1 GBP = 98.30INR                       

BREAKING NEWS

നഴ്സുമാരടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരോട് ഇനി ചൊറിയാന്‍ നില്‍ക്കരുത്; അവര്‍ കളിച്ചാല്‍ ഏതൊരുത്തനും രണ്ടുവര്‍ഷം അകത്താകും; ബ്രിട്ടനിലെ പുതിയ നിയമത്തെ കുറിച്ച് അറിയാം

Britishmalayali
kz´wteJI³

ഴ്സുമാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയുറപ്പാക്കിക്കൊണ്ട് ബ്രിട്ടനില്‍ നിയമ ഭേദഗതി. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കുള്ള ശിക്ഷാ കാലാവധി ഒരു വര്‍ഷം തടവ് എന്നതില്‍ നിന്നും രണ്ടുവര്‍ഷമായി ഉയര്‍ത്തുവന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ വിചാരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി ശിക്ഷകളുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചക്കിടയിലായിരുന്നു ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം വന്നത്.

ശിക്ഷയില്‍ വരുത്തുന്ന ഈ മാറ്റം, പോലീസ്, ജയില്‍ ഉദ്യോഗസ്ഥര്‍, കസ്റ്റഡി ഓഫീസര്‍മാര്‍, അഗ്‌നിശമന സേനാംഗങ്ങള്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി അടിയന്തര സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരം അടിയന്തര സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് സമൂഹത്തിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് പറഞ്ഞ നീതിന്യായ വകുപ്പ് മന്ത്രി റോബര്‍ട്ട് ബക്ക്ലാന്‍ഡ്, അതുകൊണ്ടുതന്നെ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പറഞ്ഞു.

ഇത്തരത്തിലുള്ളവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നവരുടെ നടപടി ഒരു സമൂഹത്തിനും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പറഞ്ഞു. 2018 ലാണ് അടിയന്തര സേവനങ്ങളില്‍ ഉള്ളവരെ ആക്രമിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കിക്കൊണ്ടുള്ള നിയമ ഭേദഗതി വന്നത്. പിടിച്ചു വലിക്കുക, ഉന്തിമാറ്റുക, അവര്‍ക്ക് നേരെ തുപ്പുക തുടങ്ങിയവയെല്ലാം അക്രമങ്ങളുടെ പട്ടികയില്‍ വരും. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് നല്‍കുന്ന അതേ ഗൗരവത്തോടെയായിരിക്കും ഈ കേസുകളും പരിഗണിക്കുക.

പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ആന്‍ഡ്രു ഹാര്‍പ്പറുടെ കൊലപാതകത്തോടെയാണ് അടിയന്തര സേവന രംഗത്തുള്ളവരുടെ സുരക്ഷ ഉയര്‍ത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. ആന്‍ഡ്രൂ ഹാര്‍പ്പറുടെ കേസില്‍ ഉത്തരവാദികളായവരെ കൊലപാതക കുറ്റത്തിന് ശിക്ഷിച്ചിരുന്നു. അത് കൂടാതെ 2019 ല്‍ മാത്രം ഏകദേശം 11,000 പേരെയാണ് ഇത്തരം അടിയന്തര സേവനരംഗത്തുള്ളവരെ ആക്രമിച്ചതിന് പോസിക്യൂട്ട് ചെയ്തത്.

ഒരു വാരാന്ത്യത്തില്‍, ഏഴ് പോലീസുകാരാണ് വെയില്‍സില്‍ അക്രമത്തിനിരയായത്. ഇപ്പോള്‍ കൊറോണ പ്രതിസന്ധി കൂടി ഉടലെടുത്തതോടെ ഈ മേഖലയിലുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് അതീവ പ്രാധാന്യം കൈവരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category