1 GBP = 94.80 INR                       

BREAKING NEWS

പാങ്ഗോങ് തടാകത്തിന്റെ തെക്കുഭാഗത്ത് ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ച് ചൈനീസ് പ്രകോപനം; കേബിളുകള്‍ സ്ഥാപിക്കുന്ന നടപടി അതിവേഗമാക്കി ചൈനീസ് സൈന്യം: ഫൈബര്‍ കേബിളുകള്‍ വഴി ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യ സംഭാഷണങ്ങള്‍ ചോര്‍ത്താനാകുമെന്നും റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ശ്രീനഗര്‍: ലഡാക്കിലെ പാങ്ഗോങ് തടാകത്തിന്റെ തെക്കുഭാഗത്തു ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. താവളങ്ങള്‍ തമ്മില്‍ സുരക്ഷിതമായ ആശയവിനിമയം നടത്താന്‍ സൈനികരെ സഹായിക്കുന്ന ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ അടുത്തിടെ ലഡാക്കിലെ പാങ്ഗോങ് സോ തടാകത്തിന്റെ തെക്ക് ഭാഗത്തായി കണ്ടെത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്തുന്നതിന് ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ച് ചൈന പ്രകോപനം ഉണ്ടാക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായില്ലെന്നും പ്രതിരോധവൃത്തങ്ങളെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുള്‍ സ്ഥാപിക്കുന്ന നടപടികള്‍ അതിവേഗമാണ് ചൈന നടത്തുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതേക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പാങ്ഗോങ് സോയുടെ തെക്ക് ഭാഗത്തിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളില്‍ അസാധാരണമായ ചില വരകള്‍ കണ്ടതിനു പിന്നാലെയാണ് ഇതേക്കുറിച്ച് ആദ്യം സൂചന നല്‍കിയത്. ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുക വഴി ചിത്രങ്ങളും രേഖകളും അടക്കമുള്ളവ ഉന്നത തലങ്ങളിലേക്ക് കൈമാറാനാവും ഇവ സ്ഥാപിക്കുന്നതെന്നാണ് നിഗമനം. റേഡിയോ വഴിയുള്ള ആശയവിനിമയവും ഇതുവഴി ചോര്‍ത്താനാകും. ഇന്ത്യന്‍ സൈന്യവും റേഡിയോ സംവിധാനത്തിലൂടെയുള്ള ആശയ വിനിമയത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എങ്കിലും എന്‍ക്രിപ്റ്റ് ചെയ്ത രീതിയിലാണ് സന്ദേശങ്ങള്‍ കൈമാറുന്നതെന്ന് മുന്‍ രഹാസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

തടാകത്തിന്റെ തെക്ക് ഭാഗത്തായി 70 കിലോമീറ്ററോളം പ്രദേശത്ത് ആയിരക്കണക്കിന് ഇന്ത്യന്‍, ചൈനീസ് സൈനികരാണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ചൈനീസ് സൈന്യം ഇതുവരെയും പിന്മാറിയിട്ടില്ലെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു. നേരത്തെയുള്ള സംഘര്‍ഷാവസ്ഥ അതേപടി നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category