1 GBP = 96.00 INR                       

BREAKING NEWS

കേരളത്തില്‍ നൂറു ശാഖകള്‍ മാത്രമുള്ള തൃശൂരിലെ മേരി റാണി നിധി ലിമിറ്റഡിന് നിക്ഷേപങ്ങള്‍ തീരെ കുറവ്; ഈ പ്രസ്ഥാനം സ്വര്‍ണം പണയമെടുത്ത് ലാഭമുണ്ടാക്കിയത് പോപ്പുലറിലെ പണം വക മാറ്റി; പോപ്പുലര്‍ ഫിനാന്‍സിനെ തകര്‍ത്തത് റിനു മറിയവും ഭര്‍ത്താവിന്റെ കുടുംബവും തന്നെ; കേസില്‍ കൂടുതല്‍ പ്രതികളെത്താന്‍ സാധ്യത; സിബിഐ അന്വേഷണത്തില്‍ എത്തിയാല്‍ ഓസ്ട്രേലിയന്‍ അന്വേഷണവും എളുപ്പമാകും; പോപ്പുലറില്‍ ഹൈക്കോടതി നടത്തിയത് അട്ടിമറി പൊളിക്കുന്ന ഇടപെടല്‍

Britishmalayali
kz´wteJI³

കോന്നി: പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ച പണം തൃശ്ശൂരിലുള്ള എല്‍.എല്‍.പി. കമ്പനിയിലേക്ക് മാറ്റിയതായി തെളിഞ്ഞു. പോപ്പുലര്‍ മാനേജിങ് ഡയറക്ടര്‍ തോമസ് ദാനിയേലിന്റെ മകള്‍ റിനു മറിയം നേരിട്ട് നടത്തുന്ന മേരി റാണി നിധി ലിമിറ്റഡിലേക്കാണ് മാറ്റിയത്.

കേരളത്തില്‍ നൂറുശാഖയുള്ള ഈ കമ്പനിക്ക് നിക്ഷേപങ്ങള്‍ കുറവാണ്. സ്വര്‍ണപ്പണയവായ്പയാണ് പ്രധാനം. വകയാര്‍ പോപ്പുലറിലെ നിക്ഷേപങ്ങള്‍ വഴിമാറ്റിയാണ് മേരി റാണി നിധിക്ക് മൂലധനം കണ്ടെത്തിയത്. റീനുവിന്റെ ഭര്‍തൃവീട്ടുകാര്‍ക്കും ഈ സ്ഥാപനത്തില്‍ പങ്കുള്ളതായി അന്വേഷണോദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇവരും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. ഓസ്ട്രേലിയയിലേക്കും സ്വത്തുക്കള്‍ കൊണ്ടു പോയിട്ടുണ്ട്. അതിനിടെ പോപ്പുലര്‍ ഫണ്ട് തട്ടിപ്പുകേസില്‍ ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന ഡി.ജി.പി.യുടെ ഉത്തരവ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകരമായി മാറുമായിരുന്നു. ഹൈക്കോടതി ഇടപെടലോടെ ഇതിനുള്ള സാധ്യതയും കുറഞ്ഞു.

കേസ് അന്വേഷണത്തിന് സിബിഐയും എത്തും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുക്കും. ഓരോ പരാതിയിലും പറയുന്നത് ഓരോ ഇടപാടുകളെക്കുറിച്ചാണ്. ഒരു എഫ്.ഐ.ആര്‍. മാത്രമാണ് രജിസ്റ്റര്‍ചെയ്യുന്നതെങ്കില്‍ കേസില്‍ പ്രതികള്‍ക്ക് ഒരു ജാമ്യംമാത്രം എടുത്താല്‍ ജയിലില്‍നിന്ന് പുറത്തുവരാന്‍ സാധിക്കും. ഇത് ചൂണ്ടിക്കാട്ടിയതിനാലാണ് കേസില്‍ പ്രത്യേകം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതും. സി.ആര്‍.പി.സി. 154 പ്രകാരം ഗൗരവമായ കുറ്റകൃത്യം നടന്നതായി പരാതി ലഭിച്ചാല്‍ ഉടന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം. 2014-ലെ ലളിതാകുമാരി കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവിലും ഇത് പറയുന്നുണ്ട്. എന്നാല്‍, പല സ്റ്റേഷനുകളില്‍ പലപ്പോഴായി എത്തുന്ന കേസുകളില്‍ ഒരുമിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാകുമ്പോള്‍ ഇത് ലംഘിക്കപ്പെടും.

ഒരേവര്‍ഷംനടന്ന ഒരേ സാമ്പത്തികകൈമാറ്റവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റകൃത്യം വരെയാണെങ്കില്‍ ഒരുമിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാമെന്ന് സി.ആര്‍.പി.സി.യില്‍ വ്യവസ്ഥയുണ്ട്. പക്ഷേ, ഇങ്ങനെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കേസില്‍ ഒരേ പ്രതിയും ഒരേ വാദിയുമായിരിക്കണം. പോപ്പുലര്‍ ഫണ്ട് തട്ടിപ്പുകേസില്‍ പ്രതി ഒരാളാണെങ്കിലും വാദികള്‍ വെവ്വേറെയാണ്. കോന്നിയിലുള്ള പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന പേരിലാണ് ഒറ്റ എഫ്.ഐ.ആര്‍. മതിയെന്ന നിര്‍ദ്ദേശം ഡി.ജി.പി. നല്‍കിയത്. എന്നാല്‍, തട്ടിപ്പുനടന്നത് പല ബ്രാഞ്ചിലൂടെയായതിനാല്‍ ഓരോ പരാതിയിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടാനിടയുണ്ടായിരുന്നു.

പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ 2500 കോടി രൂപയുടെ തട്ടിപ്പുനടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 3500-ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത്രയും എഫ്.ഐ.ആര്‍. ഇനി പൊലീസ് രജിസ്റ്റര്‍ചെയ്യണം. 300 കോടിയുടെ കാര്യത്തിലേ പ്രതികള്‍ക്ക് പത്തനംതിട്ട കോടതിയില്‍ വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിത്തുക എവിടെയാണെന്നറിയാന്‍ വിശദമായ അന്വേഷണം ആവശ്യമാണ്. കേസിന്റെ അന്വേഷണം സിബിഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം നല്‍കിയ കത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട അഥോറിറ്റി ഉടന്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം ഏല്‍പ്പിച്ചാല്‍ പ്രത്യേക സംഘത്തെ രൂപവത്കരിക്കാന്‍ സിബിഐ. ഡയറക്ടറോടും കോടതി നിര്‍ദേശിച്ചു. പോപ്പുലര്‍ ഫണ്ട് തട്ടിപ്പുകേസില്‍ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടക്കാല ഉത്തരവ്. അന്വേഷണം സിബിഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കാന്‍ സംസ്ഥാനത്തെ പ്രേരിപ്പിച്ച കാര്യങ്ങള്‍ കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നാണ് കേന്ദ്രത്തോടു നിര്‍ദേശിച്ചിരിക്കുന്നത്. അന്വേഷണസംഘത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ വിദഗ്ധരായ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുണ്ടാകണം. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കണം.

സാമ്പത്തിക സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള 2013-ലെ കെ.പി.ഐ.ഡി. ആക്ട് പ്രകാരം ജില്ലാ കളക്ടര്‍മാര്‍ പോപ്പുലര്‍ ഫിനാന്‍സിന്റെയും ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും എല്ലാ ശാഖകളും ഉടന്‍ പൂട്ടണം. ഇവിടെയുള്ള പണവും സ്വര്‍ണവും മറ്റു വസ്തുവകകളും ഓഫീസുകളും കണ്ടുകെട്ടണം. കോടതി ഉത്തരവിന്റെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിനു ലഭ്യമാക്കാന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോടും നിര്‍ദേശിച്ചു. ഹര്‍ജി ഒക്ടോബര്‍ എട്ടിന് വീണ്ടും പരിഗണിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category