1 GBP = 94.80 INR                       

BREAKING NEWS

ടിക് ടോക്ക് തലയില്‍ പിടിച്ചവര്‍ക്ക് ആശ്വസിക്കാം; പകരം യൂ ട്യൂബ് അവതരിപ്പിക്കുന്ന ഷോട്സ് ടിക് ടോക്കിനെയും മറികടക്കും; പരീക്ഷണ ഓട്ടം ഇന്ത്യയില്‍; മൊബൈലില്‍ നിന്നും ചെറു വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്ന പ്രോഗ്രാമിലൂടെ വീഡിയോ പ്ലാറ്റ്ഫോം കീഴടക്കാന്‍ ഉറച്ച് ഗൂഗിള്‍

Britishmalayali
kz´wteJI³

ടിക് ടോക്ക് നിരോധനം മലയാളികളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്. ടിക് ടോക് ക്രിയേറ്റീവ് ആയി ഉപയോഗിച്ച ആളുകള്‍ ടിക് ടോക് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല. എന്നാല്‍ ടിക് ടോക്ക് തലയില്‍ പിടിച്ചവര്‍ക്ക് ഇനി ആശ്വസിക്കാം. ടിക് ടോക്കിനെയും മറികടക്കാന്‍ യൂട്യൂബിന്റെ ഷോട്ട്സ് വരുന്നു. ഷോട്സിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയില്‍ തുടങ്ങി. മൊബൈലില്‍ നിന്നും ചെറു വീഡിയോകള്‍ യൂ ട്യൂബിന്റെ ഹോം പേജിലേക്കുള്ള ഷോട്സില്‍ അപ് ലോഡ് ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്. പരീക്ഷണം വിജയമായാല്‍ നിലവിലുള്ള സംവിധാനത്തിന്റെ വിപുലമായ രൂപമായിരിക്കും ഷോട്സില്‍ അവതരിപ്പിക്കുക.

ഇന്‍സ്റ്റഗ്രാം റീല്‍സ് പോലെ തന്നെ യുട്യൂബ് ആപ്പിനുള്ളില്‍ തന്നെയാണ് യുട്യൂബ് ഷോട്സും അവതരിപ്പിക്കുന്നത്. ക്രിയേറ്റര്‍മാര്‍ക്കായി പുതിയ ടൂളുകള്‍ വേറെയും അവതരിപ്പിക്കുന്നുണ്ട്. നിലവില്‍ യുട്യൂബ് ആപ്പിന്റെ ഹോം പേജില്‍ രണ്ടാമത്തെ വരിയില്‍ ഷോട്സ് എന്ന തലക്കെട്ടില്‍ അവതരിപ്പിച്ചിരിക്കുന്ന ചെറുവിഡിയോകളുടെ വിപുലമായ അവതരണമായിരിക്കും യുട്യൂബ് ഷോട്സ്. ടിക്ടോക് നിരോധനം നിലവിലുള്ള, ഏറ്റവുമധികം ടിക്ടോക് ആരാധകരുള്ള ഇന്ത്യയിലായിരിക്കും യുട്യൂബ് ഷോട്‌സ് ആദ്യമെത്തുക എന്നും യു ട്യൂബ് ബ്ലോഗ്‌പോസ്റ്റില്‍ പറയുന്നു.

15 സെക്കന്‍ഡോ അതില്‍ താഴെയോ ദൈര്‍ഘ്യം വരുന്ന ഹ്രസ്വ വിഡിയോകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യമാണ് യു ട്യൂബ് ഷോട്സില്‍ ഉള്ളത്. ക്രിയേറ്റര്‍മാര്‍ക്കായി പുതിയ ഇന്റര്‍ഫെയ്സ്, വിഡിയോ ചിത്രീകരിക്കാനുള്ള ടൂളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിക് ടോക്കിലേത് പോലെ തന്നെ ഒന്നിലേറെ വിഡിയോ ക്ലിപ്പുകള്‍ ഒന്നിച്ചു ചേര്‍ത്തു വിഡിയോ നിര്‍മ്മിക്കാന്‍ മള്‍ട്ടി സെഗ്മെന്റ് ക്യാമറ, ടിക്ടോക്കിലെപ്പോലെ തന്നെ സംഗീതത്തോടൊപ്പം വിഡിയോ ചിത്രീകരിക്കാന്‍ റെക്കോര്‍ഡ് വിത്ത് മ്യൂസിക് ഓപ്ഷന്‍, വിഡിയോയുടെ വേഗം നിര്‍ണയിക്കാനും നിയന്ത്രിക്കാനും സ്പീഡ് കണ്‍ട്രോള്‍ സംവിധാനം, ഫോണ്‍ കയ്യില്‍ പിടിക്കാതെ വിഡിയോ ചിത്രീകരിക്കാന്‍ സൗകര്യത്തിന് ടൈമര്‍, കൗണ്ട്ഡൗണ്‍ സംവിധാനങ്ങളും ഷോട്സിലുണ്ട്.

അപ് ലോഡ് ചെയ്യുന്ന വിഡിയോകള്‍ക്കൊപ്പം ചേര്‍ക്കാന്‍ ഒരു ലക്ഷത്തിലേറെ മ്യൂസിക് ട്രാക്കുകളും യുട്യൂബ് ഷോട്സില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫോട്ടോ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന് റീല്‍സ് വഴി നേടാനാകാത്തത് വിഡിയോ പ്ലാറ്റ്ഫോമായ യുട്യൂബിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുട്യൂബ് ഷോട്സ് അവതരിപ്പിക്കുന്നത്. യുട്യൂബ് ഷോട്സിന്റെ വരവിന്റെ മുന്നോടിയായി ഇന്ത്യയില്‍ യുട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പിനുള്ളില്‍ ക്രിയേറ്റ് ഐകണ്‍ താഴെ മധ്യഭാഗത്തേക്ക് പുനഃസ്ഥാപിച്ചിരുന്നു. ഐഒഎസ് ആപ്പിലും മറ്റു രാജ്യങ്ങളിലും വൈകാതെ ഈ പുതിയ മാറ്റങ്ങള്‍ ദൃശ്യമാകും.

യുട്യൂബ് ഷോട്സ് വിഡിയോകള്‍ എങ്ങനെയാണെന്നറിയാന്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ യുട്യൂബ് ആപ്പിലുള്ള ഷോട്സ് എന്ന നിരയിലുള്ള വിഡിയോകള്‍ പരിശോധിക്കാം. ഷോട്സ് കാണുന്നില്ലെങ്കില്‍ ആപ് അപ്ഡേറ്റ് ചെയ്ത് അത് സ്വന്തമാക്കാം.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category