1 GBP = 96.00 INR                       

BREAKING NEWS

സഹ്രാന്‍ ഹാഷ്മി സൃഷ്ടിച്ച കറുത്ത ഈസ്റ്ററിനും ബംഗളൂരുവിലെ ലഹരിമരുന്ന് കേസും തമ്മില്‍ ബന്ധം! നയതന്ത്ര കടത്തിലേയും ലഹരി ബിസിനസ്സിലേകും പണം ഒഴുകുന്നത് ദക്ഷിണേന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനത്തിന്; ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കല്‍ നിന്നു പിടികൂടിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത് സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും; അതിശക്തമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജന്‍സിയും

Britishmalayali
kz´wteJI³

കൊച്ചി: ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം ചോദ്യം ചെയ്യും. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പട്ടുള്ള ചോദ്യം ചെയ്യലും നടക്കും. ശ്രീലങ്കയിലെ ചാവേര്‍ ബോംബ് ആക്രമണം സംബന്ധിച്ച് ഇന്ത്യയില്‍ അന്വേഷണം നടത്തിയ ടീമാകും ഇക്കാര്യം അന്വേഷിക്കുക. ശ്രീലങ്കയിലെ സ്ഫോടന ഗൂഢാലോചന നടന്നത് ദക്ഷിണേന്ത്യയിലാണെന്ന് കണ്ടെത്തിയിരുന്നു.

ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായി (ഐസിസ്) ബന്ധമുണ്ടെന്നാരോപിച്ചു എന്‍ എ എ നേരത്തെ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കേരളത്തില്‍ ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ കറുത്ത ഈസ്റ്ററിന് സമാനമായ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളായിരുന്നു. ലങ്കയില്‍ നിന്ന് ചാവേറുകളെ കൊണ്ടു വന്ന് സ്‌ഫോടനം നടത്തനായിരുന്നു ലക്ഷ്യം. തമിഴ്നാട്ടിലേയും കേരളത്തിലേയും മത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. ശ്രീലങ്കയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ തീവ്രവാദ സന്ദേശങ്ങള്‍ ഇവരില്‍ ചിലര്‍ പ്രചരിപ്പിച്ചതായി എന്‍ഐഎയ്ക്കു തെളിവുകള്‍ ലഭിച്ചിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കേരളത്തില്‍ നിന്നാര്‍ക്കെങ്കിലും നേരിട്ട് ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പര്യാപ്തമായ ഒരു തെളിവും ഇതുവരെ കിട്ടിയില്ല. ഇതിനിടെയാണ് മയക്കുമരുന്ന് കേസ് ഉയര്‍ന്നു വന്നത്. ഇതോടെയാണ് അന്വേഷണം വീണ്ടും എന്‍ഐഎ ശക്തമാക്കുന്നത്.

ശ്രീലങ്കന്‍ സ്ഫോടനങ്ങളിലെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കര്‍, കാസര്‍ഗോഡ് കാളിയങ്കാട്ടെ അഹമ്മദ് അരാഫത്ത്, നായന്മാര്‍മൂലയിലെ അബൂബക്കര്‍ സിദ്ദിഖ് എന്നിവരെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലായവര്‍ക്ക് ശ്രീലങ്കയിലെ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നു കണ്ടെത്താനായിട്ടില്ലെങ്കിലും ശ്രീലങ്കയിലെ സ്ഫോടനത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചില രഹസ്യസന്ദേശങ്ങള്‍ കോയമ്പത്തൂരിലും കേരളത്തിലുമുള്ളവര്‍ പരസ്പരം പങ്കുവച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. റിയാസ് അബൂബക്കറിന് തൗഹിദ് ജമാഅത്ത് തമിഴ്നാട് ഘടകവുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. സഹ്റാന്‍ ഹാഷിമിന്റെ തീപ്പൊരി പ്രസംഗങ്ങളുടെ വീഡിയോ കേരളത്തിലും തമിഴ്നാട്ടിലും ചില യുവാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതും മയക്കുമരുന്ന് കേസില്‍ നിര്‍ണ്ണായകമാകുന്നുണ്ട്.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ തുടര്‍ച്ചയായ ശ്രീലങ്കന്‍ യാത്രകളുടെ വിവരം അന്വേഷണ സംഘം ശേഖരിച്ചു. 2019 ഏപ്രില്‍ 21നാണ് കൊളംബോയിലും പരിസരത്തും ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ 8 ഇടങ്ങളില്‍ ബോംബ് സ്ഫോടനമുണ്ടായത്. ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കല്‍ നിന്നു പിടികൂടിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയില്‍ സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഇടപെടല്‍.

ലഹരിക്കേസിലെ പ്രതികള്‍ക്കു നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധം ഉണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സഹ്രാന്‍ ഹാഷിം 3 വര്‍ഷം മുന്‍പു ബെംഗളൂരു സന്ദര്‍ശിച്ചതായി രഹസ്യ വിവരം ലഭിച്ചിരുന്നു. സഹ്രാനെ സമൂഹമാധ്യമങ്ങളില്‍ പിന്‍തുടര്‍ന്നിരുന്ന യുവാക്കളെ എന്‍ഐഎ പല തവണ ചോദ്യം ചെയ്തു. ഈ കേസുകള്‍ക്കുള്ള കേരള ബന്ധവും ഗൗരവത്തോടെ കാണും.

ശ്രീലങ്ക വഴി കടല്‍മാര്‍ഗം ഇന്ത്യയിലേക്കു വന്‍തോതില്‍ ലഹരിമരുന്നു കടത്തുന്നതും കേരളത്തില്‍ നിന്നു യുവാക്കള്‍ ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും ലഹരി പാര്‍ട്ടികളില്‍ സംബന്ധിക്കുന്നതും അതീവ ഗൗരവത്തോടെയാണ് എന്‍ഐഎ കാണുന്നത്. ഇതിന് പിന്നില്‍ തീവ്രവാദ സംഘടനകളുണ്ടെന്നാണ് വിലയിരുത്തല്‍. സ്വര്‍ണ്ണ കടത്തും ലഹരി ബിസിനസ്സും തീവ്രവാദത്തിന് പണമുണ്ടാക്കാനാണ്. ശ്രീലങ്കയിലെ ഐസിസ് വേരുകളിലേക്ക് അന്വേഷണം നീളുന്നത് ഈ സാഹചര്യത്തിലാണ്.

ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രങ്ങളുമായി കര്‍ണാടകയിലെ ലഹരി മാഫിയയ്ക്കുള്ള ബന്ധം അന്വേഷിക്കും. കന്നഡ സിനിമാ, രാഷ്ട്രീയ മേഖലകളിലെ ചിലര്‍ക്ക് ശ്രീലങ്കയില്‍ കസീനോ നടത്തിപ്പുമായി ബന്ധമുണ്ടെന്നതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. ലങ്കന്‍ കസീനോകളില്‍ പോയതായി പറയുന്ന നടി അയ്ന്ദ്രിത റേ, ഭര്‍ത്താവും നടനുമായ ദിഗന്ത് എന്നിവരെ ഇന്നലെ 4 മണിക്കൂറോളം ബെംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേരളത്തിലായിരുന്ന ദമ്പതികള്‍ ഇന്നലെ പുലര്‍ച്ചെയാണു ബെംഗളൂരുവിലെത്തിയത്. രാഗിണി ദ്വിവേദിക്കു പിന്നാലെ നടി സഞ്ജന ഗല്‍റാണിയും ജൂഡീഷ്യല്‍ കസ്റ്റഡിയിലായി. പാരപ്പന അഗ്രഹാര ജയിലിലാണ്. സഞ്ജനയുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചില്ല. രാഗിണിയുടെ അപേക്ഷ 19ന് പരിഗണിക്കാനായി മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category