1 GBP = 94.80 INR                       

BREAKING NEWS

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്‌കോട്‌ലന്റ് പ്രൊവിന്‍സിന് ഒദ്യോഗിക അംഗീകാരം; അനില്‍ തോമസ് ചെയര്‍ പേഴ്‌സണായ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും

Britishmalayali
kz´wteJI³

സ്‌കോട്‌ലാന്‍ഡ് മലയാളി സംഘടനാ ചരിത്രത്തില്‍ പുതിയ ഒരദ്ധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്‌കോട്‌ലാന്‍ഡ് പ്രൊവിന്‍സിന് ഒദ്യോഗിക അംഗീകാരമായി.

1995 ജൂലൈ 3ന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ രൂപം കൊണ്ട് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മീഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, ഇന്‍ഡ്യാ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാകമാനം പ്രവര്‍ത്തന മേഖലകളുള്ള ലോക മലയാളി പരിഷദ് അഥവാ ഡബ്ല്യുഎംസി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍  സ്‌ക്ടോലാന്‍ഡ് ഘടകത്തിന്റെ പ്രഥമ ഭരണ സമിതിയെ 'സൂം' മീറ്റിംഗിലൂടെ തിരഞ്ഞെടുത്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, നാഷണല്‍ പ്രതിനിധികളുടെ അംഗീകാരം നേടിയ പ്രഥമ ഭരണ സമിതി ഇന്ന് ചുമതലയേല്‍ക്കും.

ചെയര്‍ പേഴ്‌സണ്‍: അനില്‍ തോമസ്, കിര്‍ക്കാള്‍ഡി
പ്രസിഡന്റ്: ജിമ്മി ജോസഫ് കൂറ്റാരപ്പള്ളി, ഗ്ലാസ്‌ഗോ
സെക്രട്ടറി: ജെയിംസ് മാത്യു കക്കുഴി, ഗ്ലാസ്‌ഗോ
ട്രഷറര്‍: ജോണ്‍ എബ്രാഹം എഡിന്‍ബര്‍ഗ്ഗ്
കോര്‍ഡിനേറ്റര്‍: എബിസണ്‍ ജോസ് ലിവിംഗ്സ്റ്റണ്‍

വനിതാ പ്രതിനിധി: 
ബിജിമോള്‍ അലക്‌സ്, ഡണ്‍ഫെര്‍മലിന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ആഗോളതലത്തില്‍ വേരുറപ്പിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയുടെ ഭാഗമായി, മാറുന്ന കാലഘട്ടത്തിന് അനുസരിച്ച്  യുവതലമുറയെ കൂടി ഉള്‍ക്കൊണ്ടു കൊണ്ട് സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും, വൈദഗ്ധ്യപൂര്‍ണ്ണമായ ആശയരൂപീകരണത്തിലും പങ്കു വഹിച്ച്, നാടിന്റെ നാനാ വിധത്തിലുള്ള വികസനത്തെ മുന്‍പില്‍ കണ്ടു കൊണ്ടാണ് ലോക മലയാളി പരിഷിത്തിന്റെ സ്‌കോട്‌ലാന്‍ഡ് ഘടകത്തിന് രൂപം കൊടുത്തിരിക്കുന്നത്.

മാറുന്ന കാലഘട്ടത്തിനും സാഹചര്യങ്ങള്‍ക്കുമനുയോജ്യമായ രീതിയില്‍ സംഘടനാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള തീവ്രയഞ്ജത്തിനാണിവിടെ തുടക്കം കുറിച്ചിരിക്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്‌കോട്‌ലാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഗ്ലോബല്‍ കമ്മറ്റിയുടെ ഔദ്യോഗിക അംഗീകാരത്തിനു ശേഷം അറിയിക്കുന്നതാണ് എന്ന് ഭരണ സമിതിയ്ക്കു വേണ്ടി സെക്രട്ടറി ജെയിംസ് മാത്യു അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category