1 GBP = 94.80 INR                       

BREAKING NEWS

ബെംഗളൂരു മയക്കുമരുന്ന് കേസ്; കന്നഡയിലെ താരദമ്പതികള്‍ ചോദ്യം ചെയ്യലിന് ഹാജരായി; കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ദിഗന്തിനെയും ഐന്ദ്രിതയെയും ചോദ്യം ചെയ്തത് രാഗിണി ദ്വിവേദി അടക്കമുള്ളവരുടെ മൊഴിയെ തുടര്‍ന്ന്; ലഹരിക്കേസില്‍ ജയിലില്‍ കഴിയുന്ന സഞ്ജന ഗല്‍റാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Britishmalayali
kz´wteJI³

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ട് കന്നഡ സിനിമാ താരങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരായി. അഭിനേതാക്കളും ദമ്പതികളുമായ ഐന്ദ്രിത , ദിഗംത് എന്നിവരാണ് ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 11 മണിയോടെ എത്തിയത്. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരാണ് ദിഗന്തും ഐന്ദ്രിതയും. 2018ലാണ് ഇരുവരും വിവാഹിതരായത്. പതിനഞ്ച് വര്‍ഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

2008ല്‍ റിലീസ് ചെയ്ത ധൂത്പേട എന്ന കന്നഡ സിനിമയുടെ മികച്ച പ്രകടനത്തിന്റെ പേരിലാണ് ദിഗന്ത് ് പ്രശസ്തനാവുന്നത്. പഞ്ചരംഗി (2010), ലിഫ്യൂ ഇഷ്ടെനെ (2011), പരിഞ്ജാത (2012) എന്നീ സിനിമകളിലും മികച്ച റോളുകളാണ് ദിഗിന്ത് ലഭിച്ചിട്ടുള്ളത്. 2007ലാണ് ഐന്ദ്രിത റേയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാനസാരെ എന്ന സിനിമയില്‍ മാനസിക വെല്ലുവിളി അനുഭവിക്കുന്ന പെണ്‍കുട്ടിയായി വേഷമിട്ടിരുന്ന ഐന്ദ്രിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി കന്നഡ സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണ് ദിഗ്നാഥ്. ഐന്ദ്രിതയാവട്ടെ 30ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ലഹരിക്കേസില്‍ ജയിലില്‍ കഴിയുന്ന സഞ്ജന ഗല്‍റാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നടി നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയും. ജാമ്യം നിഷേധിച്ചാല്‍ സഞ്ജനയേയു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. നടി രാഗിണി ദ്വിവേദിയടക്കം അഞ്ച് പ്രതികള്‍ നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടി രാഗിണി ദ്വിവേദിയെ മാറ്റിയത്. സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക സെല്ലിലാണ് നടിയെ പാര്‍പ്പിക്കുന്നത്.

അതിനിടെ മയക്കുമരുന്ന് കേസില്‍ കര്‍ണാടകയിലെ മുന്‍ മന്ത്രിയുടെ മകന്റെ ബംഗ്ലാവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ(സി.സി.ബി) റെയ്ഡു നടത്തിയിരുന്നു. മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകന്‍ ആദിത്യ ആല്‍വയുടെ ഹെബ്ബാളിന് സമീപമുള്ള ബംഗ്ലാവിലാണ് സി.സി.ബി. സംഘം പരിശോധന നടത്തിയത്. കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ ആദിത്യ ആല്‍വ ഒളിവില്‍പോയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സി.സി.ബി. സംഘം റെയ്ഡ് നടത്തിയത്.

ഹെബ്ബാള്‍ തടാകത്തോട് ചേര്‍ന്ന് നാല് ഏക്കറോളം വരുന്ന സ്ഥലത്താണ് ആദിത്യ ആല്‍വയുടെ 'ഹൗസ് ഓഫ് ലൈഫ്' എന്ന ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ഇവിടെവെച്ച് ആദിത്യ ആല്‍വയും മറ്റു പ്രതികളും ചേര്‍ന്ന് മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായാണ് സി.സി.ബി.യുടെ കണ്ടെത്തല്‍. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ ബന്ധു കൂടിയാണ് ആദിത്യ ആല്‍വ. കന്നഡ സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category