1 GBP = 94.80 INR                       

BREAKING NEWS

സ്വപ്നയ്ക്കൊപ്പം വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്തത് സൗഹൃദം കൊണ്ടോ അതോ കൗതുകം കൊണ്ടോ? വനിതാ പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു; ഇവരുടെ ഫോണ്‍വിളികളും അന്വേഷണ പരിധിയില്‍; അച്ചടക്ക നടപടി സ്വീകരിച്ചേക്കും; സ്വപ്നാ സുരേഷിന്റെ മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപിലും നിന്ന് ലഭിച്ച 2000 ജി.ബി ഡാറ്റയിലെ പ്രമുഖരിലേക്കും അന്വേഷണം നീണ്ടേക്കും

Britishmalayali
kz´wteJI³

തൃശ്ശൂര്‍: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്തതിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ആറ് വനിതാ പൊലീസുകാരെക്കുറിച്ചാണ് അന്വേഷണം. ഇവര്‍ സ്വപ്നയ്ക്കൊപ്പം സെല്‍ഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്ന് ജില്ലാ ക്രൈംബ്രാഞ്ച് പരിശോധിക്കും. പൊലീസുകാര്‍ക്ക് സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ എന്ന് പരിശോധിക്കും. ഇവരുടെ ഫോണ്‍ വിളികളും അന്വേഷണ പരിധിയില്‍ ഉണ്ട്.

അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്കനടപടി എടുക്കാനാണ് തീരുമാനം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ വാര്‍ഡില്‍വെച്ച് സെല്‍ഫിയെടുത്തത്. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയില്‍ കഴിയവേയാണ് ത്യശൂര്‍ സിറ്റി പൊലീസിലെ വനിത പൊലീസുകാര്‍ സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വനിതാ പൊലീസുകാരെ താക്കീത് ചെയ്യുകയും ചെയ്തു. കൗതുകത്തിന് സെല്‍ഫിയെടുത്തതാണ് എന്നാണ് വനിതാ പൊലീസുകാര്‍ നല്‍കുന്ന വിശദീകരണം

അതേസമയം സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപിലുംനിന്ന് ലഭിച്ചത് 2000 ജി.ബി. ഡേറ്റയുടെ വിവരങ്ങളണ് ലഭിച്ചത്. പ്രമുഖരുമായി നടത്തിയ ഫോണ്‍ചാറ്റുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. സ്വപ്നയെ ഒരിക്കല്‍ക്കൂടി ചോദ്യചെയ്യുന്നതിലൂടെ ഡേറ്റയില്‍നിന്നു കിട്ടിയ വിവരങ്ങളില്‍ വ്യക്തതവരുത്താമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ.

സി-ഡാക്കില്‍നിന്ന് കിട്ടിയ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായതായി എന്‍.ഐ.എ. കോടതിയെ അറിയിച്ചു. മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യംചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു.

സ്വപ്നയെ രണ്ടുതവണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റിയും അവിടെനിന്ന് ഫോണില്‍ വിളിച്ചവരെക്കുറിച്ചും െഎ.എന്‍.എ. അന്വേഷിക്കുന്നുണ്ട്. ഏഴിനു രാത്രിയാണ് സ്വപ്നയെ നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയത്. പിറ്റേന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകയുടെ ഫോണില്‍നിന്ന് ആരെയോ വിളിച്ചെന്നാണ് ആരോപണം.

വീട്ടിേലക്കു വിളിക്കാനുണ്ടെന്നു പറഞ്ഞാണ് ഫോണ്‍ വാങ്ങിയതെന്നു പറയുന്നു. ഫോണ്‍വിവാദവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് അധികൃതര്‍ നടത്തിയ തെളിവെടുപ്പില്‍ സ്വപ്നയ്ക്ക് ഫോണ്‍ ചെയ്യാനായി ആരും സഹായം നല്‍കിയില്ലെന്നാണു കണ്ടെത്തിയത്. വാക്കാലുള്ള തെളിവെടുപ്പാണ് മെഡിക്കല്‍ കോളേജ് നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category