിയുന്ന അമ്മയ്ക്ക് മകളുടെ മുഖം അവസാനമായി വീഡിയോ കാള്‍ വഴിയാണ് കാണാന്‍ കഴിഞ്ഞത്.

വൈക്കം കൊതറ എസ് എന്‍ മന്ദിരത്തില്‍ പരേതനായ മോഹന്‍ന്റെയും കനകമ്മയുടെ മകളും അവിനാഷിന്റെ ഭാര്യയുമാണ് അമൃത മോഹന്‍ (32). കൃത്യമായി ചികിത്സ കിട്ടിയിരുന്നുവെങ്കില്‍ അമൃത മരണമടയുക ഇല്ലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പോലും പറയുന്നത്. ആറു മാസം ഗര്‍ഭിണി ആയിരുന്ന അമൃതയുടെ മരണം താങ്ങാവുന്നതിനും അപ്പുറം ആണ്.

സ്വപ്നങ്ങള്‍ ബാക്കിയാക്കി ഞങ്ങളില്‍ നിന്നും പറന്നകന്ന മാലാഖയാണ് ഞങ്ങളുടെ പ്രിയപ്പെട്ട അനിയത്തി എന്ന് അഖിലയുടെ ഭര്‍ത്താവ് മനേഷ് പറയുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് നിറയെ സമ്മാനങ്ങള്‍ വാങ്ങി തരുന്ന മുത്തിനെയാണ് നഷ്ടമായത്. 

തങ്ങളുടെ കുടുംബത്തിന്റെ വേദനയില്‍ താങ്ങും തണലുമായി നിന്ന സുഹൃത്തുക്കള്‍ക്കും ഒപ്പം സൗദിയില്‍ നിന്നും  സഹായങ്ങള്‍ ചെയ്തും സമാധാനിപ്പിച്ചും സാന്ത്വനിപ്പിച്ചും ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഒപ്പം  നാട്ടിലെ പോലെ സ്വന്തം കുടുംബത്തിലെ വേദനയായി കണ്ട് ഒപ്പം നിന്ന് സഹായിച്ചവരെയും ഒരിക്കലും മറക്കില്ല എന്ന് അമൃതയുടെ സഹോദരീ കുടുംബം പറഞ്ഞു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category