1 GBP = 96.00 INR                       

BREAKING NEWS

കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് എട്ടു മണിക്കൂര്‍ പിന്നിട്ടു; പുറത്ത് പ്രതിഷേധക്കടലുമായി പ്രതിപക്ഷ യുവജന സംഘടനകള്‍; പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വി ടി ബല്‍റാം എംഎല്‍എയെ വളഞ്ഞിട്ട് അടിച്ചു പൊലീസ്: തലയ്ക്ക് പരിക്കേറ്റ ബല്‍റാം പ്രതിഷേധിച്ചത് ചോരയില്‍ കുളിച്ച്; സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമെന്ന് എംഎല്‍എ; സമരപാതയില്‍ നിന്നും പിന്നോട്ടില്ലെന്ന് ഷാഫി പറമ്പില്‍; ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജുമായി തെരുവികള്‍ ആകെ ബഹളമയം

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ ഒമ്പതാം മണിക്കൂറിലേക്ക് നീണ്ടു. മന്ത്രിയെ ചോദ്യം ചെയ്യുമ്പോഴും പുറത്തു പ്രതിഷേധക്കടലാണ് ഉടലെടുത്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തെരുവുകളില്‍ അങ്ങോളമിങ്ങോളം പ്രക്ഷോഭങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സമരം നടത്തി. പാലക്കാട്ടു നടന്ന സമരത്തില്‍ വി ടി ബല്‍റാം എംഎല്‍എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.

മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വി.ടി ബല്‍റാം എംഎല്‍എ അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഉദ്ഘാടം കഴിഞ്ഞ ഉടന്‍ തന്നെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. എംഎല്‍എയെ പൊലീസ് വളഞ്ഞിട്ട് അടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തലയ്ക്ക് പരിക്കേറ്റ ബല്‍റാം ചോരയില്‍ കുളിച്ചാണ് പിന്നീട് പ്രതിഷേധത്തില്‍ പങ്കെടുത്തതും സംസാരിച്ചതും. ആരുടെയോ ആജ്ഞാനുസരണം പ്രതിഷേധ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമം നടത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. എന്ത് പ്രകോപനത്തിന്റെ പേരിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തവരെ പൊലീസ് മര്‍ദിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു നീതീകരണമില്ലാത്ത ആക്രമണമാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ അതിശക്തമായ അന്വേഷണം ഉണ്ടാകണം എന്നാണ് ആവശ്യപ്പെടുന്നത്. പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ശില്പയെ നാഭിക്ക് ചവിട്ടിയ പൊലീസുകാരനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വനിതാപൊലീസ് ആയിരുന്നില്ല വനിതാപ്രവര്‍ത്തകയെ അതിക്രൂരമായി മര്‍ദിച്ചത്. എംഎല്‍എ ആയ എനിക്ക് മര്‍ദനമേറ്റു. നിരവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. എന്തുപ്രകോപനമുണ്ടായതിന്റെ പേരിലാണ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചതെന്ന് വ്യക്തമാക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പോലും രോമത്തിന് പരിക്കേറ്റിട്ടില്ല. ഒരു കല്ലുപോലും സമരക്കാരുടെ ഭാഗത്ത് നിന്ന് പൊലീസിന്റെ നേരെ എറിഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള ലാത്തിചാര്‍ജും നരനായാട്ടും നടത്താനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഡി.വൈ.എസ്പി പ്രകോപിതനായി സമാധാനപരമായി പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പിടിച്ച് വലിച്ചിഴച്ചു. ഒരു പ്രവര്‍ത്തകന്റെ കൈപൊട്ടി എല്ലൊടിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പൊലീസ് രാജിനെതിരെ കര്‍ശന നടപടി ഉണ്ടാകണം. ബല്‍റാം പറഞ്ഞു.

അതേസമയം മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പ്രതികരിച്ചു. പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ നടന്നത് പൊലീസ് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. പൊലീസ് മര്‍ദ്ദനത്തില്‍ വി.ടി ബല്‍റാം എംഎല്‍എ ഉള്‍പ്പടെ നിരവധി സഹപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരങ്ങളെ രക്തത്തില്‍ മുക്കി കൊല്ലാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നവരോട് പറയുന്നു, ഇതൊന്നും കണ്ട് സമര പാതയില്‍ പുറകോട്ടില്ല. പ്രിയപ്പെട്ട വി ടി ക്കും പോരാളികള്‍ക്കും സമരാഭിവാദ്യങ്ങള്‍- ഷാഫി പറമ്പില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് ജലീല്‍ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. രാത്രി തന്നെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സ്വന്തം ഔദ്യോഗികവാഹനത്തില്‍ പുറപ്പെട്ട മന്ത്രി കെ ടി ജലീല്‍, പുലര്‍ച്ചെ ഒന്നരയോടെയാണ് സുഹൃത്തും മുന്‍ സിപിഎം എംഎല്‍എയുമായ എ എം യൂസഫിനെ ഒരു വണ്ടി വേണമെന്നാവശ്യപ്പെട്ട് വിളിക്കുന്നത്. മന്ത്രി പുലര്‍ച്ചെയാണ് നേരിട്ട് വിളിച്ച് സ്വകാര്യ വാഹനം ആവശ്യപ്പെട്ടതെന്നാണ് സിപിഎം നേതാവ് എ എം യൂസഫ് പ്രതികരിച്ചത്. പുലര്‍ച്ചെയോടെ കളമശ്ശേരിയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വണ്ടി എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് പുലര്‍ച്ചെ നാലരയോടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വണ്ടി കൊണ്ടു വന്നു. ഈ വണ്ടിയില്‍ കയറി മന്ത്രി പുലര്‍ച്ചെ അഞ്ചരയോടെ എന്‍ഐഎ ഓഫീസിലെത്തി.

എന്‍ഐഎ ഓഫീസിലുണ്ടായിരുന്ന സാധാരണ സുരക്ഷാ ഉദ്യോഗസ്ഥര്‍ അമ്പരന്നു. മന്ത്രി ഇത്ര നേരത്തേ വരുമെന്ന് അവര്‍ കരുതിയിരുന്നില്ല. തുടര്‍ന്ന് എല്ലാവരും ഉണര്‍ന്ന് എത്തി, ഗേറ്റൊക്കെ തുറന്ന് മന്ത്രിയെ അകത്തേയ്ക്ക് വിളിക്കുന്നത് വരെ അദ്ദേഹം വണ്ടിയില്‍ത്തന്നെ ഇരുന്നു. അതിന് ശേഷം വണ്ടി അകത്തേയ്ക്ക് കയറ്റി അദ്ദേഹം എന്‍ഐഎ ഓഫീസിലേക്ക് കയറിപ്പോകുമ്പോള്‍, സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ 'മിനിസ്റ്റര്‍, എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. മന്ത്രി അത് ഗൗനിക്കാതെ നടന്നുപോയി. വാതില്‍ക്കല്‍ നിന്ന് കൈ സാനിറ്റൈസ് ചെയ്ത് വീണ്ടും അകത്തേയ്ക്ക്.

അതിന് ശേഷം, ഉദ്യോഗസ്ഥരെത്തുന്നത് വരെ മന്ത്രി എന്‍ഐഎ ഓഫീസില്‍ കാത്തിരുന്നു. മന്ത്രി നേരത്തേ എത്തിയതറിഞ്ഞ് എട്ടേകാലോടെത്തന്നെ എന്‍ഐഎ ഉദ്യോഗസ്ഥരുമെത്തി. അവിടെ നിന്ന് പുലര്‍ച്ചെ എട്ടരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. ചോദ്യം ചെയ്യല്‍ ഓണ്‍ലൈനിലാക്കാന്‍ കഴിയുമോ എന്നും, രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് സൂചന. അതേത്തുടര്‍ന്നാണ് മന്ത്രി ചോദ്യം ചെയ്യലിന് നേരിട്ടെത്തിയത്. പകല്‍ ചോദ്യം ചെയ്യലിനെത്തിയാല്‍ മാധ്യമങ്ങളുണ്ടാകുമെന്ന് കരുതിത്തന്നെയാണ് ജലീല്‍ അതിരാവിലെ, എന്‍ഐഎ ഓഫീസ് ഉണരും മുമ്പ് തന്നെ ഓഫീസിലെത്തിയതും, ചോദ്യം ചെയ്യലിന് ഹാജരായതും.

ഇന്നലെ രാത്രി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ എന്‍ഐഎ സംഘമെത്തി ജലീലിന്റെ മൊഴി പരിശോധിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 7.30-നാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആദ്യം എത്തിയത്. 11 മണി വരെ ഓഫീസില്‍ തുടര്‍ന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് വിവരം. യുഎഇയില്‍ നിന്ന് ഖുര്‍ആന്‍ എത്തിച്ചത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വ്യാഴാഴ്ച ജലീല്‍ എന്‍ഫോഴ്സ്മെന്റിന് വിശദീകരണക്കുറിപ്പ് എഴുതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്യല്‍ തുടര്‍ന്നതെന്നും കൊച്ചി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category