1 GBP = 96.00 INR                       

BREAKING NEWS

കോവിഡ് വാക്സിനേക്കാള്‍ രോഗം തടയാന്‍ ഈ മാസ്‌കിനു കഴിയും; വാക്സിന്‍ എടുത്താല്‍ എന്തെങ്കിലും ഗുണം കിട്ടുമെന്ന് കരുതാന്‍ വയ്യ; മരുന്നു മഫിയയുടെ ചങ്കില്‍ കുത്തി അമേരിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍; പൊട്ടിത്തെറിച്ച് വിദ്ഗധനെ തള്ളി സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞനും മാസ്‌ക് വിരോധിയുമായ ട്രംപ്

Britishmalayali
kz´wteJI³

മീപ ഭാവിയിലെങ്കിലും, കോവിഡ് 19 എന്ന മഹാമാരിയെ തടയുവാന്‍ വാക്സിനേക്കാള്‍ നല്ലതും ഫലപ്രദവും മാസ്‌കുകളാണെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ രംഗത്തെത്തി. ഇന്നലെ ഒരു സെനറ്റ് കമ്മിറ്റിക്ക് മുന്‍പിലാണ് ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ് ഈ പ്രഖ്യാപനം നടത്തിയത്. മാസ്‌കുകള്‍ നല്‍കുന്ന സുരക്ഷ ഉറപ്പുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗകാരികള്‍ പകരുന്നത് തടയുവാന്‍ മാസ്‌ക് പ്രധാന പങ്ക് വഹിക്കുന്നു എന്ന കാര്യം വിവിധ പഠനങ്ങളില്‍ തെളിഞ്ഞതാണ്. എന്നാല്‍ വാക്സിനുകള്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തില്‍ മാത്രമാണ്. അവ എത്രത്തോളം ഫലപ്രദമാകുമെന്ന് പറയുവാന്‍ കഴിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുന്ന ഒരു പദ്ധതി അവതരിപ്പിച്ചുകൊണ്ട് അദ്ദേഹവും സഹപ്രവര്‍ത്തകരും സമര്‍പ്പിച്ച കത്തില്‍ തന്നെയാണ് ഡോ. റെഡ് ഫീല്‍ഡിന്റെ ഈ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, അടുത്ത വേനല്‍ക്കാലം വരെയെങ്കിലും അത്രയും വ്യാപകമായ തോതില്‍ വിതരണം ചെയ്യുവാനുള്ള വാക്സിന്‍ ലഭ്യമാകുവാനുള്ള സാധ്യതയില്ല. അതേസമയം, വാക്സിന്‍ ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്നാണ് ട്രംപ് പറയുന്നത്. നവംബര്‍ 3 ലെ തെരഞ്ഞെടുപ്പിനു മുന്‍പായി എഫ് ഡി എ അതിന് അംഗീകാരം നല്‍കുമെന്നും ട്രംപ് പ്രത്യാശിക്കുന്നു.

2021 ജനുവരിക്ക് മുന്‍പായി എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുന്നതിനുള്ള പദ്ധതിയായിരുന്നു ഡോ. റെഡ്ഫീല്‍ഡും സഹപ്രവര്‍ത്തകരും മുന്നോട്ട് വച്ചത്. അത് സാധ്യമായ ഒന്നാണെങ്കിലും നടക്കാന്‍ ഇടയില്ല എന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. അതിനിടെ വാക്സിന്‍ വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തി, തെരഞ്ഞെടുപ്പിനു മുന്‍പ് ട്രംപിന് സഹായം ചെയ്തുകൊടുക്കുകയാണ് സി ഡി സി എന്നൊരു ആരോപണവും ഉയരുന്നുണ്ടായിരുന്നു.എന്നാല്‍, ഇതില്‍ രാഷ്ട്രീയം തീരെയില്ലെന്നും സമയപരിധി നിശ്ചയിച്ചത് സി ഡി സിയിലെ വിദഗ്ദരാണെന്നുമായിരുന്നു ഡോ. റെഡ്ഫീല്‍ഡ് നല്‍കിയ മറുപടി.

തുടര്‍ന്നാണ് ഇതുവരെ പരീക്ഷിച്ച് തെളിഞ്ഞിട്ടില്ലാത്ത വാക്സിനേക്കാള്‍, നിലവില്‍ രോഗവ്യാപനം തടയുവാന്‍ എന്തുകൊണ്ടും മെച്ചം മാസ്‌കുകളാണെന്ന് അദ്ദേഹം പറഞ്ഞത്. അതേസമയം ചില ആശയക്കുഴപ്പങ്ങള്‍ മൂലമാണ് വാക്സിന്‍ അടുത്തവര്‍ഷം രണ്ടാം പകുതിക്ക് മുന്‍പായി വാക്സിന്‍ വ്യാപകമായ തോതില്‍ ലഭ്യമാകില്ലെന്ന് റെഡ്ഫീല്‍ഡ് കോണ്‍ഗ്രസ്സിനു മുന്നില്‍ പറഞ്ഞതെന്നാണ് ട്രംപ് പറയുന്നത്. അതുപോലെ മാസ്‌കുകളാണ് രോഗബാധ തടയുവാന്‍ നല്ലതെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഒരു തെറ്റിദ്ധാരണയുടെ പുറത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മാസ്‌ക് ഒരിക്കലും വാക്സിനേക്കാള്‍ മെച്ചപ്പെട്ടതല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ട്രംപ് പക്ഷെ തനിക്കിപ്പോഴും റെഡ്ഫീല്‍ഡില്‍ വിശ്വാസമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്സിനു മുന്നില്‍ വിശദീകരിക്കാന്‍ എത്തിയപ്പോള്‍, ഉയര്‍ന്ന ഒരു ചോദ്യം അദ്ദേഹം തെറ്റിദ്ധരിച്ചതാകാനാണ് സാധ്യതയെന്നും ട്രംപ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category