1 GBP = 94.80 INR                       

BREAKING NEWS

രണ്ട് ദിവസത്തിനകം ജലീലിനെ എന്‍ഐഎയും ചോദ്യം ചെയ്യും; അതു കഴിഞ്ഞാല്‍ വീണ്ടും ഇഡിയുടെ മൊഴിയെടുക്കല്‍; കസ്റ്റംസും മന്ത്രിയെ വിവരങ്ങള്‍ ആരായാന്‍ വിളിപ്പിച്ചക്കും; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആകെ ആശ്വാസം ജലീല്‍ സ്വര്‍ണക്കടത്തിനു കൂട്ടുനിന്നതിനു തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന കേന്ദ്ര ഏജന്‍സികളുടെ വിശദീകരണം മാത്രം; നയതന്ത്ര ബാഗിലെ ഖുറാന്‍ എത്തിക്കലില്‍ മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ഇഡിയും; ജലീലിനെ വിടാതെ പിന്തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ.) രണ്ടുദിവസത്തിനകം ചോദ്യംചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എന്‍.ഐ.എ. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഏജന്‍സി വ്യക്തമാക്കി. ഇഡിയും കസ്റ്റംസും മന്ത്രിയെ ചോദ്യം ചെയ്യുന്നത് പരിഗണിക്കുന്നുണ്ട്. ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഇഡി ഡയറക്ടര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യല്‍. പല ഘട്ടങ്ങളില്‍ മന്ത്രിയെ ചോദ്യം ചെയ്യാനാണ് തീരുമാനം. മതഗ്രന്ഥങ്ങളുടെ വിതരണത്തിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയാനാണ് അദ്ദേഹത്തെ ചോദ്യംചെയ്യുന്നത്. കേസില്‍ ജലീലിന്റെ പേര് ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സ്വപ്നാ സുരേഷിന്റെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങളില്‍നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വീണ്ടും യു.എ.ഇ. സന്ദര്‍ശിക്കുമെന്നും എന്‍.ഐ.എ. വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം ജലീലിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

സ്വപ്നാ സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഐഎ തീരുമാനം. അതിന് ശേഷം വിശദ മൊഴി എടുക്കും. പിന്നീട് ജലീലിനെ ചോദ്യം ചെയ്യാനാണ് തീരുമാനം. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്രപാഴ്സല്‍ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ചു മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). വ്യക്തമാക്കുന്നുണ്ട്. മൊഴി പരിശോധിച്ച ശേഷം ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി ഡയറക്ടര്‍ സഞ്ജയ്കുമാര്‍ മിശ്ര സ്ഥിരീകരിച്ചു. കേസില്‍ ജലീലിനു ക്ലീന്‍ചിറ്റ് നല്‍കിയതായി ഇന്നലെ ഉച്ചയോടെയുണ്ടായ പ്രചാരണവും അദ്ദേഹം തള്ളി. അതേസമയം, ജലീല്‍ സ്വര്‍ണക്കടത്തിനു കൂട്ടുനിന്നതിനു തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ച ജലീല്‍ ഇഡി ഓഫിസില്‍ ചോദ്യംചെയ്യലിനു വിധേയനായ വിവരമാണ് ഇതുവരെ പുറത്തുവന്നിരുന്നത്. എന്നാല്‍ അതിന്റെ തലേന്നു രാത്രി 7.30 മുതല്‍ 12 വരെ ചോദ്യം ചെയ്തിരുന്നതായി സംസ്ഥാന പൊലീസ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ഇഡി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലിനു ശേഷം പിറ്റേന്നു രാവിലെ പത്തിനു ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെടുകയായിരുന്നുവെന്നാണു സൂചന. വ്യാഴാഴ്ച രാത്രി ചോദ്യങ്ങള്‍ക്കു ജലീല്‍ സ്വയം എഴുതി കൈമാറിയ മറുപടികളുടെ അടിസ്ഥാനത്തിലുള്ള വിശദമായ ചോദ്യം ചെയ്യലാണു വെള്ളിയാഴ്ച നടന്നത്. 2 ദിവസങ്ങളിലായി ഏതാണ്ട് 8 മണിക്കൂറിലേറെയായിരുന്നു ചോദ്യം ചെയ്യല്‍. െ

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ എന്‍ഫോഴ്സമെന്റ് ഓഫിസിലെത്തിയ മന്ത്രിയെ രാത്രി 11.30 വരെ ചോദ്യം ചെയ്ത് അടുത്ത ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ട് പറഞ്ഞ് അയയ്ക്കുകയയാരുന്നു. തുടര്‍ന്നാണ് രാത്രിയില്‍ അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടില്‍ താമസിച്ച ശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് പുറത്തു വരുന്ന സൂചന. പ്രോട്ടോകോള്‍ ലംഘനത്തിലാണ് ഇ.ഡി. ജലീലില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടുന്നത്. നയതന്ത്ര ബാഗില്‍ എന്തെല്ലാം സാധനങ്ങളുണ്ടെന്നു വ്യക്തമാക്കുന്ന കോണ്‍സുലേറ്റിന്റെ അപേക്ഷയില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ഒപ്പിട്ടാലേ ഡ്യൂട്ടിയിളവ് നല്‍കാന്‍ കഴിയൂ. നയതന്ത്ര പാഴ്‌സല്‍ വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ അതില്‍ സംസ്ഥാനത്തിന് നികുതിയിളവിന് സാക്ഷ്യപത്രം നല്‍കാനോ ചട്ടപ്രകാരം കഴിയില്ല. ഇക്കാര്യങ്ങളില്‍ മന്ത്രി പറഞ്ഞ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് ഇ.ഡി.യുടെ വിലയിരുത്തല്‍.

യു.എ.ഇ.യില്‍നിന്നുള്ള നയതന്ത്ര ബാഗേജിലെ സാധനങ്ങള്‍ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്കു ലഭിച്ച പാക്കറ്റുകളില്‍ ഉണ്ടായിരുന്നത് മതഗ്രന്ഥങ്ങളായിരുന്നെന്നുമാണ് ജലീല്‍ ആദ്യത്തെ ചോദ്യംചെയ്യലില്‍ ഇ.ഡി.യോടു പറഞ്ഞത്. മാര്‍ച്ച് നാലിനെത്തിയ 4478 കിലോ ബാഗേജില്‍നിന്നുള്ള 32 പാക്കറ്റുകളാണ് മന്ത്രിമുഖേന മലപ്പുറത്തെ രണ്ടു മതസ്ഥാപനങ്ങളില്‍ എത്തിച്ചത്.

ഇതിനായി എന്തിനാണ് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതെന്നും ആരുടെ നിര്‍ദേശമാണ് അനുസരിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രി പറഞ്ഞ ഉത്തരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category