1 GBP = 96.00 INR                       

BREAKING NEWS

സുപ്രീംകോടതി വരെ പോയി നടത്തിയ അട്ടിമറി നീക്കങ്ങള്‍ ഒന്നും വിലപോയില്ല; എല്ലാ കടമ്പകളും കടന്നു വിചാരണയ്ക്ക് തുടക്കം; ഒരു മാസത്തോളം ജയിലില്‍ കിടന്നിട്ടും കുറ്റപത്രം റദ്ദാക്കാനുള്ള നീക്കങ്ങള്‍ എല്ലാം പൊളിഞ്ഞിട്ടും തിരുകുരിശും തിരു വസ്ത്രങ്ങളും അണിഞ്ഞ് ഫ്രാങ്കോ വിചാരണ കോടതിയില്‍; ഇന്നലെ തുടങ്ങിയത് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്ത രഹസ്യ വിചാരണ

Britishmalayali
kz´wteJI³

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണ കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്നില്‍ ആരംഭിക്കുമ്പോള്‍ അത് ക്രൈസ്തവ സഭകള്‍ക്ക് ഏറെ നിര്‍ണ്ണായകമാകും. പ്രതിയും ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതി വരെ പോയി നടത്തിയ അട്ടിമറി നീക്കങ്ങള്‍ ഒന്നും വിലപോയില്ലെന്നതാണ് വസ്തുത. ഒരു മാസത്തോളം ജയിലില്‍ കിടന്നിട്ടും കുറ്റപത്രം റദ്ദാക്കാനുള്ള നീക്കങ്ങള്‍ എല്ലാം പൊളിഞ്ഞിട്ടും തിരുകുരിശും തിരു വസ്ത്രങ്ങളും അണിഞ്ഞ് ഫ്രാങ്കോ വിചാരണ കോടതിയില്‍ എത്തി. ഇന്നലെ തുടങ്ങിയത് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്ത രഹസ്യ വിചാരണയാണ്.

ഇന്നലെ പീഡനത്തിനിരയായ കന്യാസ്ത്രീയെയും വിസ്തരിച്ചു. ഇവരുടെ വിസ്താരം വ്യാഴാഴ്ചയും തുടരും. ഇരയുടെ വിശദാംശങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ രഹസ്യവിചാരണയാണ് കേസില്‍ നടക്കുന്നത്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയില്ല. 2018 ജൂണ്‍ 26-നാണ് കന്യാസ്ത്രീ ബിഷപ്പിനെതിരേ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുന്നത്. 2014മുതല്‍ 2016വരെ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. വൈക്കം ഡിവൈ.എസ്പി.യായിരുന്ന കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലുമാസത്തോളം അന്വേഷണം നടത്തിയശേഷണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്.

ഫ്രാങ്കോ മുളയ്ക്കല്‍ 25 ദിവസത്തോളം ജയിലില്‍ കഴിയേണ്ടിവന്നു. പല ഘട്ടത്തില്‍ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ പ്രതി നടത്തി. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയുമായി സുപ്രീംകോടതിവരെ ബിഷപ്പ് ഫ്രാങ്കോ പോയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇതോടെയാണ് വിചാരണയിലേക്ക് കാര്യങ്ങളെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category