1 GBP = 94.80 INR                       

BREAKING NEWS

തോമസ് കുക്കിന്റെ പേരും ലോഗോയും ചൈനീസ് കമ്പനി വാങ്ങിയത് 11 മില്ല്യണ്‍ പൗണ്ട് നല്‍കി; 178 കൊല്ലം പ്രവര്‍ത്തിച്ച തോമസ് കുക്ക് കമ്പനി ഇനി പുതിയ ഉടമസ്ഥന്റെ കീഴില്‍ ഓണ്‍ലൈന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിസിനസ്സ് തുടരും

Britishmalayali
kz´wteJI³

യാത്രകളെ സ്നേഹിക്കുന്നവര്‍ എന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പേരാണ് തോമസ് കുക്ക് എന്നത്. 178 വര്‍ഷത്തോളം ലോകത്തിന്റെ യാത്രാവശ്യങ്ങള്‍ നിറവേറ്റിയ കമ്പനിക്ക് പക്ഷെ ദാരുണമായ ഒരു അന്ത്യമായിരുന്നു ഉണ്ടായത്. ഇപ്പോഴിതാ, ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തെ അതികായന്‍ മറ്റൊരു രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. യാത്രാ സഹായിയായി ഇനി മുതല്‍ തോമസ് കുക്ക് പ്രത്യക്ഷപ്പെടുക ഒരു ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായിട്ടായിരിക്കും.

ചൈനീസ് കമ്പനിയായ ഫോസണ്‍ ടൂറിസം ഗ്രൂപ്പ് 11 മില്ല്യണ്‍ പൗണ്ടിനാണ് തോമസ് കുക്കിന്റെ ബ്രാന്‍ഡും ലോഗോയും സ്വന്തമാക്കിയത്. 2019 സെപ്റ്റംബറില്‍ അകാല ചരമമടഞ്ഞ കമ്പനിക്ക് അങ്ങനെ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പായി. പുതിയ രൂപത്തിലുള്ള തോമസ് കുക്ക്, ഹോളിഡേ പാക്കേജുകള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും വില്‍ക്കുന്നത് ഇന്ന് അര്‍ദ്ധരാത്രിക്ക് ആരംഭിക്കും. എന്നാല്‍ കമ്പനിക്ക് സ്റ്റോറുകള്‍ ഒന്നുംതന്നെയില്ല. ഏകദേശം 50 ജീവനക്കാര്‍ മാത്രമേ ഈ കമ്പനിയില്‍ ഉണ്ടാവുകയുള്ളു.

കമ്പനിയുടെ പുതിയ വെബ്സൈറ്റ്, ഉപഭോക്താക്കള്‍ക്ക് അവരുടെ ധനസ്ഥിതി,. ആവശ്യങ്ങള്‍, മറ്റ് കാര്യങ്ങള്‍ എന്നിവയുടെ അടിസ്ഥനത്തില്‍ അവരുടെ ഒഴിവുകാല യാത്രകള്‍ സ്വയം തയ്യാറാക്കുവാന്‍ സഹായിക്കുന്നതായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചത്. കറന്‍സി മാറ്റം, കാര്‍ ഹയര്‍, എയര്‍പോര്‍ട്ട് പാര്‍ക്കിംഗ്, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയ്ക്കുള്ള ആഡ് ഓണുകളും വെബ്സൈറ്റില്‍ ഉണ്ടായിരിക്കും.

ഒഴിവുകാല യാത്രകളിലെ ആവശ്യങ്ങളും, ജീവിതശൈലിയുമെല്ലാം മനസ്സിലാക്കി, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍, പുതിയ ഫ്ളൈറ്റ് പങ്കാളികളേയും, മറ്റ് യാത്രാ സൗകര്യങ്ങളേയും എല്ലാം ഉള്‍പ്പെടുത്തുവാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. മാത്രമല്ല, കൂടുതല്‍ ഹോട്ടലുകള്‍, താമസത്തിനുള്ള മറ്റ് സൗകര്യങ്ങള്‍ എന്നിവയും കൂട്ടിച്ചേര്‍ക്കും. തോമസ് കുക്ക് അടച്ചുപൂട്ടിയ സമയത്ത് അതിന്റെ സ്ട്രാറ്റജി ആന്‍ഡ് ടെക്നോളജി ഡയറക്ടറായിരുന്ന അലന്‍ ഫ്രഞ്ചായിരിക്കും പുതിയ കമ്പനിയുടെ യുകെ ചീഫ് എക്സിക്യുട്ടീവ്.

തോമസ് കുക്കിന്റെ പ്രൊഫഷണലിസവും ഉപഭോക്തൃ സേവന സംസ്‌കാരവുമാണ് ഈ ബ്രാന്‍ഡിനെ ഇന്നും ജനമനസ്സില്‍ നിലനിര്‍ത്തുന്നത്. അതേ സേവനങ്ങള്‍ ഇനിയും ലഭ്യമാക്കുമെന്ന് അലന്‍ പറഞ്ഞു. മാത്രമല്ല, ആധുനിക ലോകത്തില്‍ ഏറ്റവും അനുയോജ്യമായ രീതിയില്‍, ഈ ബ്രാന്‍ഡിനെ പുതിയ തലങ്ങളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍, സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളിലേക്ക് മാത്രമേ തോമസ് കുക്ക് ഒഴിവുകാല യാത്രകള്‍ സംഘടിപ്പിക്കുന്നുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category