1 GBP = 94.80 INR                       

BREAKING NEWS

മൂന്ന് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്തു, 15 മന്ത്രിമാരെയും; നിയമസഭയിലെ ആ കിടിലോല്‍ക്കിടിലം കന്നിക്കാരുടെ ബാച്ച് 1970-77ലേത്! എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, പിണറായി വിജയനും മുഖ്യമന്ത്രിമാരായപ്പോള്‍ മന്ത്രിക്കസേരയിലെത്തിയത് എം വി രാഘവനും എ.സി. ഷണ്‍മുഖദാദും വക്കം പുരുഷോത്തമന്‍, കെ. പങ്കജാക്ഷന്‍, പി.ജെ. ജോസഫ് തുടങ്ങിയ വമ്പന്മരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളാ നിയമസഭ ഇന്നേവരെ കണ്ടില്‍ വെച്ച് ഏറ്റവും മികച്ച ബാച്ച് ഏതാണ്? 1970-77ലെ കന്നിക്കാരുടെ ബാച്ചാണ് ഇക്കൂട്ടത്തില്‍ കിടിലോല്‍ക്കിടലമായി കണക്കാക്കുന്നത്. അര നൂറ്റാണ്ട് മുമ്പ് നിയമസഭയിലെത്തി പിന്‍ബെഞ്ചില്‍ ഇരുന്നവരാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ എത്തിയ മൂന്നുപേര്‍. അന്ന് തങ്ങള്‍ മുഖ്യമന്ത്രിമാര്‍ ആകുമെന്ന് ഇവര്‍ മനസ്സില്‍ പോലും കരുതിയിരുന്നില്ല. ആ മൂന്ന് പേരുകള്‍ ഇങ്ങനെയാണ്. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍ എന്നിവരാണ് ഇവര്‍. അക്കാലത്ത് ഏറ്റവും സീനിയറായി സഭയില്‍ ഉണ്ടായിരുന്നത് കെ ആര്‍ ഗൗരിയമ്മയും കെ എം മണിയും അടക്കമുള്ളവരായിരുന്നു.

ഭാവിയില്‍ കേരളത്തില്‍ 3 മുഖ്യമന്ത്രിമാരെയും 15 മന്ത്രിമാരെയും സൃഷ്ടിച്ച കിടിലന്‍ ബാച്ചായിരുന്നു 1970-77ലെ കന്നിക്കാരുടേത്. അന്ന് ആദ്യമായി സഭയിലെത്തിയവരില്‍ എത്ര പേര്‍ തന്റെ ജൂബിലി വേളയില്‍ ഇപ്പോള്‍ സഭയിലുണ്ടെന്ന് ഉമ്മന്‍ ചാണ്ടി നോക്കിയാല്‍ 2 പേരെ കാണാം. മുഖ്യമന്ത്രി പിണറായി വിജയനെയും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെയും. 61 പേരായിരുന്നു 1970-77 നിയമസഭയിലെ കന്നിക്കാര്‍. പിണറായിക്കും ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും പുറമേ എം വി രാഘവന്‍, എ.സി. ഷണ്‍മുഖദാസ്, വക്കം പുരുഷോത്തമന്‍, കെ. പങ്കജാക്ഷന്‍, പി.ജെ. ജോസഫ് തുടങ്ങിയ വമ്പന്മാര്‍.

യുവജന സംഘടനകള്‍ക്കു നേതൃത്വം നല്‍കി സംസ്ഥാനമാകെ സമാരാവേശം പടര്‍ത്തിയിരുന്ന വലിയൊരു യുവനിര സഭയില്‍ എത്തിയ തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. പ്രവൃത്തിയിലൂടെയും പ്രസംഗത്തിലൂടെയും സിപിഎം അണികള്‍ക്ക് ആവേശമായിരുന്ന എം വി രാഘവന്‍ പിന്നീട് പാര്‍ട്ടിവിട്ടു യുഡിഎഫിലെത്തി ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗവുമായി. ഉമ്മന്‍ ചാണ്ടിക്കൊപ്പം ഏറ്റവും കൂടുതല്‍ തവണ നിയമസഭയിലെത്തിയ 1970 ബാച്ചുകാരന്‍ പി.ജെ. ജോസഫാണ്; 9 വട്ടം. എം വി രാഘവനും എ.സി. ഷണ്‍മുഖദാസും 7 പ്രാവശ്യം സഭയിലെത്തി.

ആന്റണിയും പിണറായിയും വക്കം പുരുഷോത്തമനും കെ. പങ്കജാക്ഷനും യു.എ. ബീരാനും എ.വി. അബ്ദുറഹ്മാനും കെ. രാഘവനും 5 വട്ടമാണ് ഉമ്മന്‍ ചാണ്ടിക്കൊപ്പം സഭയിലെത്തിയത്. കന്നിജയത്തിനു ശേഷം 77 ല്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി മാറിനിന്നെങ്കിലും ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും മത്സരിച്ചു. ആ നിയമസഭാ കാലത്തു കരുണാകരനു പിന്നാലെ മുഖ്യമന്ത്രിയായി ആന്റണി ഉപതിരഞ്ഞെടുപ്പിലൂടെയും സഭയിലെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category