1 GBP = 96.00 INR                       

BREAKING NEWS

വിസാ കാലാവധി കഴിഞ്ഞ സ്റ്റുഡന്റായി പോയ ഐ ടി വി റിപ്പോര്‍ട്ടറുടെ രഹസ്യ കാമറയ്ക്ക് മുന്‍പില്‍ വ്യാജ വിവാഹത്തിലൂടെ വിസ ഒരുക്കാന്‍ ഉപദേശിച്ചു; 13,000 പൗണ്ട് വാങ്ങി വിസക്കൊരുങ്ങിയ സോളിസ്റ്റര്‍ക്ക് ഇനി അഴിയെണ്ണാം; കള്ള വിസയെ ആശ്രയിക്കുന്നവര്‍ അറിയാന്‍

Britishmalayali
kz´wteJI³

വ്യാജരേഖകള്‍ ചമച്ച് നിയമത്തെ മറികടക്കാന്‍ ശ്രമിക്കുന്ന വാര്‍ത്തകള്‍ക്ക് പുതുമയേ ഇല്ലാതായിരിക്കുന്നു. ഇത്തവണ അത്തരത്തില്‍ ഒന്ന് വരുന്നത് ബ്രിട്ടനില്‍ നിന്നാണ്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അട്ടിമറിച്ച് വ്യാജ വിവാഹത്തിലൂടെ വിസ നേടാന്‍ സഹായിക്കാനെത്തിയ സോളിസിറ്റര്‍ കുടുങ്ങിയത് ഒരു ടി വി ചാനലിന്റെ ഒളികാമറാ ഓപ്പറേഷനില്‍. വിസ കാലാവധി കഴിഞ്ഞ ഒരു പാകിസ്ഥാനി വിദ്യാര്‍ത്ഥിയായി എത്തിയ റിപ്പോര്‍ട്ടറോട് സോളിസിറ്റര്‍ സുള്‍ഫിക്കര്‍ അലി പറഞ്ഞത് അയാളുടെ പുതിയ വധുവിന് നല്‍കാനും അതുവഴി ബ്രിട്ടനിലെ താമസം നിയമവിധേയമാക്കുവാനുമായി 13,000 പൗണ്ട് നല്‍കണമെന്നാണ്.

രാജ്യത്ത് താമസിക്കുവാന്‍ ഏറ്റവും നല്ലതും എളുപ്പം നടക്കുന്നതുമായ ഒരു വഴി വ്യാജ വിവാഹമാണെന്നും, അഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നാത്ത വിധം അത് കൈകാര്യം ചെയ്യാമെന്നും സുള്‍ഫിക്കര്‍ അലി റിപ്പോര്‍ട്ടറോട് പറയുകയായിരുന്നു. തന്റെ നിയമസ്ഥാപനം കൊറോണ പ്രതിസന്ധിയില്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ബെനെഫിറ്റില്‍ ആയിരുന്ന സുള്‍ഫിക്കര്‍ ഇനി സോളിസിറ്റര്‍ ഡിസിപ്ലണറി ട്രിബ്യുണലിന്റെ വിചാരണ നേരിടണം. ഒരു ഐടി വി ഡോക്യൂമെന്ററിക്കായി ജോലിചെയ്യുന്ന ഒരു റിപ്പോര്‍ട്ടറാണ് വിസ കാലാവധി കഴിയുന്ന വിദ്യാര്‍ത്ഥിയായി സുള്‍ഫിക്കറിന്റെ സെഡ് എ സോളിസിറ്റേഴ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെത്തിയത്. ആറുമാസത്തിനുള്ളില്‍ വിസയുടെ കാലാവധി തീരും എന്നായിരുന്നു അയാള്‍ പറഞ്ഞത്.

തന്റെ മാതാപിതാക്കള്‍ താന്‍ ബ്രിട്ടനില്‍ താമസിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നും എന്നാല്‍ ഇനി അതിനുള്ള വഴികളില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടര്‍ സുള്‍ഫിക്കറിനോട് പറഞ്ഞത്. സ്റ്റുഡന്റ് വിസയുടെ കാലാവധി നീട്ടിക്കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് അയാളോട് സോളിസിറ്റര്‍ അയാള്‍ക്ക് പെണ്‍സുഹൃത്തുക്കള്‍ ഉണ്ടോ എന്ന് ചോദിച്ചത്. ഇല്ല എന്നു പറഞ്ഞപ്പോള്‍ ഒന്നുകില്‍ ഒരു ഡിഗ്രി എടുക്കുക, അല്ലെങ്കില്‍ ഒരു വ്യാജവിവാഹത്തിന്റെ പേരില്‍ താമസം തുടരുവാനുള്ള അവകാശം ഉറപ്പിക്കുക എന്ന രണ്ട് വഴികളെ ഉള്ളു എന്ന് സോളിസ്റ്റിറ്റര്‍ പറഞ്ഞു.

ഏതൊരു വിസയാണ് നിങ്ങളുടെ കൈയ്യിലുള്ളതെങ്കിലും ഇപ്പോള്‍ കാര്യം നടക്കാന്‍ ഏറ്റവുമുചിതം വിവാഹംകഴിക്കുക എന്ന് സോളിസിറ്റര്‍ ഉപദേശിക്കുന്നത് റിപ്പോര്‍ട്ടര്‍ റെക്കോര്‍ഡ് ചെയ്ത രേഖകളിലുണ്ട്. അങ്ങനെ ചെയ്യുന്നതില്‍ അപകടമൊന്നുമില്ലെന്നും, നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ കഴിയുമെന്നും സോളിസിറ്റര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ പാകിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇതാണ് വിസ പുതുക്കിക്കിട്ടാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗമെന്നും അയാള്‍ പറഞ്ഞു. മാത്രമല്ല, വിവാഹത്തെ കുറിച്ച് അഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ എന്തൊക്കെ ചോദിക്കുമെന്ന് തനിക്കറിയാമെന്നും ഇത്തരത്തില്‍ വ്യാജ വിവാഹങ്ങള്‍ യഥാര്‍ത്ഥ വിവാഹങ്ങളെന്ന രീതിയില്‍ തോന്നിപ്പിക്കുവാന്‍ കഴിവുള്ള ബ്രിട്ടനിലെ അഞ്ചോ ആറോ സോളിസിറ്റര്‍മാരില്‍ ഒരാള്‍ താനാണെന്നും അയാള്‍ അവകാശപ്പെടുന്നുണ്ട്.

ഇതിനാവശ്യമായ അപേക്ഷ പൂരിപ്പിക്കല്‍, രേഖകള്‍ തയ്യാറാക്കല്‍, ഇനി ഒരുപക്ഷെ അപേക്ഷിക്കുന്നവരുമായി ഉദ്യോഗസ്ഥര്‍ അഭിമുഖം നടത്തുകയാണെങ്കില്‍ അതില്‍ അങ്ങനെയെല്ലാ കാര്യത്തിലും സഹായവും അലി വാഗ്ദാനം ചയ്തു. പുതിയ വിലാസം ഉള്‍പ്പടെയുള്ളവ സൃഷ്ടിക്കുമ്പോള്‍ ആ സ്ഥലത്തെ കുറിച്ചും, ആ വിലാസത്തിലുള്ള മുറിയെക്കുറിച്ചും ഒക്കെയുള്ള കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കിയിരിക്കണം എന്നും ഉപദേശിക്കുന്നു. അത്തരത്തിലുള്ള ചോദ്യങ്ങളായിരിക്കും ഉദ്യോഗസ്ഥര്‍ അഭിമുഖ സമയത്ത്‌ചോദിക്കുക എന്നും അലി പറഞ്ഞു.

ഇതിനുള്ള കടലാസു പണികള്‍ക്കും പിന്നെ ഭാര്യയായി എത്തുന്ന പെണ്‍കുട്ടിക്ക് കൊടുക്കാനുമായി 13,000 പൗണ്ട് വേണ്ടിവരുമെന്നും അലി പറഞ്ഞു. സാങ്കേതികമായി ഇവര്‍ക്ക് ഒരുമിച്ച് താമസിക്കേണ്ടിവരുമെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം വിവാഹമോചനം നേടി റെസിഡന്‍സി വീണ്ടെടുക്കാനാകുമെന്നും അലി പറഞ്ഞു. ഇനി മൂന്നു വര്‍ഷം കാത്തിരിക്കാന്‍ കഴിയില്ലെങ്കില്‍, ഒരു വര്‍ഷത്തിനു ശേഷം ഭാര്യയുടെ പേരില്‍ ഒരു മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കാര്യങ്ങള്‍ ശരിയാക്കാമെന്നും അയാള്‍ പറഞ്ഞു. ഇത് താന്‍ ദിനംപ്രതി ചെയ്യുന്ന കാര്യങ്ങളാണെന്നും അയാള്‍ അവകാശപ്പെട്ടു.

കമ്പനി അടച്ചുപൂട്ടിയതിന് ശേഷം യൂണിവേഴ്സല്‍ ക്രെഡിറ്റിലാണ് ഇയാള്‍ ജീവിക്കുന്നത് എന്നും മൂന്നു മാസത്തെ വാടക നല്‍കാന്‍ ബാക്കിയുണ്ടെന്നും ട്രൈബ്യുണലിന് മനസ്സിലായിട്ടുണ്ട്. എന്നാല്‍, താന്‍ നല്ല വിശ്വാസത്തോടെയുള്ള ഉപദേശമാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടറുമായി ഉണ്ടായ രണ്ട് കൂടിക്കാഴ്ച്ചകളില്‍ അയാളുടെ ചില സാങ്കല്‍പിക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് എന്നുമാണ് സുള്‍ഫിക്കര്‍ അലി അവകാശപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദം തള്ളിക്കളഞ്ഞ ട്രിബ്യൂണല്‍ സുള്‍ഫിക്കര്‍ ഇനി സോളിസിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കുകയും ചെലവിലേക്കായി 26,500 പൗണ്ട് നല്‍കാന്‍ വിധിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category