1 GBP = 96.00 INR                       

BREAKING NEWS

കോവിഡ് ചൈനീസ് സൃഷ്ടി എന്നു പറഞ്ഞ് നാടു വിട്ട വൈറോളജിസ്റ്റിന്റെ കണ്ടെത്തലുകള്‍ അബദ്ധമെന്ന് പാശ്ചാത്യ ശാസ്ത്രജ്ഞരും; ഒരു കാര്യവും ഇല്ലാത്ത വാചകമടിയെന്നു പറഞ്ഞ് വിമര്‍ശനം കനത്തതോടെ ട്വിറ്റര്‍ അക്കൗണ്ടും സസ്പെന്‍ഡ് ചെയ്തു; ചൈനീസ് വിരുദ്ധ വികാരത്തില്‍ താരമായ ഹോങ്കോങുകാരിക്ക് എങ്ങും വിമര്‍ശനം മാത്രം ബാക്കി

Britishmalayali
kz´wteJI³

കോവിഡ് ചൈനീസ് സൃഷ്ടി എന്നു വിളിച്ച് പറഞ്ഞ വൈറോളജിസ്റ്റിന് മുട്ടന്‍ പണി കിട്ടി. വുഹാനിലെ ലാബിലെ മനുഷ്യ നിര്‍മ്മിത വൈറസാണ് കോവിഡ് 19 എന്നു പറഞ്ഞ ചൈനീസ് വൈറോളജിസ്റ്റ് ലി മിങ് യാന്‍ പറഞ്ഞതെല്ലാം അബദ്ധമാണെന്ന് പാശ്ചാത്യ ശാസ്ത്രജ്ഞരും വ്യക്തമാക്കിയതോടെ ചൈനീസ് വിരുദ്ധ വികാരം ആളി കത്തിച്ച വൈറോളജിസ്റ്റിന്റെ ട്വിറ്റര്‍ അക്കൗണ്ടും സസ്പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ചയാണ് ലി മിങിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തത്. ചൈനയാണ് കോവിഡ് വൈറസ് ആഗോളതലത്തില്‍ നിര്‍മ്മിച്ചതെന്നും പുറത്തു വിട്ടതെന്നുമായിരുന്നു ലി മിങ് പറഞ്ഞത്. ഇതേ തുടര്‍ന്ന് പാശ്ചാത്യ ശാസ്ത്രജ്ഞരടക്കം യാനിനെതിരെ പ്രതികരിച്ചിരുന്നു.

ബുധനാഴ്ച മുതല്‍ അക്കൗണ്ട് കാണാതായി. അക്കൗണ്ട് സസ്പെന്‍ഡഡ് എന്ന മേസേജാണ് ഇപ്പോള്‍ പേജില്‍ പ്രത്യക്ഷമായിരിക്കുന്നത്. പൊതുവെ നിയമങ്ങള്‍ ലംഘിക്കുന്നതിനാണ് ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുന്നത്. എന്നാല്‍ യാനിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിനെ കുറിച്ച് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മെയ് മുതല്‍ ഇവര്‍ക്ക് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്വിറ്റര്‍ പോളിസി ലംഘിച്ച മെസേജ് ഏതാണെന്ന് വ്യക്തമല്ല. എന്നാല്‍ ജനങ്ങള്‍ സത്യം അറിയുന്നത് ട്വിറ്ററും ആഗ്രഹിക്കുന്നില്ല അതിനാലാണ് തന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തതെന്ന് യാന്‍ പറയുന്നു.

ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ മുന്‍ ഗവേഷകയായിരുന്ന യാന്‍ കോവിഡ് 19 മനുഷ്യ നിര്‍മ്മിതമാണെന്നും പ്രകൃത്യാല്‍ ഉണ്ടായതല്ലെന്നും പറഞ്ഞാണ് ചൈനയ്ക്കെതിരെ ആഞ്ഞടിച്ചത്. എന്തിനാണ് ചൈന അങ്ങനെ ചെയ്തതെന്നും എന്താണ് അവര്‍ ചെയ്തതെന്നും എങ്ങനെയാണ് അവര്‍ അത് ചെയ്തതെന്നനും തനിക്കറിയാമെന്നും അതിന് തെളിവുണ്ടെന്നുമായിരുന്നു യാന്‍ വെളിപ്പെടുത്തിയത്. അതേസമയം ശാസ്ത്രലോകം ഇതിനെതിരെ മൗനമായി ഇരിക്കുകയാണ് ചെയ്തത്.

ഫോക്സ് ന്യൂസില്‍ യാനിന്റെ വെളിപ്പെടുത്തലുകള്‍ വാര്‍ത്തയാകുകയും ചെയ്തു. ഇതോടെ ചാനലിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ ഫേസ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയ പേജുകളില്‍ അവരുടെ ഇന്റര്‍വ്യൂകള്‍ പോസ്റ്റ് ചെയ്യുന്നത് സസ്പെന്‍ഡ് ചെയ്തിരുന്നു. പാശ്ചാത്യ ലോകത്ത് നിന്നു പോലും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇവരുടെ ഇന്റര്‍വ്യൂ പോസ്റ്റ് ചെയ്തതിന് ഫേസ്ബുക്കിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോവിഡ് വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന ആരോപണവുമായി ഈ ആഴ്ച വീണ്ടും യാന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടയാണ് ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ശാസ്ത്രജ്ഞര്‍ തന്നെ യാനിന് എതിരെ രംഗത്ത് വരികയും ഇവരുടെ റിപ്പോര്‍ട്ടിന് ഒരു വിിശ്വാസ്യതയും ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്യുക ആയിരുന്നു. ഒരു സയന്റിഫിക് ജേണലിലും യാനിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. സഹ ശാസ്ത്രജ്ഞര്‍ ആരും തന്നെ ഈ റിപ്പോര്‍ട്ട് ക്രോസ് ചെയ്യുകയും ചെയ്തിട്ടില്ല. സെനോഡോ എന്ന വെബ്സൈറ്റിലാണ് യാനിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏപ്രിലില്‍ തന്നെ യാന്‍ നാടു വിടുകയും അമേരിക്കയിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ മനുഷ്യരില്‍ നിന്നും എങ്ങനെയാണ് മനുഷ്യരിലേക്ക് കോവിഡ് പകരുക എന്നതില്‍ യാന്‍ ഒരു പരീക്ഷണവും നടത്തിയിട്ടില്ലെന്ന് ഹോങ്കോങിലെ ലാബും വ്യക്തമാക്കുന്നു. രണ്ട് വവ്വാലുകളെ തമ്മില്‍ കൂടിച്ചേര്‍ത്താണ് കോവിഡ് വൈറസ് ഉണ്ടാകുന്നതെന്ന് യാനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അത് പ്രോട്ടീനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category